ചുറ്റിലുമൊന്ന് കണ്ണോടിക്കുക; പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഫണ്ടുകളിലേക്ക് സഹായം നല്‍കുന്നതിനു മുന്‍പ്

കൊച്ചി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ചുറ്റിലുമുള്ള ആളുകളില്‍ കടുത്ത സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്. സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് സഹായമേകാന്‍ താരം ആഹ്വാനം ചെയ്തത്.

പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും കോവിഡ് ഫണ്ടുകളിലേക്ക് സഹായം നല്‍കുന്നതിനു മുന്‍പ്, തൊട്ടടുത്ത് സഹായം ആവശ്യമുള്ളവരുണ്ടോയെന്ന് അന്വേഷിച്ച്‌ സഹായം ഉറപ്പാക്കാന്‍ ശ്രീശാന്ത് അഭ്യര്‍ത്ഥിച്ചു.

‘പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ഫണ്ടുകളിലേക്ക് സഹായം നല്‍കുന്നതിനു മുന്‍പ്, ചുറ്റിലുമൊന്ന് കണ്ണോടിക്കുക. നിങ്ങളുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ ജോലിക്കാര്‍ക്കോ ഈ പോരാട്ടത്തില്‍ സാമ്ബത്തിക സഹായം ആവശ്യമാണോയെന്ന് നോക്കുക. ആദ്യം അവരെ കരുത്തരാക്കുക. കാരണം അവരിലേക്ക് എളുപ്പം എത്താനാകുക നിങ്ങള്‍ക്കാണ്, മുഖ്യമന്ത്രിക്കോ പ്രധാനമന്ത്രിക്കോ അല്ല’ – ഫേസ്ബുക്കില്‍ എസ് ശ്രീശാന്ത് കുറിച്ചു.