സെക്സിനിടയിൽ മൂത്ര വിസർജനം നടക്കുമോ, ശ്രീലക്ഷ്മി അറക്കൽ തുറന്നെഴുതുന്നു

സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങൾക്ക് വിധേയമാകേണ്ടി വരുന്ന എഴുത്തുകാരിയായ ശ്രീലക്ഷ്മി അറയ്‌ക്കൽ. എന്തും ഏതും തുറന്നെഴുതാനുള്ള ധൈര്യമാണ് ശ്രീലക്ഷ്മിയെ വിത്യസ്തമാക്കുന്നത്. നിരവധി ആക്രമണങ്ങൾക്കുവരെ ശ്രീലക്ഷ്മി വിദേയായിട്ടുണ്ട്. സ്ത്രീകളിലെ ലൈംഗീകത സ്ത്രീ സ്വയംഭോഗം എന്നിവയെക്കുറിച്ചാണ് ശ്രീലക്ഷ്മി കൂടുതൽ തുറന്നെഴുതാറ്. അത്തരത്തിൽ എഴുതിയ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.

” അയ്യോ ഞാൻ ഇപ്പോൾ മൂത്രമൊഴിക്കുമേ…മതി നിർത്ത് “എന്നൊക്കെ നിങ്ങളുടെ സെക്സ് ലൈഫിന്റെ പ്രാരംഭകാലഘട്ടങ്ങളിൽ പറയുന്നവരോ ഇപ്പോളും പറഞ്ഞുകൊണ്ടേ ഇരിക്കുന്നവരായിരിക്കാം ഇതു വായിക്കുന്ന സ്ത്രീകളിൽ പലരും. അങ്ങനമൂത്രവിസർജനവും സെക്സും ഒരുമിച്ച് നടക്കുമോ ?അതിനെ പറ്റിയാണ് ഇന്നത്തെ എഴുത്ത്. സാധാരണയായി മൂത്ര വിസർജനവും സെക്സും ഒരേ സമയം നടക്കുകേയില്ല എന്ന് പണ്ടെവിടെയോ വായിച്ചിട്ടുണ്ട്. എന്നിരുന്നാലും ചിലസ്ത്രീകളെങ്കിലും സ്ക്വർട്ടിങ്ങ് സംഭവിക്കുന്നതിനേ മൂത്രമാണോ എന്ന് തെറ്റിദ്ധരിക്കാറുണ്ട്. ഇത്തരം ആശങ്ക ഉളളതിനാൽ തന്നെ പലസ്ത്രീകൾക്കും സ്ക്വേർട്ടിങ്ങ് എന്ന മാസ്മരികമായ ഉന്മാദം അനുഭവിക്കാൻ സാധിക്കാറില്ല.

ഏകദേശം മൂത്രമൊഴിക്കുന്ന അത്രതന്നെ അമൗണ്ട് ഓഫ് വാട്ടർ ജനനേന്ദ്രിയത്തിൽ നിന്ന് ചീറ്റിതെറിക്കുന്നതുകൊണ്ടും മൂത്രമൊഴിക്കുന്ന അതേ ദ്വാരത്തിലൂടെ പുറത്തേക്ക് തെറിക്കുന്നത് കൊണ്ടും, മൂത്രത്തിന്റേതുപോലെയുളള ചെറിതായൊരു ഗന്ധം ഉള്ളതുകൊണ്ടുമൊക്കെ ആവാം സ്ക്വേർട്ടിങ്ങ് മൂത്രമാണോ എന്ന് പലർക്കും സംശയം തോന്നുന്നത്. (ഈ വിഷയത്തിൽ ഇപ്പോളും കൺഫ്യൂഷൻ ഉളളതാണ്. പഠനങ്ങൾ നടക്കുന്നുമുണ്ട്)

സ്ക്വേർട്ടിങ്ങ് മൂത്രമാണോ എന്ന സംശയം എനിക്കും ഉണ്ടായിരുന്നു. എന്നാൽ എന്റെ ഈ സംശയം കുറച്ചൊക്കെ മാറിയത് സ്കവേർട്ടിങ്ങ് കഴിഞ്ഞതിനുശേഷമുളള മൂത്രമൊഴിക്കാനുളള ടെൻഡൻസിയെ അനലൈസ് ചെയ്ത് നോക്കിയപ്പോളാണ്. സ്ക്വേർട്ടിങ്ങ് കഴിഞ്ഞ് മൂത്രമൊഴിച്ച് നോക്കിയപ്പോളും സാധാരണ അളവിന്റെ അത്രയും തന്നെ മൂത്രം പോകുന്നുണ്ടെന്നും മൂത്രത്തിന്റെ വോള്യത്തിൽ കുറവുമില്ലെന്ന തോന്നിലിന്റെ ( തോന്നൽ മാത്രം, exact measurement എടുത്തിട്ടില്ല) അടിസ്ഥാനത്തിലാണ് ഗൂഗിളിൽ പോയി തപ്പി നോക്കിയത്.
അപ്പോളാണ് മൂത്രവും സ്ക്വേർട്ടിങ്ങും ഒന്നാണോ വ്യത്യസ്തമാണോ എന്നുളള അവ്യക്തത ഇപ്പോഴും ഉണ്ടെന്ന് മനസ്സിലാക്കുന്നത്. അതാണ് ഈ പോസ്റ്റ് എഴുതാനുളള കാരണവും. മൂത്രമൊഴിക്കുന്ന അത്രതന്നെയോ/ അല്ലെങ്കിൽ അതിലുപരിയോ / അതിൽ കുറവോ അമൗണ്ട് ഓഫ് വാട്ടർ സ്ത്രീയുടെ ജനനേന്ദ്രിയത്തിൽ നിന്ന് ചീറ്റിതെറിക്കുന്നാണ് സ്ക്വേർട്ടിങ്ങ്. ഇതിനെ പ്രതിപാദിക്കാനായി മലയാളഭാഷയിൽ പദമുണ്ടോ എന്നറിയില്ല. തിരുവനന്തപുരം ഭാഷയിൽ ‘തെറിപ്പീര്’ എന്നൊക്കെ ആണ് പറയുന്നത് എന്ന് തോന്നുന്നു. സ്ക്വേർട്ടിങ്ങ് ശരിക്കും എന്ത് പദാർത്ഥമാണ്?

പുരുഷൻമാരുടെ പ്രോസ്റ്റേറ്റ് ഗ്ലാന്റിന് സമം ആയി സ്ത്രീകളിൽ കാണപ്പെടുന്ന ഗ്ലാന്റാണ് സ്കീൻ ഗ്ലാന്റ്. ഇത് യോനിയുടെ ഉൾഭിത്തികളിലായി യുറേത്രയുടെ അടുത്തായാണ് കാണപ്പെടുന്നത്.
സ്കീൻ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന സെക്രീഷനുകളിൽ പുരുഷന്റെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ നിന്നുൽപ്പാദിപ്പിക്കുന്ന ശ്രവങ്ങളിൽ കാണുന്ന പ്രോട്ടീനായ പ്രോസ്റ്റേറ്റ്-സ്പെസഫിക് ആന്റിജന്റെ (PSA) പ്രെസൻസ് ഉളളതിനാലാണ് സ്കീൻ ഗ്രന്ഥിയെ പെൺ പ്രോസ്റ്റേറ്റ് ഗ്രന്ഥി എന്ന് വിളിക്കുന്നത്. സ്കീൻ ഗ്രന്ഥി ഉൽപ്പാദിപ്പിക്കുന്ന ഒരു ദ്രാവകമാണ് സ്ക്വേർട്ടിങ്ങ് നടക്കുമ്പോൾ പുറത്തേക്ക് തെറിക്കുന്നത്. യൂറേത്രയുടെ അടിയിലുളള സ്കീൻ ഗ്ലാന്റിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്നതിനാൽ തന്നെ ഇതിലും മൂത്രത്തിൽ കാണുന്ന പദാർത്ഥങ്ങളായ യൂറിയ, യൂറിക് ആസിഡ്, ക്രിയാറ്റൈനിൻ എന്നിവയുടെ അംശം ഉണ്ടാകാറുണ്ട്.

ഓരോ വ്യക്തികളും വളരെ വ്യത്യസ്ഥതയോട് കൂടി കാണുന്ന ഒരു പ്രതിഭാസമാണ് ഇത്.
ചിലർക്കൊക്കെ ഇത് ഇടക്കിടക്ക് ഉണ്ടാകുമെങ്കിലും ചിലർക്ക് വല്ലപ്പോഴുമേ ഉണ്ടാവുകയുളളൂ, ചിലർക്ക് ഇത് എകസ്പീരിയൻസ് പോലും ഇല്ലാ. ചിലർക്ക് രതിമൂർച്ഛയോട് കൂടി സ്ക്വേർട്ടിങ്ങ് സംഭവിക്കുമ്പോൾ ചിലർക്ക് രണ്ടും വേറേ വേറേ സമയങ്ങളിൽ സംഭവിക്കുന്നു. ഇങ്ങനെ വളരെ വ്യത്യസ്തത ഉളള ഒരു പ്രതിഭാസമാണിത്.

സാധാരണ ജി സ്പോട്ട് സ്റ്റിമുലേഷനിലൂടെയാണ് ഇത് സാധ്യമാകുന്നത് എന്നാണ് എന്റെ ഒരു നിഗമനം.
എന്റെ ഒരനുഭവത്തിൽ നിന്ന് പറയുമ്പോൾ നന്നായി സെക്സ്വലി ആക്ടീവ് ആയി കണ്ടിന്യൂവസ് ആയി സ്വയംഭോഗമോ സെക്സോ ചെയ്യുന്നതിന്റെ ഫലമായാണ് സ്കവേർട്ടിങ്ങ് സംഭവിക്കുന്നത്( only my hypothesis)

അതുപോലെ ഞാൻതന്നെ നിരീക്ഷിച്ച് കണ്ടുപിടിച്ചതാണ്( ശരിയാണോ എന്നറിയില്ല ) തണ്ണിമത്തൻ പോലുളള ജലാംശം ഒത്തിരി ഉളള സാധനങ്ങൾ തിന്നുന്ന ദിവസം സ്വയംഭോഗമോ സെക്സോ ചെയ്താൽ സ്ക്വേർട്ടിങ്ങ് നടക്കാൻ സാധ്യത ഉണ്ട്. ശരീരത്തിൽ കുറേ വെളളം ഉളളത്കൊണ്ടാണോ എന്നറിയില്ല. ഇത് ടെസ്റ്റ് ചെയ്യാനായി ഞാൻ ഒരു ദിവസം രാവിലേയും ഉച്ചക്കും ഒക്കെ ഇരുന്ന് ഒരു ചെറിയ തണ്ണിമത്തൻ മുക്കാലോളം തിന്നതിന് ശേഷം പരീക്ഷണം നടത്തി നോക്കിയിട്ടുണ്ട്. പരീക്ഷണം വിജയകരമായിരുന്നു എന്നാണ് എന്റെ ഒരു നിരീക്ഷണം.(only my hypothesis)

സ്ത്രീകളുടെ പ്രോസ്റ്റേറ്റ് ഗ്ലാന്റായ സ്കീനൽ ഗ്ലാന്റിൽ നിന്നും വളരെ ചെറുതും കട്ടിയുള്ളതും വെളുത്തതുമായ ദ്രാവകം പുറത്തുവിടുന്നതാണ് യഥാർത്ഥ സ്ത്രീ സ്ഖലനം എന്നും സ്ത്രീസ്ഖലനത്തിന് മൂത്രസഞ്ചിയിൽ നിന്ന് പുറത്തേക്ക് തളളുന്ന ഡൈല്യൂട്ടായ കേവലമൊരു ദ്രാവകമായ സ്ക്വേർട്ടിങ്ങുമായി ബന്ധമില്ല എന്ന വാദങ്ങളും ഉണ്ട് .പക്ഷേ അതിൽ ഞാൻ വിശ്വസിക്കുന്നില്ല , സ്ക്വേർട്ടിങ്ങും ഓർഗാസവും തമ്മിൽ എന്തോ ഒരു വേർപിരിയാത്ത വൈകാരിക ബന്ധം ഉണ്ടെന്നാണ് എന്റെ നിഗമനം.

സ്ക്വേർട്ടിങ്ങിനെപറ്റി തിരഞ്ഞ് പോയപ്പോളാണ് ബർത്തോളിൻ ഗ്ലാന്റ് എന്ന വാക്ക് ഞാനാദ്യമായി കേൾക്കുന്നത്. അതിനാൽ തന്നെ അതിന്റേയും ചെറിയ സൂചന നൽകാം. യോനി കവാടത്തിന്റെ രണ്ട് വശങ്ങളിലുളള പയറുമണിയോളം വലിപ്പമുളള രണ്ട് ചെറിയ ഗ്രന്ഥികളാണ് ബാർ‌ത്തോളിന്റെ ഗ്രന്ഥികൾ. ഇവയാണ് യോനിയിൽ ലൂബ്രിക്കേഷന് സഹായിക്കുന്നത്.

വാൽ1: ഞാനൊരു ബയോ ബുജി അല്ല, അവലംബം ഗൂഗിളാണ്. സോ ബയോളജി ബുജികൾ തെറ്റുണ്ടെങ്കിൽ പ്ലീസ് തിരുത്തുക. വാൽ2: സ്ക്വേർട്ടിങ്ങിനെപറ്റി കൂടുതൽ അറിവുളളവരും സ്ക്വേർട്ടിങ്ങ് അനുഭവിക്കാത്തവരും സ്ക്വേർട്ടിങ്ങ് പേടിയുളളവരും സ്ക്വേർട്ടിങ്ങ് ആഗ്രഹിക്കുന്നവരുമൊക്കെ കമന്റിടുമെന്ന പ്രതീക്ഷയോടെ…

തുടരും