ഇന്ത്യൻ വിമാനം കറാച്ചിയിൽ അടിയന്തിര ലാന്റിങ്ങ് നടത്തി

ഇന്ത്യൻ വിമാനം കറാച്ചിയിൽ അടിയന്തിര ലാന്റിങ്ങ് നടത്തി.ഡൽഹിയിൽ നിന്ന് ദുബായിലേക്ക് പറക്കുന്ന സ്‌പൈസ് ജെറ്റ് വിമാനം ആയിരുന്നു. വിമാനത്തിനുള്ളിലേ ഇൻഡികേറ്റർ ലൈറ്റ് പ്രകാശിച്ചതിനേ തുടർന്ന് പൈലറ്റ് അടിയന്തിര ലാന്റിങ്ങിനായി പാക്കിസ്ഥാനിലെ കറാച്ചിയിലേക്ക് നീങ്ങി.എയർലൈൻ വക്താവ് അറിയിച്ചു.വിമാനം കറാച്ചിയിൽ ഇറക്കി യാത്രക്കാരെ സുരക്ഷിതമായി ഇറക്കി. “2022 ജൂലൈ 5-ന്, ഇൻഡിക്കേറ്റർ ലൈറ്റ് തകരാറിലായതിനാൽ സ്‌പൈസ് ജെറ്റ്   B737 വിമാനം കറാച്ചിയിലേക്ക് തിരിച്ചുവിട്ടു. എന്നു ഇന്ത്യയിലും വിവരം ലഭിച്ചു.വിമാനം സാധാരണ ലാൻഡിംഗ് നടത്തുകയായിരുന്നു. യാത്രക്കാരേ ഉടൻ ഒഴിപ്പിച്ചു.വിമാനത്തിന് തകരാർ സംഭവിച്ചതായി നേരത്തെ റിപ്പോർട്ട് ചെയ്തിട്ടില്ല. യാത്രക്കാർക്ക് ലഘുഭക്ഷണം നൽകിയിട്ടുണ്ട്. പകരം വിമാനം കറാച്ചിയിലേക്ക് ഇന്ത്യയിൽ നിന്നും പുറപ്പെട്ടു

ബോയിംഗ് 737 മാക്‌സ് 8 വിമാനത്തിലെ പൈലറ്റുമാർക്ക് ജെറ്റിന്റെ ചിറകിലെ ടാങ്കുകളിലൊന്നിൽ നിന്ന് ഇന്ധനം ചോർന്നതിന്റെ സൂചകങ്ങൾ ഉണ്ടായിരുന്നു. ഏവിയേഷൻ റെഗുലേറ്റർ, ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ പറയുന്നതനുസരിച്ച്, “ജീവനക്കാർ ഇന്ധനത്തിന്റെ അളവ് നിരീക്ഷിച്ചു”. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കോക്ക്പിറ്റിലെ ഇന്ധന ഡിസ്പ്ലേ വിമാനത്തിൽ നിന്ന് അപ്രതീക്ഷിതമായി ഇന്ധനം നഷ്ടപ്പെട്ടതായി സൂചിപ്പിക്കുന്നു.ഇന്ധനം പെട്ടെന്ന് കുറയുന്നത് ഇന്ധന ടാങ്കിന്റെ ലീക്ക് മൂലമാണോ എന്നും സംശയം ഉണ്ട്.പരിശോധനകൾ തുടരുകയാണ്.