ഭര്‍ത്താവിന് ആശംസകളുമായി സോനു സതീഷ്, വൈറലായി പുതിയ ചിത്രങ്ങള്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് സോനു സതീഷ്. നായികയായും വില്ലത്തിയായുമൊക്കെ താരം തിളങ്ങി. ഇപ്പോള്‍ അഭിനയ രംഗത്ത് നിന്നും ചെറിയ ഇടവേള എടുത്തിരിക്കുകയാണ് സോനു. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് നടി. സോഷ്യല്‍ മീഡിയകളിലൂടെ തന്റെയും കുടുംബത്തിന്റെയും ചെറിയ സന്തോഷങ്ങള്‍ വരെ സോനു പങ്കുവെയ്ക്കാറുണ്ട്. വളരെ പെട്ടെന്ന് ഇത് വൈറല്‍ ആയി മാറാറുമുണ്ട്.

സോനുവിന്റെയും ഭര്‍ത്താവിന്റെയും പുതിയ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധേയമാകുന്നത്. ഭര്‍ത്താവ് അജിയുടെ പിറന്നാളിന് അദ്ദേഹത്തിന് ആശംസകളുമായാണ് നടി എത്തിയത്. ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് ആശംസ നേര്‍ന്നത്. ഹാപ്പി ബര്‍ത്ത് ഡേ ഡിയര്‍ ഹബ്ബി എന്ന് കുറിച്ച് കൊണ്ടാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാധകരും സപഹൃത്തുക്കളും സഹപ്രവര്‍ത്തകരും പിറന്നാള്‍ ആശംസയുമായി രംഗത്ത് എത്തിയിട്ടുണ്ട്.

2017 സെപ്റ്റംബറിലായിരുന്നു സോനുവും അജിയും തമ്മിലുള്ള വിവാഹം. ബംഗളൂരുവില്‍ ഐടി എഞ്ചിനീയറാണ് അജി. ഭാര്യ എന്ന പരമ്പരയില്‍ അഭിനയിച്ച് വരുന്നതിനിടെയായിരുന്നു സോനുവിന്റെ വിവാഹം. വിവാഹത്തിന് ശേഷവും കുറച്ച് നാള്‍ മിനിസ്‌ക്രീനില്‍ നടി സജീവമായിരുന്നു. അഭിനയത്തിന് പുറമെ മികച്ച ഒരു നര്‍ത്തകി കൂടിയാണ് സോനു. ഭരതനാട്യം, കുച്ചിപ്പുഡി, നാടോടിനൃത്തം എന്നിവയില്‍ കഴിവ് തെളിയിച്ചിട്ടുണ്ട് താരം. കുച്ചിപ്പുഡിയില്‍ ഡോക്ടറേറ്റ് നേടാനുള്ള പരിശ്രമത്തെക്കുറിച്ചും മുന്‍പ് താരം വ്യക്തമാക്കിയിരുന്നു.

കുട്ടിക്കാലം മുതലേ കലാരംഗത്ത് സജീവമായിരുന്നു സോനു.് സോനുവിനെ ഡോക്ടറാക്കണമെന്നായിരുന്നു അമ്മയുടെ ആഗ്രഹം. എന്നാല്‍ മെഡിസിന്‍ കിട്ടാതെ വന്നതോടെയായിരുന്നു സോനു ലിറ്ററേച്ചറിലേക്ക് തിരിഞ്ഞു. അമ്മ ആഗ്രഹിച്ചത് പോലെ തന്നെയായി ഡോക്ടറാവാനുള്ള ശ്രമത്തിലാണ് താനെന്ന് മുന്‍പൊരു അഭിമുഖത്തിനിടയില്‍ നടി പറഞ്ഞിരുന്നു.