ഉമ്മാക്കി കാണിച്ച് പേടിപ്പിച്ചാല്‍ ഒന്നും സൂരജ് പാലാക്കാരന്‍ പേടിക്കില്ല, ജയിലില്‍ പോകാനും തയ്യാര്‍

സൂരജ് പാലാക്കാരനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്ത് കേസെടുത്ത് കേരളാ പോലീസ്. ക്രൈം നന്ദകുമാറിനെതിരെ പരാതി നല്‍കിയ മുന്‍ ജീവനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളം സൗത്ത് പോലീസാണ് ട്രൂടിവി ചാനല് ഉടമയും ചീഫ് എഡിറ്ററുമായ സൂരജിനെതിരെ കേസ് എടുത്തിരിക്കുന്നത്. സൂരജ് പാലാക്കരന്‍ ഒളിവില്‍ പോയെന്നും ചിലര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതിന്റെ നിജസ്ഥിതി അദ്ദേഹം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്.

സൂരജ് പാലാക്കരന്റെ വാക്കുകള്‍, കേസ് വരുമെന്ന് ഉറപ്പിച്ച് തന്നെയാണ് ക്രൈം നന്ദകുമാറിന്റെ മുന്‍ ജീവനക്കാരിയെ കുറിച്ച് വാര്‍ത്ത ചെയ്തത്. ഇപ്പോള്‍ താന്‍ ഓഫീസില്‍ നിന്നും വീട്ടിലേക്ക് പോവുകയാണ്. കേസുമായി ബന്ധപ്പെട്ട് തന്നെ ആരും വിളിച്ചിട്ടില്ല, പോലീസിന്റെ ഭാഗത്ത് നിന്നും ഒരറിയിപ്പും ലഭിച്ചില്ല. താന്‍ ആരെയും അനാവശ്യമായി അസഭ്യം പറയാറില്ല, അത്രയ്ക്കും മോശമായവരെ മാത്രമേ പറയാറുള്ളൂ. ആരെയും സുഖിപ്പിച്ച് നിര്‍ത്തേണ്ട ആവശ്യം തനിക്കില്ല. സാധരണക്കാര്‍ക്കുള്ള ശബ്ദമുയര്‍ത്തലാണ് അത്. മോശക്കാരിയായിട്ടുള്ള സ്ത്രീയാണ് ക്രൈം നന്ദകുമാറിനെതിരെ കേസ് കൊടുത്തത്. കള്ളപ്പരാതിയാണ്. എസ് ടി എന്ന വിഭാഗത്തിന്റെ പേര് പറഞ്ഞ് സാധാരണക്കാര്‍ക്ക് കിട്ടേണ്ട സഹായങ്ങള്‍ ഇവര്‍ സ്വാര്‍ത്ഥ താത്പര്യത്തിനായി ഉപയോഗിക്കുന്നു. പുരുഷന്മാരെയും സമൂഹത്തില്‍ ഉന്നതിയില്‍ നില്‍ക്കുന്നവരെ ഇവര്‍ കുടുക്കിലാക്കുകയും ഇവര്‍ കാണിക്കുന്ന കുരുട്ടുബുദ്ധി കാണിക്കുന്നു, എന്ന് തെളിയിക്കാന്‍ മാത്രമാണ് വാര്‍ത്ത ചെയ്തത്.

പറഞ്ഞ വാക്കില്‍ നിന്നും പിന്തിരിയാന്‍ തയ്യാറല്ല, കേസും അറസ്റ്റും ഉണ്ടാകുമെന്ന് അറിയാമായിരുന്നു. പോലീസ് അറസ്റ്റ് ചെയ്യട്ടെ. ആ വാര്‍ത്ത ചെയ്തതില്‍ യാതൊരു പശ്ചാത്താപവുമില്ല. ഈ വിഷയത്തിന്റെ പേരില്‍ പോലീസ് ദേഹോപദ്രവം ഏല്‍പ്പിക്കുമെന്ന് കരുതുന്നില്ല. പരാതിക്കാരിയോട് പ്രത്യേകിച്ച് ഒന്നും പറയാനില്ല, മാറേണ്ടവര്‍ ആയിരുന്നെങ്കില്‍ അവര്‍ പണ്ടേ മാറിയേനേ. ഷാജന്‍സ്‌കറിയ പറയുന്നു ഞാന്‍ മുങ്ങിയെന്ന്, അയാള്‍ക്ക് ഈ റിപ്പോര്‍ട്ട് ഒക്കെ എവിടെ നിന്ന് കിട്ടുന്നു എന്നനിക്കറിയില്ല. ചുമ്മ ദിവാസ്വപ്‌നം കണ്ട് പറയുകയാണ് അയാള്‍. ഉമ്മാക്കി കാണിച്ച് പേടിപ്പിച്ചാല്‍ ഒന്നും സൂരജ് പാലാക്കാരന്‍ പേടിക്കില്ല. അകത്ത് പോയാലും പെണ്ണ് പിടിച്ചതിനും ഡ്രഗ്‌സ് വിറ്റതിനും ഒന്നുമല്ലല്ലോ പോകുന്നത്. വളരെ മോശപ്പെട്ട ഒരു സ്ത്രീയെ കൂത്തിച്ചി എന്ന് വിളിച്ചു, ആ വാക്കിന്റെ അര്‍ത്ഥം പോലും ഇവര്‍ക്ക് ഒന്നും അറിയില്ല. ഷാജന്‍ സ്‌കറിയയുടെ ഈ അന്തരീക്ഷത്തില്‍ നിന്നും കിട്ടുന്ന വാര്‍ത്തകള്‍ക്ക് നല്ല നമസ്‌കാരമുണ്ട്.