ഞങ്ങളുടെ സിസ്റ്റർക്ക് നീതി കിട്ടും വരെ, മരിക്കേണ്ടിവന്നാലും പോരാടും- കന്യാസ്ത്രീകൾ

ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട കോടതി വിധി വിശ്വസിക്കാനാകുന്നില്ലെന്ന് കുറുവിലങ്ങാട് സിസ്റ്റർമാർ. തങ്ങളുടെ സിസ്റ്ററിന് നീതി കിട്ടും വരെ ഈ പോരാട്ടം തുടരുമെന്നും കുറുവിലങ്ങാട് മഠത്തിലെ സിസ്റ്ററുമാർ പറഞ്ഞു. ഈ വിധിയെ വിശ്വസിക്കാനാകുന്നില്ല. പൊലീസുകാരും പ്രൊസിക്യൂട്ടറും കാണിച്ച നീതി ജുഡീഷ്യറിയിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചില്ലെന്ന് സിസ്റ്റർ അനുപമ പറഞ്ഞു.

കോടതി വിധി വിശ്വസിക്കാനാകുന്നില്ല. പൊലീസുകാരും പ്രോസിക്യൂട്ടറും കാണിച്ച നീതി ജുഡീഷ്യറിയിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചില്ല. മൊഴികളെല്ലാം അനുകൂലമായി തന്നെയാണ് വന്നത്. പിന്നീടെന്ത് സംഭവിച്ചുവെന്ന് അറിയില്ല. ഞങ്ങൾ അപ്പീലിന് പോകും. ഞങ്ങളുടെ സിസ്റ്ററിന് നീതി കിട്ടും വരെ ഈ പോരാട്ടം തുടരും.പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്തും നേടാമല്ലോ. ആ ഒരു കാലമാണല്ലോ ഇപ്പോൾ നമ്മുടെ മുൻപിൽ ഉള്ളത്. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത് എന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.

സാധാരണക്കാരായ ഞങ്ങളെ പോലെയുള്ള മനുഷ്യർ എന്ത് വന്നാലും മിണ്ടാതിരിക്കുകയോ കേസിന് പോകാതിരിക്കുകയോ ചെയ്യണമെന്നാണ് ഞങ്ങൾക്ക് തോന്നുന്നത്. അതാണ് ഈ വിധിയിയിൽ നിന്ന് ഞങ്ങൾക്ക് മനസിലാകുന്നത്. കേസിന്റെ വാദം നടക്കുന്നത് വരെ ഒന്നും ഞങ്ങൾക്ക് അട്ടിമറി നടന്നതായി തോന്നിയിരുന്നില്ല. പക്ഷേ അതിന് ശേഷം ഈ കേസ് അട്ടിമറിക്കപ്പെട്ടു എന്ന് തന്നെയാണ് ഞങ്ങൾ കരുതുന്നത്. ഞങ്ങളുടെ സിസ്റ്ററിന് നീതി കിട്ടും വരെ ഞങ്ങൾ മരിക്കേണ്ടി വന്നാലും പോരാടും.

അതേസമയം ബിഷപ്പ് ഫ്രാങ്കോയെ ഇന്ന് രിവലെയാണ് കോടതി കുറ്റ വിമുക്തനാക്കിയത്. കോട്ടയം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. ബിഷപ്പിനെതിരെ ചുമത്തിയ കേസ് ഒന്നും നിലനിൽക്കില്ലെന്ന് കോടതി വിധിയിൽ പറയുന്നു. ജഡ്ജി ജി ഗോപകുമാർ ആണ് വിധി പറഞ്ഞത്. എല്ലാ കുറ്റങ്ങളിൽ നിന്നും നിങ്ങളെ വെറുതെ വിടുന്നു എന്ന് കോടതി ഫ്രാങ്കോ മുളക്കലിനോട് പറയുകയായിയരുന്നു. വിധികേട്ട് ബിഷപ് ഫ്രാങ്കോ പൊട്ടിക്കരയുകയായിരുന്നു.

കോടതിക്ക് പുറത്തെത്തിയ ബിഷപ്പ് സഹോദരനെയും ബന്ധുക്കളെയും കെട്ടിപ്പിടിച്ചു. ദൈവത്തിന് സ്തുതി എന്നായിരുന്നു ബിഷപ്പിന്റെ ആദ്യ പ്രതികരണം. രിവിലെ ഒമ്പതേമുക്കാലോടെ ബിഷപ്പ് ഫ്രാങ്കോ മുളക്കലും കോടയിലിൽ എത്തിയിരുന്നു. മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പിൻവാതിൽ വഴിയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കോടതിയിൽ എത്തിയത്. അതേസമയം കന്യാസ്ത്രീകൾ കഴിയുന്ന കുറവിലങ്ങാട് മഠത്തിന്റെ സുരക്ഷ കൂട്ടിയിട്ടുണ്ട്.