എന്റെ ലോകം എന്റെ കൈകളില്‍, കുഞ്ഞിനൊപ്പം ശ്രീരഞ്ജിനിയും ഭര്‍ത്താവും

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലെ അശ്വതി ടീച്ചറെ ആരും അത്ര പെട്ടെന്ന് മറക്കില്ല. രവി മാഷിനെ പ്രണയിച്ച അശ്വതി ടീച്ചറുടെ വേഷം അവതരിപ്പിച്ചതക് നര്‍ത്തകിയും ഹ്രസ്വചിത്രങ്ങളിലൂടെ ശ്രദ്ധേയയുമായ ശ്രീരഞ്ജിനി ആയിരുന്നനു. നടി രമാദേവിയുടെ മകളും സംവിധായകന്‍ ബിലഹരിയുടെ സഹോദരിയുമാണ് ശ്രീരഞ്ജിനി. അടുത്തിടെയാണ് നടി കുഞ്ഞിന് ജന്മം നല്‍കിയത്. ഇപ്പോളള്‍ ഭര്‍ത്താവിനും മകനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരം.

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ആയിരുന്നു ശ്രീരഞ്ജിനിയുടെ വിവാഹം. പെരുമ്പാവൂര്‍ സ്വദേശിയായ രഞ്ജിത്ത് പി രവീന്ദ്രനാണ് നടിയുടെ ജീവിത പങ്കാളി. അങ്കമാലി സ്വദേശിനിയാണ് ശ്രീരഞ്ജിനി. താരം ആദ്യം ശ്രദ്ധിക്കപ്പെടുന്നത് ഗിരീഷ് എഡി ഒരുക്കിയ ഹ്രസ്വചിത്രമായ മൂക്കൂത്തിയിലൂടെയാണ്. പിന്നീട് നടി അഭിനയിച്ച ദേവിക പ്ലസ് ടു ബയോളജി എന്ന ഹ്രസ്വ ചിത്രംവും ശ്രദ്ധിക്കപ്പെട്ടു.

സംവിധായകന്‍ ബിലഹരിയാണ് ശ്രീരഞ്ജിനിയുടെ സഹോദരന്‍. ‘അള്ള് രാമേന്ദ്രന്‍’,’പോരാട്ടം’ തുടങ്ങിയ ചിത്രങ്ങള്‍ ബിലഹരി ഒരുക്കിയിട്ടുണ്ട്. ബിലഹരിയുടേതായി പുറത്തെത്താനുള്ള ചിത്രം കുടുക്ക് 2025 ആണ്. ശ്രീരഞ്ജിനിക്ക് കുഞ്ഞ് ജനിച്ച വിവരം ബിലഹരി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. സഹോദരിക്ക് കൊവിഡ് പോസിറ്റീവായിരുന്നതും എങ്കിലും മനോധൈര്യം കൈവിടാതെ കുടുംബമൊന്നാകെ കുഞ്ഞതിഥിയെ വരവേല്‍ക്കാന്‍ ഒരുങ്ങിയതുമൊക്കെ ബിലഹരി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു.

ഇപ്പോഴിതാ ഫേസ്ബുക്കില്‍ ശ്രീരഞ്ജിനി കുഞ്ഞിനും ഭര്‍ത്താവിനും ഒപ്പമുള്ളൊരു ചിത്രം പങ്കുവെച്ചിരിക്കുകയാണ്. ‘എന്റെ ലോകം എന്റെ കൈകളില്‍ എത്തിയപ്പോള്‍’ എന്ന് കുറിച്ചാണ് ശ്രീരഞ്ജിനി ചിത്രം പങ്കുവെച്ചിരിക്കുന്നത്.