അപകടത്തിൽ ഇന്റേണൽ ബ്ലീഡിംഗുണ്ടായി, കുറച്ച് റസ്റ്റ് വേണമെന്നാണ് ഡോക്ടർമാർ പറഞ്ഞത്-ശ്രീവിദ്യ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്രീവിദ്യ മുല്ലച്ചേരി. ഒരു പഴയ ബോംബ് കഥ, ഒരുട്ടനാടൻ ബ്ലോഗ്, മാഫി ഡോണ തുടങ്ങിയ ചിത്രങ്ങളിൽ നടി അഭിനയിച്ചിട്ടുണ്ടെങ്കിലും സ്റ്റാർ മാജിക് എന്ന ടെലിവിഷൻ ഗെയിം ഷോയിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. പരിപാടിയിൽ താരത്തിന്റെ കുട്ടിത്തം നിറഞ്ഞ സംസാരവും കൗണ്ടറുകളുമൊക്കെ പ്രേക്ഷകർക്ക് വളരെ താത്പര്യമാണ്. സ്റ്റാർ മാജിക് വേദിയിൽ വെച്ച് അച്ഛന്റെ പ്രവാസ ജീവിതത്തെ കുറിച്ച് നടി തുറന്ന് പറഞ്ഞിട്ടുണ്ട്. ധ്യാൻ ശ്രീനിവാസനൊപ്പം അഭിനയിച്ച ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് നടി.

ചിത്രീകരണത്തിനിടയിൽ ശ്രീവിദ്യയ്ക്ക് പരിക്കേറ്റുവെന്ന വിവരങ്ങളായിരുന്നു അടുത്തിടെ പുറത്തുവന്നത്. ഇപ്പോളിതാ അതിനെക്കുറിച്ച് തുറന്നുപറയുകയാണ് താരം, വാക്കുകൾ, എസ്‌കേപ്പ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു അപകടം. ഗായത്രി സുരേഷും ഞാനുമാണ് ലീഡ് ചെയ്യുന്നത്. സിംഗിൾ ഷോട്ടാണ് സിനിമ. സുധിച്ചേട്ടൻ, അഖിലേട്ടൻ ഷാഫിക്ക ഇവരെല്ലാം ഈ പടത്തിലുണ്ട്. ഒറ്റപ്പാലത്തായിരുന്നു സിനിമയുടെ ചിത്രീകരണം. മുകളിൽ നിന്നും ക്യാമറ വരുമ്പോഴേക്ക് ഓടിയിറങ്ങണം, സ്റ്റെപ്പ് മിസ്സായി കാലിന് പരിക്ക് പറ്റിയതാണ്. എത്ര ബുദ്ധിമുട്ടിയാണ് ഷൂട്ട് നടക്കുന്നതെന്ന് നമുക്കറിയാം. എന്റെ ഒരു പ്രശ്‌നം കൊണ്ട് ഷൂട്ട് മുടങ്ങരുതെന്നുണ്ടായിരുന്നു. കാല് കെട്ടിവെച്ച് ഞാൻ ഷൂട്ടിൽ പങ്കെടുത്തു. പെയ്ൻ കില്ലറും ഇൻജെക്ഷനുമൊക്കെ അടിച്ച് ഞാനത് കംപ്ലീറ്റ് ചെയ്തു. ഇന്റേണൽ ബ്ലീഡിംഗുണ്ടായിരുന്നു.

കുറച്ച് റസ്റ്റ് വേണമെന്നാണ് എന്നോട് പറഞ്ഞിട്ടുള്ളത്. പക്ഷേ, എനിക്ക് വരാതിരിക്കാൻ കഴിഞ്ഞില്ല. സുധിച്ചേട്ടനെയൊക്കെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് കരച്ചിലായിരുന്നു. ഇവര് രണ്ടാമത്തെ ദിവസമാണ് വന്നത്. എനിക്ക് എന്റെ വീട്ടിൽ നിന്നും ആളുകൾ വന്ന പോലെയായിരുന്നു.