സ്വന്തം സഹോദരനുവേണ്ടി ശ്രീജിത്ത് കിടപ്പ് ശവപ്പെട്ടിയിലേക്ക് മാറ്റി

സെക്രട്ടറിയേറ്റ് പടിക്കൽ ശവപ്പെട്ടിയിൽ കിടക്കുന്ന ശ്രീജിത്തിന്റെ വാർത്ത പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വന്നിട്ടുണ്ട്. പാറശാല പോലീസിന്റെ കസ്റ്റഡിയിലിരിക്കെ സഹോദരൻ ശ്രീജിവ് ലോക്കപ്പ് മർദ്ദനത്തിൽ മരണപ്പെട്ടട് കേസ് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായാണ് ശ്രീജിത്ത് സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തുന്നത്. 2015 മെയ് 22-നാണ് സഹോദരനു നീതി ലഭിക്കാനായി ശ്രീജിത്ത് സെക്രട്ടറിയേറ്റിന് മുന്നിൽ ഒറ്റയാൾ പോരാട്ടം ആരംഭിച്ചത്. ശ്രീജീവിന്റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായാണ് ശ്രീജിത്ത് സമരം നടത്തിയത്

ശവപ്പെട്ടിയിൽ കിടന്നുതന്നെ തന്റെ അന്ത്യം കാണണമെന്ന് ഉറച്ചുനിൽക്കുകയാണ് ശ്രീജിത്ത്. ഭക്ഷണം കഴിച്ചിട്ട് മൂന്നുനാല് ദിവസമായെന്ന് ശ്രീജിത്ത് കർമ ന്യൂസിനോട് പറഞ്ഞു. മാധ്യമങ്ങളോടൊക്കെ പൊട്ടിത്തെറിക്കാറുള്ള ശ്രീജിത്ത് ഇപ്പോൾ ആകെ അവശ് നിലയിലായിരിക്കുകയാണ്. കോവിഡും ലോക്ക് ഡൗണും വന്നതോടെ ശ്രീജിത്ത് ആകെ അവശ നിലയിലായിരിക്കുകയാണ്. ഭരണകർത്താക്കൾ നടപടി സ്വീകരിക്കുമെന്ന വിശ്വാസത്തിലാണ് ഇപ്പോഴും ശ്രീജിത്ത് ശവപ്പെട്ടിയിൽ സമരം നടത്തുന്നത്.