ഇനിയൊരു ആഗ്രഹം ഉണ്ടെങ്കിൽ അത് തന്റെ ചേച്ചിയുടെ വിവാഹമാണ്- സൂരജ്‌ തേലക്കാട്

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് സുരജ് തേലക്കാട്. എന്നാൽ പൊക്കമില്ലായ്മ ഒരിക്കലും തനിക്കോ ചേച്ചിക്കോ ഒരു പോരായ്മയായി തോന്നിയിട്ടില്ലെന്നും ശരീരത്തിന് മാത്രമേ പൊക്കമില്ലായ്മയുള്ളൂവെന്നും മനസുകൊണ്ട് തങ്ങൾ എത്രയോ ഉയരത്തിലാണെന്നും സൂരജ് അടുത്തിടെ പറഞ്ഞിരുന്നു

സൂരജും അച്ഛനും ചേച്ചിയും അമ്മയും അടങ്ങുന്ന ചെറിയ കുടുംബം ആണ് താരത്തിന്റേത്. വെറും 110സെന്റിമീറ്റർ ആണ് സൂരജിന്റെ ഉയരം. അഭിനയത്തിൽ തിളങ്ങിയത്ത് പോലെ തന്നെ സൂരജ് സോഷ്യൽ മീഡിയയിലും സജീവമാണ്.

ഉയരം മാത്രമെ കുറവുള്ളൂ എന്നാൽ ഞങ്ങളുടെ മനസ്സ് നല്ലത് പോലെ വളർന്നതാണ്. പൊക്കത്തിന്റെ പേരിൽ ഞങ്ങളെ കള്ളിയാക്കിവർക്കുള്ള ഒരു മധുര പ്രതികാരമാണ് ഞങ്ങളുടെ ഇന്നത്തെ ജീവിതം. ഇന്നിപ്പോൾ നല്ല രീതിയിൽ തന്നെയാണ് ഞങ്ങൾ ജീവിക്കുന്നത്. അഭിനയിച്ച് കിട്ടിയ പണം കൊണ്ട് ആദ്യം വാങ്ങിയത് ഒരു കാറാണ് അതിന് ശേഷം ഒരു വീട് പണിഞ്ഞു. ഇന്നിപ്പോൾ തന്റെ എറ്റവും വലിയ ആഗ്രഹവും സ്വപ്നവുമാണ് തന്റെ ചേച്ചിയുടെ വിവാഹം. ചേച്ചിയെ നല്ല രീതിൽ നോക്കുന്ന ഒരു വ്യക്തിയുടെ കൈയിൽ നല്ല രീതിയിൽ കൈ പിടിച്ചു കൊടുക്കണം. തന്റെ ചേച്ചി ഒരു പാവം കുട്ടിയാണ് എന്നും സൂരജ് വെളിപ്പെടുത്തി.