ശ്രീലക്ഷ്മി വിവാഹിതയായി വരന്‍ ജിജിന്‍

അവതാരക, നടി എന്ന നിലയിലൊക്കെ തിളങ്ങിയ താരമാണ് ശ്രീലക്ഷ്മി. അതിനേക്കാളുപരി ശ്രീലക്ഷ്മി കൂടുതല്‍ പ്രിയങ്കരി ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ മകള്‍ എന്ന നിലയിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് അപകടത്തില്‍പ്പെട്ട് ഇപ്പോഴും ചികിത്സയില്‍ കഴിയുന്ന ജഗതി പഴയതുപോലെ സിനിമയില്‍ സജീവമാവണമെന്ന് പ്രാര്‍ഥിക്കാത്തവരായി ആരും ഉണ്ടാകില്ല. ജഗതിയോടുള്ള സ്‌നേഹം അദ്ദേഹത്തിന്റെ കുടുംബത്തോടും ആരാധകര്‍ കാണിക്കാറുണ്ട്, ജഗതിയുടെയും അവരുടെ കുടുംമ്പാഗംങ്ങളുടെയും സുഖവിവരങ്ങള്‍ അറിയാന്‍ ശ്രമിക്കാറുമുണ്ട്.

ശ്രീലക്ഷ്മിയുടെ വിവാഹം ആര്‍ഭാട പൂര്‍വ്വമാണ് കൊച്ചിയില്‍ നടന്നത്. അഞ്ചു വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ശ്രീലക്ഷ്മിയുടെ വിവാഹം. ദുബായില്‍ സ്ഥിരതാമസമാക്കിയ കോമേഴ്‌സ്യല്‍ പൈലറ്റായ ജിജിന്‍ ജഹാംഗീര്‍ ആണ് ശ്രീലക്ഷ്മിയെ വിവാഹം കഴിച്ചത്. ഇന്നലെ കൊച്ചിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ അത്യാഡംബര പൂര്‍വ്വമായിരുന്നു പരമ്പരാഗത മുസ്ലിം ആചാരപ്രകാരം നിക്കാഹ് നടന്നത്. കൊല്ലം സ്വദേശിയായ ജിജിനും കുടുംബവും ദുബായില്‍ സെറ്റില്‍ഡാണ്.

ഗ്രാന്‍ഡ് ഹയാത്തില്‍ ആയിരണക്കണക്കിന് ആളുകള്‍ പങ്കെടുത്ത വലിയ വിവാഹമാണ് അരങ്ങേറിയത്. ശ്രീലക്ഷ്മിയുടെ മാതാവ് കലയും ബന്ധുക്കളും വിവാഹത്തില്‍ പങ്കെടുത്തെങ്കിലും പിതാവ് ജഗതി ശ്രീകുമാറിന്റെ സാന്നിധ്യം ഉണ്ടായിരുന്നില്ല. ജഗതിയുടെ രണ്ടാം ഭാര്യയിലുള്ള മകളാണ് ശ്രീലക്ഷ്മി. മുസ്ലിം ആചാര പ്രകാരം മൈലാഞ്ചി കല്യാണം ഉള്‍പ്പടെ വിപുലമായ ചടങ്ങോടെയാണ് വിവാഹം നടന്നത്. വെള്ളയില്‍ ചുവപ്പ്ലഹങ്കയണിഞ്ഞ് അതിസുന്ദരിയായിട്ടാണ് ശ്രീലക്ഷ്മി വിവാഹവേഷത്തിലെത്തിയത്. മുസ്ലിം ശൈലിയില്‍ തട്ടമണിഞ്ഞ് നവവധുവായി ശ്രീലക്ഷ്മി വിവാഹവേദിയിലെത്തിയത്. ചുവന്ന കോട്ടാണ് ജിജിന്‍ അണിഞ്ഞിരുന്നത്. മൈലാഞ്ചി കല്യാണവും പൂപന്തലില്‍ വധുവനേയുംവരനേയും ആനയിച്ച് ആര്‍ഭാടം ഒട്ടും കുറയ്ക്കാതെയാണ് ചടങ്ങ് നടന്നത്. 11: 30 12: 15നും ഇടയിലായിരുന്നു നിക്കാഹ് നടന്നത്.

ജിജിന്‍ ജഹാംഗീര്‍ എന്ന കൊമേഴ്ഷ്യല്‍ പൈലറ്റാണ് വരന്‍. എറണാകുളത്ത് ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് അയല്‍ക്കാരായിരുന്ന ജിജിനും ശ്രീലക്ഷ്മിയും സുഹൃത്തുക്കളാകുന്നത്. ഇരുവരുടെയും അമ്മമാരാണ് ആദ്യം പരിചയപ്പെടുന്നതും കൂട്ടുകാരാകുന്നതും. പതിയെ ശ്രീലക്ഷ്മിയും ജിജിനും സുഹൃത്തുക്കളായി. വൈകാതെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി. അഞ്ച് വര്‍ഷം ആരെയുമറിയിക്കാതെ പ്രണയിച്ചു. തുടര്‍ന്ന് വീട്ടുകാരോട് പറയുകയും ചെറിയ എതിര്‍പ്പുകള്‍ക്ക് ശേഷം വിവാഹത്തിന് അവര്‍ സമ്മതിക്കുയും ആയിരുന്നു.