ഇത് അവര് ചെയ്ത കുറ്റമൊന്നുമല്ല, സൊസൈറ്റി ഫോഴ്‌സ് ചെയ്യിച്ച ഒരു പ്രവര്‍ത്തി മാത്രമാണ്, ശ്രീലക്ഷ്മി അറക്കല്‍ പറയുന്നു

കഴിഞ്ഞ ദിവസമാണ് നെന്മാറയില്‍ പത്ത് വര്‍ഷം കാമുകന്റെ മുറിയില്‍ ഒളിവില്‍ താമസിച്ച യുവതിയുടെ വിവരം പുറത്ത് എത്തുന്നത്. കേരളക്കര ഒന്നാകെ അതിശയിച്ച വാര്‍ത്തയില്‍ റഹ്മാനും സജിതയുമായിരുന്നു ആ കമിതാക്കള്‍. എന്നാല്‍ ഇപ്പോള്‍ ഇവരെ പിന്തുണച്ചും വിമര്‍ശിച്ചും വലിയ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയകളില്‍ നടക്കുന്നുണ്ട്. സംഭവത്തില്‍ ആക്ടിവിസ്റ്റ് ശ്രീലക്ഷ്മി അറക്കല്‍ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകായാണ്.

ഇത് അവര് ചെയ്ത കുറ്റമൊന്നുമല്ല. സൊസൈറ്റി ഫോഴ്‌സ് ചെയ്യിച്ച ഒരു പ്രവര്‍ത്തി മാത്രമാണ്. നമ്മളൊക്കെ ലോക്ക്ഡൗണായിട്ട് ഒരുദിവസം വീട്ടില്‍ അടങ്ങി ഇരിക്കാന്‍ പറ്റുന്നില്ല. അപ്പോ പത്ത് വര്‍ഷമായി ലോക്ക്ഡൗണ്‍ അനുഭവിച്ച പുളളിക്കാരിയെ സമ്മതിക്കണം. അല്ലെങ്കിലും എന്തോരം പെണ്ണുങ്ങള്‍ കാലങ്ങളായി ലോക്ക്ഡൗണില്‍ തന്നെയാണ്.- ശ്രീലക്ഷ്മി കുറിച്ചു.

ശ്രീലക്ഷ്മിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം, പത്ത് വര്‍ഷം ഒരു വീട്ടില്‍ ഒളിച്ച് താമസിക്കേണ്ടി വന്നത് ഗതികേടല്ലേ? ഇഷ്ടപ്പെടുന്ന രണ്ടുപേരെ ഒരുമിച്ച് താമസിക്കാന്‍ അനുവദിക്കാത്ത കുറേ മതമലരുകളും ജാതിമലരുകളും കുടുംബമഹിമമലരുകളും എല്ലാം ചേര്‍ന്നതാളീ മലരൊളി സമൂഹം. ഇത്രേം ഊളകള്‍ടെ കണ്ണ് വെട്ടിച്ച് 10 കൊല്ലം സ്‌നേഹം നഷ്ടപ്പെടാതെ കഴിയുക എന്നത് ചെറിയൊരു കാര്യമല്ല.

എന്നാലും ആ സ്ത്രീക്ക് പത്ത് വര്‍ഷം എന്തെങ്കിലുമൊക്കെ ശാരീരീക മാനസിക വിഷമതകള്‍ അനുഭവിക്കേണ്ടതായി വന്നിരിക്കാം. അതോര്‍ക്കുമ്പോള്‍ ഒരു സങ്കടം. എന്തായാലും ഇത് അവര് ചെയ്ത കുറ്റമൊന്നുമല്ല. സൊസൈറ്റി ഫോഴ്‌സ് ചെയ്യിച്ച ഒരു പ്രവര്‍ത്തി മാത്രമാണ്.

നമ്മളൊക്കെ ലോക്ക്ഡൗണായിട്ട് ഒരുദിവസം വീട്ടില്‍ അടങ്ങി ഇരിക്കാന്‍ പറ്റുന്നില്ല. അപ്പോ പത്ത് വര്‍ഷമായി ലോക്ക്ഡൗണ്‍ അനുഭവിച്ച പുളളിക്കാരിയെ സമ്മതിക്കണം. അല്ലെങ്കിലും എന്തോരം പെണ്ണുങ്ങള്‍ കാലങ്ങളായി ലോക്ക്ഡൗണില്‍ തന്നെയാണ് ??