നിരോധനത്തിന് പിന്നാലെ 15 ലക്ഷം ഫോളോവേഴ്‌സുള്ള ടിക് ടോക് ഡിലീറ്റ് ചെയ്ത് സൗഭാഗ്യ വെങ്കിടേഷ്

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് സൗഭാഗ്യ വെങ്കിടേഷ്. അഭിനേത്രിയും നര്‍ത്തകിയുമായ താര കല്യാണിന്റെ മകള്‍ കൂടിയായ സൗഭാഗ്യ ടിക് ടോക്കിലെ മിന്നും താരം കൂടിയാണ്. ഭര്‍ത്താവ് അര്‍ജുനും അമ്മ താര കല്യാണിനും ഒപ്പം നിരവധി ടിക് ടോക്ക് വീഡിയോകള്‍ സൗഭാഗ്യ ചെയ്തിട്ടുണ്ട്. ഇതെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലും ആയിട്ടുണ്ട്. ടിക് ടോക്ക് ഉള്‍പ്പെടെയുള്ള രാജ്യ സുരക്ഷയ്ക്ക് ഭീഷണി ആകുന്ന ആപ്ലിക്കേഷനുകള്‍ നിരോധിക്കുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ടിക്ടോക്ക് അക്കൗണ്ട് സൗഭാഗ്യ ഡിലീറ്റ് ചെയ്തിരിക്കുകയാണ്.

 

താന്‍ ടിക് ടോക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നുവെന്ന് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സൗഭാഗ്യ വ്യക്തമാക്കിയത്. അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതിന്റെ ഒരു സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെയാണ് സൗഭാഗ്യയുടെ കുറിപ്പ്. 15 ലക്ഷം ഫോളോവേഴ്‌സാണ് ടിക് ടോക്കില്‍ സൗഭാഗ്യയ്ക്ക് ഉള്ളത്. ”ടിക്ടോക്കിനും 1.5 മില്യന്‍ ഫോളോവേഴ്‌സിനും ഗുഡ് ബൈ, ഈ നിരോധനം എന്നെ തകര്‍ത്തോ എന്നു ചോദിച്ചവരോട് ; ഇതൊരു ടിക്ടോക് ആപ്പ് മാത്രമാണ്, സൗഭാഗ്യ വെങ്കിടേഷ് അല്ല. ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം എന്തും ഒരു മാധ്യമവും പ്ലാറ്റ്‌ഫോമും ആകാം’. സൗഭാഗ്യ കുറിച്ചു. സൗഭാഗ്യയുടെ നടപടിയെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. എന്നാല്‍ ചിലര്‍ പങ്കുവെയ്ക്കുന്നത് ഇനി ടിക് ടോക്ക പ്രകടനങ്ങള്‍ കാണാനാവില്ലെല്ലോ എന്ന വിഷമമായിരുന്നു.

ടിക് ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകളാണ് ഇന്ത്യ നിരോധിച്ചത്. ടികി ടോക് കൂടാതെ ഷെയര്‍ ഇറ്റ്, ക്വായ്. യുസി ബ്രൗസര്‍, ബയ്!ഡു മാപ്, ഷെന്‍, ക്ലാഷ് ഓഫ് കിങ്‌സ്, ഡിയു ബാറ്ററി സേവര്‍, ഹെലോ, ലൈക്കീ, യുക്യാം മെയ്ക് അപ്, മി കമ്യൂണിറ്റി, സിഎം ബ്രൗസര്‍, വൈറസ് ക്ലീനര്‍, എപിയുഎസ് ബ്രൗസര്‍, റോംവി, ക്ലബ് ഫാക്ടറി, ന്യൂസ്‌ഡോഗ്, ബ്യൂട്ടി പ്ലസ്, വിചാറ്റ്, യുസി ന്യൂസ്, ക്യുക്യു മെയില്‍, വെയ്‌ബോ, എക്‌സെന്‍ഡര്‍, ക്യുക്യു മ്യൂസിക്, ക്യുക്യു ന്യൂസ്ഫീഡ്, ബിഗോ ലൈവ്, സെല്‍ഫി സിറ്റി, മെയില്‍ മാസ്റ്റര്‍, പാരലല്‍ സ്‌പെയ്‌സ്, എംഐ വിഡിയോ കോള്‍ ഷാവോമി, വിസിങ്ക്, ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍, വിവ വിഡിയോ ക്യുയു വിഡിയോ, മെയ്ടു, വിഗോ വിഡിയോ, ന്യൂ വിഡിയോ സ്റ്റാറ്റസ്, ഡിയു റെക്കോര്‍ഡര്‍, വോള്‍ട്ട്–ഹൈഡ്, കേഷെ ക്ലീനര്‍, ഡിയു ആപ് സ്റ്റുഡിയോ, ഡിയു ക്ലീനര്‍, ഡിയു ബ്രൗസര്‍, ഹഗോ പ്ലേ വിത്ത് ന്യൂ ഫ്രണ്ട്‌സ്, ക്യാം സ്‌കാനര്‍, ക്ലീന്‍ മാസ്റ്റര്‍ ചീറ്റ മൊബൈല്‍, വണ്ടര്‍ ക്യാമറ, ഫോട്ടോ വണ്ടര്‍, ക്യുക്യു പ്ലേയര്‍, വി മീറ്റ്, സ്വീറ്റ് സെല്‍ഫി, ബയ്ഡു ട്രാന്‍സ്‌ലേറ്റ്, വിമേറ്റ്, ക്യുക്യു ഇന്റര്‍നാഷനല്‍, ക്യുക്യു സെക്യൂരിറ്റി സെന്റര്‍, ക്യുക്യു ലോഞ്ചര്‍, യു വിഡിയോ, വി ഫ്‌ലൈ സ്റ്റാറ്റസ് വിഡിയോ, മൊബൈല്‍ ലെജണ്ട്‌സ്, ഡിയു പ്രൈവസി. എന്നീ ആപ്ലിക്കേഷനുകളാണ് ഇന്ത്യയില്‍ നിരോധിച്ചത്.