സ്പ്രിംങ്കളർ കോവിഡ് പ്രതിരോധ മരുന്ന് കമ്പിനിയുടെ ഇടനിലക്കാരൻ, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

കോവിഡ് പ്രതിരോധത്തിന്റെ മറവിലും പിണറായി വിജയൻ സർക്കാർ സ്പ്രിങ്കളർ അഴിമതി നടത്തി ജനങ്ങളെ പറ്റിച്ചു എന്ന വിവരം വളരെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. നിരവധിപ്പേർ വൈറസ് മൂലം മരണപ്പെട്ടെങ്കിലും ഇതുവരെ മരുന്ന് കണ്ടുപിടിക്കാത്ത  കോവിഡിന്റെ മരുന്നിനായി വലിയ തോതിൽ ഗവേഷണം നടത്തുന്ന അമേരിക്കൻ കമ്പിനിക്ക് രോഗികളുടെ ഡാറ്റകൾ നല്കുന്നത് സ്പ്രിങ്കളർ കമ്പിനിയാണ് എന്ന വിവരങ്ങൾ പുറത്ത് വന്നിരിക്കുന്നു.

കോവിഡ് മരുന്നു പരീക്ഷണം നടത്തുന്ന വന്‍കിട മരുന്നു കമ്പനിയായ ഫൈസറിന് സാമൂഹിക മാധ്യമ വിശകലനം ചെയ്യുന്നത് സ്പ്രിങ്ക്ളറാണ്. കേരള സര്‍ക്കാര്‍ സ്പ്രിംക്ലറുമായി ഡാറ്റ കരാര്‍ ഒപ്പു വച്ചത് വലിയ വിവാദമായിരുന്നു. സ്വകാര്യ കമ്പനിയാണെന്നത് സര്‍ക്കാര്‍ പുറത്തുവിട്ടതുമില്ലായിരുന്നു. കമ്പനിയുടെ മൂല്യം കൂട്ടുന്നതിനും കോവിഡ് രോഗികളുടെ വിവരങ്ങള്‍ക്കുമായി ഫൈസര്‍ സ്പ്രിംക്ലറോട് വിവരങ്ങള്‍ തേടിയതായാണ് വിവരങ്ങള്‍. കോവിഡ് പ്രതിരോധത്തിനുള്ള ആന്റിവൈറല്‍ മരുന്നും വാക്‌സിനുമുണ്ടാക്കുന്നുവെന്ന് അവകാശപ്പെടുന്ന കമ്പനിയാണ് ഫൈസര്‍.

കേരള സർക്കാർ ഈ കമ്പനിയുമായി ചേർന്ന് കേരളത്തിലെ 1 ലക്ഷത്തിലധികം ഉള്ള രോഗം ബാധ ലക്ഷണങ്ങൾ ഉള്ളവരുടേയും, രോഗികളുടേയും വിവരങ്ങൾ ഈ കമ്പിനിക്ക് കൈമാറിയത് ഇപ്പോൾ വൻ ആശങ്ക തന്നെ ഉണ്ടാക്കുന്നു. മാത്രമല്ല അമേരിക്കൻ കമ്പിനി കേരളത്തിലെ ലക്ഷകണക്കിനു മലയാളികളുടെ സ്വകാര്യ വിവരങ്ങൾ മരുന്ന് കമ്പിനിക്ക് നല്കും എന്നും ഉറപ്പാണ്‌. സ്പ്രിങ്കളർ
ശേഖരിക്കുന്ന വിവരങ്ങള്‍ മരുന്നു കമ്പനിയ്ക്ക് ചോരുമെന്ന ആരോപണങ്ങള്‍ക്കിടയിലാണ് മരുന്നുകമ്പനിയുമായി സ്പ്രിങ്കളറിനുള്ള ബന്ധം പുറത്തുവരുന്നത്.