പഴയകാര്യങ്ങൾ നമ്മൾ മറന്ന് പോയാലും ലാലേട്ടൻ മറക്കില്ല- ശ്രീജയ

മലയാള സിനിമകളിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാ​ഗമായിരുന്നു നടി ശ്രീജയ. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേളയെടുത്തെങ്കിലും ശക്തമായിതന്നെ തിരിച്ചെത്തിയിരുന്നു. ദിലീപ് നായകനായെത്തിയ അവതാരത്തിലൂടെ മടങ്ങിയെത്തിയ നടി വി.കെ പ്രകാശ് സംവിധാനം ചെയ്ത കെയർഫുള്ളിലും തുടർന്ന് അരവിന്ദന്റെ അതിഥികളിലും മോഹൻലാൽ നായകനായെത്തിയ ഒടിയനിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

മോഹൻലാലിനെക്കുറിച്ചും സിനിമ ഷൂട്ടിം​ഗിനെക്കുറിച്ചും താരം തുറന്നുപറയുകയാണ്. 17 വർഷത്തിനു ശേഷമാണ് മോഹൻലാലിനൊപ്പം അഭിനയിച്ചതെങ്കിലും പഴയ സ്‌നേഹം അതുപോലെ കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്ന് ശ്രീജയ പറയുന്നു. ഒടിയനിൽ അഭിനയിക്കുപ്പോഴും കമലദളത്തെയും കന്മദത്തെയും പറ്റിയൊക്കെ ലാലേട്ടൻ പറഞ്ഞു. ഒടിയനിലെ കഥാപാത്രത്തിന് എന്നെ നിർദ്ദേശിച്ചതും ലാലേട്ടനാണെന്ന് ശ്രീകുമാർ സാർ പിന്നീട് പറഞ്ഞു.

കന്മദത്തിലെ സുമ എന്ന കഥാപാത്രമാണ് ചെയ്തതിൽ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമെന്നും ശ്രീജയ പറയുന്നു. വളരെ ആഴത്തിലുള്ള കഥയും കഥാപാത്രവുമായിരുന്നു അതെന്നാണ് ശ്രീജയ പറയുന്നത്. ബാംഗ്ലൂരിൽ താമസമാക്കിയ ശ്രീജയ അഭിനയത്തോടൊപ്പം ശ്രീജയ സ്‌കൂൾ ഓഫ് ഡാൻസ് എന്ന നൃത്തശ്യംഖലയും നടത്തുന്നുണ്ട്.