മകന്റെ അപ്രതീക്ഷിത വിയോഗം, അവസാനമായി ഒരു നോക്ക് കാണാനാവാതെ പ്രവാസികളായ മാതാപിതാക്കള്‍

ജിദ്ദ: കൊറോണ കാലം ഏറെ ദുരിതത്തില്‍ ആഴ്ത്തുന്നത് പ്രവാസികളെയാണ്. ഇപ്പോള്‍ സ്വന്തം മകന്റെ വേര്‍പപാടില്‍ തകര്‍ന്നിരിക്കുകയാണ് പ്രവാസികളായ മാതാപിതാക്കള്‍. പൊന്നുപോലെ വളര്‍ത്തിക്കൊണ്ട് വന്ന മകനെ അവസാനമായി ഒരു നോക്ക് നേരില്‍ കാണാന്‍ പോലും അവര്‍ക്ക് ആകുന്നില്ല.
ജിദ്ദയില്‍ ജോലി ചെയ്യുന്ന ചങ്ങനാശ്ശേരി സ്വദേശി ചെമ്പക്കുളത്ത് ജയറാം പിള്ളയുടെ മകനായ രാഹുല്‍ പിള്ള (19) ആണ് മരിച്ചത്. മകന്റെ വിയോഗ വാര്‍ത്ത മാതാപിതാക്കള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പോലും കഴിയുന്നില്ല. ഈ മാതാപിതാക്കളെ എങ്ങനെ സമാശ്വസിപ്പിക്കുമെന്ന് ഓര്‍ത്ത് സുഹൃത്തുക്കളും അന്താളിപ്പിലാണ്. ദേഹാസ്വാസ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാഹുല്‍ കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങുകയായിരുന്നു.

ജിദ്ദയിലെ അല്‍വുറൂദ് ഇന്റര്‍നാഷ്ണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന രാഹുല്‍. പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ ശേഷം ഒന്നര വര്‍ഷം മുമ്പ് ബിരുദ പഠനത്തിന് ആയി രാഹുല്‍ ബംഗളൂരുവിലെ ഒരു കോളേജില്‍ ചേര്‍ന്നു. കൊറോണ വ്യാപന ഭീതിയില്‍ കോളേജ് അടച്ചതിനെ തുര്‍ന്ന് വീട്ടില്‍ ബന്ധുക്കള്‍ക്ക് ഒപ്പം താമസിച്ച് വരികയായിരുന്നു രാഹുല്‍. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഏവരെയും ദു:ഖത്തില്‍ ആഴ്ത്തി രാഹുലിന്റെ വിയോഗം.

പ്ലസ് ടൂ പൂര്‍ത്തിയാക്കി ഒന്നര വര്‍ഷം മുമ്പാണ് ബിരുദ പഠനാര്‍ത്ഥം ബംഗളുരുവിലെ ഒരു കോളേജില്‍ ചേര്‍ന്നത്. കോളേജ് അടച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തി ബന്ധുക്കളോടൊപ്പം കഴിയവെയാണ് എല്ലാവരെയും ദുഃഖത്തിലാഴ്ത്തി രാഹുലിന്റെ വിയോഗ. കൊറോണാ ഭീഷണിയുടെ പശ്ചാത്തലത്തില്‍ സൗദിയില്‍ നിന്നുള്ള വ്യോമഗതാഗതം അനിശ്ചിതമായി നിര്‍ത്തി വെച്ചിരിക്കുന്നതിനാല്‍, നാട്ടിലെത്താനോ മകന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനോ സാധിക്കാത്ത സങ്കടക്കടലിലാണ് ജിദ്ദയിലുള്ള രാഹുലിന്റെ മാതാപിതാക്കളും സഹോദരനും.

മാസങ്ങള്‍ക്ക് മുമ്പ് ജിദ്ദയില്‍ വന്ന് മാതാപിതാക്കളോടൊപ്പം കഴിഞ്ഞ് തിരിച്ചു പോയതായിരുന്നു രാഹുല്‍. ഈ മാസം വീണ്ടും ജിദ്ദയിലേയ്ക്ക് വരാനിരുന്നെങ്കിലും കൊറോണ മൂലം വിമാന സര്‍വിസുകള്‍ അതിനകം നിര്‍ത്തി വെച്ചിരുന്നതിനാല്‍ അതിന് കഴിഞ്ഞില്ല. മാതാവ്: മഞ്ജു പിള്ള. സഹോദരന്‍: ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥി രോഹിത് പിള്ള. ജിദ്ദയില്‍ സ്വന്തമായ ബിസിനസ്സ് ഏര്‍പ്പാടുകളില്‍ വ്യാപൃതനായ ജയറാം പിള്ള നഗരത്തിലെ സാമൂഹ്യ സാംസ്‌കാരിക വേദികളില്‍ സജീവ പ്രവര്‍ത്തകനാണ്.

സമൂഹത്തിലെ നിരവധി പേര്‍ ജയറാമിനെ വിളിച്ച് അനുശോചനം അറിയിച്ചു. ജിദ്ദയില്‍ ഭാഗിക കര്‍ഫ്യു നിലവിലുള്ളതിനാല്‍ അനുശോചനാര്‍ത്ഥമുള്ള സുഹൃത്തുക്കളുടെ ഭവന സന്ദര്‍ശനം പോലും നിയന്ത്രിത തോതിലായിരുന്നു.