ഇന്ധന വില വര്‍ധനവിനെ കുറിച്ച് പാര്‍ലമെന്റില്‍ ചൂടേറിയ ചര്‍ച്ച നടക്കവെ കുഞ്ഞിന് കുപ്പിപ്പാല്‍ കൊടുത്ത് സ്പീക്കര്‍

ഇന്ധന വില വര്‍ധനവിനെ കുറിച്ച് പാര്‍ലമെന്റില്‍ ചൂടേറിയ ചര്‍ച്ച നടക്കവെ കുഞ്ഞിന് കുപ്പിപ്പാല്‍ കൊടുത്ത് ന്യൂസിലാന്റ് സ്പീക്കര്‍. ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. ട്വിറ്ററിലുടെയാണ് ചിത്രം പോസ്റ്റു ചെയ്തിരിക്കുന്നത്.

കുട്ടിക്ക് പാല്‍ കൊടുത്ത ശേഷം ചര്‍ച്ച തുടരാമെന്ന് സ്പീക്കര്‍ എംപിമാരോട് പറഞ്ഞു. സ്പീക്കര്‍ ട്രിവോര്‍ മല്ലാര്‍ഡ് ആണ് പാര്‍ലമെന്റ് എംപി തമാതി കോഫിയുടെ ഒരു മാസം മാത്രം പ്രായമായ കുഞ്ഞിന് കുപ്പി പാല്‍ നല്‍കിയത്.

‘ഇന്ന് എന്നോടൊപ്പം അധ്യക്ഷത വഹിക്കാന്‍ സ്പീക്കര്‍ കസേരയില്‍ പുതിയൊരു വിഐപി കൂടിയുണ്ട്. പാര്‍ലമെന്റില്‍ നിയമ നിര്‍മ്മാണം നടത്തുന്ന മാതാപിതാക്കളുടെ കുഞ്ഞിനെ പരിപാലിക്കാന്‍ താന്‍ തയാറാണെന്ന് മല്ലാര്‍ഡ് പറഞ്ഞു.