ശ്രീനിവാസനെ വെട്ടി കൊലപ്പെടുത്തിയത് മത തീവ്രവാദികൾ, NIA തീവ്രവാദബന്ധം കണ്ടെത്തി

പാലക്കാട് മേലാമുറിയില്‍ ആര്‍.എസ്.എസ്. മുന്‍പ്രചാരകന്‍ എ. ശ്രീനിവാസനെ കൊലപെടുത്തിയത് തീവ്രവാദ ബന്ധമുള്ളവരാണ് എന്ന് കണ്ടെത്തി NIA. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ളവര്‍ നിരോധിത മതഭീകര സംഘടനയായ പോപ്പുലർ ഫ്രണ്ടുമായിട്ടും തീവ്രവാദവുമായിട്ടും ബന്ധമുണ്ടെന്ന് ആണ് NIA വ്യക്തമാകുന്നത്. ഈ കേസിൽ അന്വേഷണം ഏറ്റെടുക്കാൻ ഒരുങ്ങുകയാണ് എന്‍.ഐ.എ. പി.എഫ്.ഐ നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയ റിപ്പോര്‍ട്ടിലാണ് ശ്രീനിവാസന്‍‌ വധം അടക്കമുള്ള കേസുകളുടെ വിവരങ്ങൾ ഉള്ളത്.

പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് ശ്രീനിവാസന്‍ വധക്കേസില്‍ നേരിട്ട് പങ്കുണ്ടെന്നാണ് എന്‍.ഐ.എ.റിപ്പോര്‍ട്ടില്‍ പറയുന്നു. പോപ്പുലര്‍ ഫ്രണ്ട് റെയ്ഡിന് പിന്നാലെ അറസ്റ്റിലായ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ്, യഹിയ കോയ തങ്ങള്‍ എന്നിവര്‍ക്ക് ശ്രീനിവാസന്‍ വധക്കേസില്‍ പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ സാഹചര്യത്തില്‍ കേസ് എന്‍.ഐ.എ ഏറ്റെടുത്തേക്കുമെന്നാണ് സൂചന. ഏപ്രില്‍ 16-നാണ് ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്

നിലവില്‍ എന്‍.ഐ.എ കസ്റ്റഡിയിലുള്ള സി.എ. റൗഫിന് ശ്രീനിവാസന്‍ വധക്കേസില്‍ പങ്കുണ്ടെന്ന് കേരള പോലീസും നേരത്തെ വ്യക്തമാക്കി യിരുന്നു. ശ്രീനിവാസനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടത്തിയതിലും പ്രതികളെ ഒളിപ്പിക്കുന്നതിലും മുഖ്യപങ്ക് വഹിച്ചത് റൗഫ് ആണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.

അതിനിടെ ശ്രീനിവാസൻ വധക്കേസിൽ രണ്ട് പ്രതികളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുകയാണ്. പോപ്പുലർ ഫ്രണ്ട് ഏരിയ അദ്ധ്യക്ഷനും തൃത്താല സ്വദേശിയുമായ അൻസാർ, പട്ടാമ്പി സ്വദേശി അഷ്‌റഫ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇതോടെ 34 പേരാണ് ഈ കേസിൽ അറസ്റ്റിലായിരിക്കുന്നത്. സംഭവ ശേഷം ഒളിവിൽ കഴിയുകയായിരുന്ന പ്രതികൾക്കായി ഊർജ്ജിത അന്വേഷണമാണ് നടന്നിരുന്നത്. കഴിഞ്ഞ ദിവസം എസ്ഡിപിഐ സംസ്ഥാന കമ്മിറ്റിയംഗം അമീർ അലിയെയും അറസ്റ്റ് ചെയ്തിരുന്നു.

പ്രതികൾക്ക് ഒളിവിൽ കഴിയാൻ വേണ്ട പണവും മറ്റു സൗകര്യങ്ങളും എല്ലാം ഒരുക്കി നൽകിയിരുന്നത് എസ്.ഡി.പി.ഐ.യുടെ ഡല്‍ഹി ഓഫീസില്‍നിന്ന് ആണെന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്ത്‌ വരുന്നു .മുഖ്യപ്രതി പട്ടാമ്പി ഞാങ്ങാട്ടിരി കിഴക്കേക്കരവീട്ടില്‍ അബ്ദുള്‍റഷീദിന്റെ (32) ബാങ്ക് അക്കൗണ്ടിലേക്ക് എസ്.ഡി.പി.ഐ.യുടെ ഡല്‍ഹി ഓഫീസില്‍നിന്ന് എല്ലാമാസവും പണം എത്തിയിരുന്നതായി അന്വേഷണസംഘം ഇതിനു മുൻപ് തന്നെ കണ്ടെത്തിയിരുന്നത്, ശ്രീനിവാസന്‍ വധത്തിന് അടുത്തദിവസവും പണമെത്തിയിരുന്നതായി ബാങ്ക് അക്കൗണ്ട് രേഖകള്‍ വ്യക്തമാക്കുന്നു. സംഭവത്തിൽ പോലീസ് നല്‍കിയ അപേക്ഷയെത്തുടര്‍ന്ന് ബന്ധപ്പെട്ട ഈ തീവ്രവാദപ്രവർത്തനങ്ങൾക്കു വേണ്ടി പണം വരുന്ന അക്കൗണ്ടുകള്‍ മരവിപ്പിച്ചു.

ഇതിൽ നിന്ന് തന്നെ തീവ്രവാദ സംഘടനയായ പോപ്പുലര്‍ഫ്രണ്ടിനു ഇത്തരം പ്രവർത്തനങ്ങൾ നടത്താൻ വേണ്ടി വിദേശ ഫണ്ടുകൾ വരുന്നതായും അവരുടെ ബന്ധം ഐസിസ് ആയുമാണെന്നും ഉള്ളത് വ്യക്തമാണ്. കേസിലെ 11-ാം പ്രതിയാണ് പോപ്പുലര്‍ഫ്രണ്ട് പട്ടാമ്പി ഏരിയാ സെക്രട്ടറിയായ അബ്ദുള്‍ റഷീദ്. ഡല്‍ഹി ബോഗല്‍ലൈനിലെ ബാങ്കിലുള്ള എസ്.ഡി.പി.ഐ. കേന്ദ്രകമ്മിറ്റിയുടെ അക്കൗണ്ടില്‍നിന്നാണ് എല്ലാ മാസവും അവസാനത്തെ ആഴ്ചയില്‍ അബ്ദുള്‍റഷീദിന് 13,200 രൂപ വീതം അയച്ചുകൊടുത്തിരുന്നതെന്ന് പോലീസ് പറയുന്നു. പട്ടാമ്പിയിലുള്ള റഷീദിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം ലഭിച്ചിരുന്നത്.

ഏപ്രില്‍ 16-നാണ് ശ്രീനിവാസന്‍ കൊല്ലപ്പെടുന്നത്. അന്ന് ബി.ജെ.പി. ഓഫീസിന് മുന്നിലൂടെ കൊലയാളിസംഘത്തിന് വഴിതെളിച്ച് കടന്നുപോയ ചുവന്നകാര്‍ ഓടിച്ചിരുന്നത് അബ്ദുള്‍ റഷീദായിരുന്നു. ഇയാളുടെ അക്കൗണ്ടി ലേക്ക് 19-ാം തീയതി 13,200 രൂപ വന്നതായി പോലീസ് കണ്ടെത്തി. അക്കൗണ്ടിലേക്ക് മൂന്ന് വ്യക്തികളും തുക അയച്ചിട്ടുണ്ട്. ഇതില്‍ ഒരാള്‍ 15,000 രൂപയാണ് നല്‍കിയെതന്നും പോലീസ് കണ്ടെത്തി. കൃത്യംനടന്ന് മൂന്ന് ദിവസത്തിനുള്ളില്‍ തന്നെ പണമെത്തിയത് കൊലയാളികള്‍ക്ക് സാമ്പത്തികസഹായം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെയാണെന്ന് പോലീസ് വിലയിരുത്തുന്നു.

ജില്ലാ ആശുപത്രിക്ക് സമീപത്തുനടന്ന ചര്‍ച്ചയ്ക്കിടെ കൊലപാതകം ആസൂത്രണംചെയ്തതും കൊലയാളികളെ നിശ്ചയിച്ചതും വാഹന-സാമ്പത്തിക സഹായങ്ങള്‍ ഏര്‍പ്പെടുത്തിയതും റഷീദാണെന്ന് പോലീസ് പറഞ്ഞു. അതേസമയം, ശ്രീനിവാസന്‍ വധത്തില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിച്ചു കഴിഞ്ഞു. 26 പേര്‍ പ്രതിയായ കേസില്‍ 893 പേജുള്ള കുറ്റപത്രം പാലക്കാട്‌ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് സമര്‍പ്പിച്ചിരി ക്കുന്നത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ സുബൈര്‍ കൊല്ലപ്പെട്ടതിലെ രാഷ്ട്രീയ പകപോക്കലാണ്‌ ശ്രീനിവാസന്‍ വധത്തിന് കാരണമെന്നാണ് എഫ്‌ഐആർ പറയുന്നത്.

പ്രതിപട്ടികയിലുള്ള 26-പേരില്‍ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ 25 പേരെ പൊലീസ് പിടികൂടി. തെളിവായി 293 രേഖകളും 282 വസ്‌തുക്കളും ഹാജരാക്കിയിട്ടുണ്ട്. 279 സാക്ഷികളുള്ള കേസുമായി ബന്ധമുള്ള മറ്റ് 14 പേരെയും അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. 2022 ഏപ്രില്‍ 16നാണ് കേസിനാസ്‌പദമായ സംഭംവം. ശ്രീനിവാസനെ മേലാമുറിയിലുള്ള സ്വന്തം സ്ഥാപനത്തില്‍ കയറിയാണ് അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. നാർക്കോട്ടിക് സെൽ ഡിവൈഎസ്‌പി എം.അനിൽകുമാറിന്‍റെ നേതൃത്വത്തി ലുള്ള അന്വേഷണ സംഘം ആയിരുന്നു കൊലപാതകവുമായി ബന്ധമുള്ള വരെ ഒരാഴ്‌ചയ്‌ക്കുള്ളില്‍ പിടികൂടി അഴിക്കുള്ളിൽ ആക്കിയത്,. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 34 ആയി. ഇതുവരെ 45 പേരെയാണ് പോലീസ് കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്.