ഐഎസ്ആര്‍ഒ ചാരക്കേസ് പ്രതികളുടെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിംഗ്

കൊച്ചി. ഐഎസ്ആര്‍ഒ ചാരക്കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരുടെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ പ്രത്യേക സിറ്റിഗ്. സുപ്രീംകോടതിയുടെ നിര്‍ദേശപ്രകാരമാണ് പ്രതികള്‍ സുപ്രീംകോടതിയെ സമീപിച്ചത്. പ്രതികള്‍ക്കെതിരെ മറ്റ് നടപടികള്‍ പാടില്ലെന്ന് സിബിഐക്ക് കോടതി നിര്‍ദേശം നല്‍കിയിരുന്നു. ചാരക്കേസില്‍ പ്രതിയാക്കപ്പെട്ട മുന്‍ പോലീസ് ഉദ്യോഗസ്ഥരും ഐബി ഉദ്യോഗസ്ഥരുമാണ് കോടതിയെ സമീപിച്ചത്.

മുമ്പ് പ്രതികള്‍ക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ സിബിഐ സുപ്രീംകോടതിയെ സമീപിച്ചതോടെ ഇടക്കാല ജാമ്യം സുപ്രീംകോടതി റദ്ദാക്കുകയും വീണ്ടും അപേക്ഷ പരിഗണിക്കുവാന്‍ ഹൈക്കോടതിയെ സമീപക്കുവാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചത്. ഹര്‍ജിയില്‍ ഈ മാസം 15 പ്രത്യേക സിറ്റിംഗ് നടത്തും. കോടതി ഉത്തരവിനെ ആശ്രയിച്ചിരിക്കും സിബിഐയുടെ നടപടികള്‍.

പ്രതികളുടെ ജാമ്യം കോടതി നിഷേധിച്ചാല്‍ അറസ്റ്റിലേക്ക് സിബിഐ നീങ്ങും. സുപ്രീംകോടതിയില്‍ സിബിഐ അറിയിച്ചത് കേസില്‍ ഗൂഢാലോചന വിശദമായ അന്വേഷണം വേണമെന്നും അതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നുമായിരുന്നു. ഇക്കാര്യം സിബിഐ ഹോക്കോടതിയെയും അറിയിക്കും.