ആടുജീവിതം പോലെയല്ലെങ്കിലും പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുക എന്നാൽ വല്ലാത്ത വീർപ്പുമുട്ടലാണ്, കുറിപ്പ്

നെന്മാറ അയിലൂരിൽ യുവാവ് കാമുകിയെ 10 വർഷം സ്വന്തം വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിച്ച സംഭവം വൈറലായിരുന്നു. അയിലൂരിലെ റഹ്‌മാനാണ് കാമുകിയായ സജിതയെ സ്വന്തം വീട്ടിൽ പത്ത് വർഷം ആരുമറിയാതെ ഒളിപ്പിച്ചത്. മൂന്നു മാസം മുമ്പ്‌ വീട് വിട്ടിറങ്ങിയ റഹ്‌മാനെ കഴിഞ്ഞ ദിവസം സഹോദരൻ യാദൃശ്ചികമായി കണ്ടെത്തിയതാണ് സംഭവത്തിൽ നിർണായകമായത്. പ്രതി റഹ്മാന്റെ വാദം തള്ളി റഹ്മാന്റെ തന്നെ മാതാപിതാക്കൾ . രം​ഗത്തെത്തിയിരുന്നു. വിഷയത്തിൽ ശ്രുതി കൃഷ്ണൻ പങ്കുവെ്ചച കുറിപ്പ് ശ്രദ്ധേയമാവുന്നു.20 ദിവസത്തെ കൊറന്റീൻ പോലും മാനസിക ബുദ്ധിമുട്ട് ഉളവാക്കുമ്പോൾ പത്തു വർഷം ചില്ലറ കാലയളവല്ല. അവിശ്വസനീയവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണ് അതെന്ന് ചിന്തിക്കാതെ പോകുന്നതെന്തുകൊണ്ടാണെന്ന് കുറിപ്പിൽ പറയുന്നു

കുറിപ്പിങ്ങനെ

പത്തു മാസമല്ല. പത്തു വർഷം.ഒന്നുറക്കെ കരയാനോ തുമ്മാനോ ഭയമില്ലാതെയാണ് ആ പ്രണയിനി സ്വന്തം കാമുകനൊപ്പം ആയിരുന്നത് എന്ന സംശയം പോലുമില്ല ഈ അപൂർവ പ്രണയത്തെ വാഴ്ത്തിയവർക്ക്??20 ദിവസത്തെ കൊറന്റീൻ പോലും മാനസിക ബുദ്ധിമുട്ട് ഉളവാക്കുമ്പോൾ പത്തു വർഷം ചില്ലറ കാലയളവല്ല. അവിശ്വസനീയവും കടുത്ത മനുഷ്യാവകാശ ലംഘനവുമാണ് അതെന്ന് ചിന്തിക്കാതെ പോകുന്നതെന്തുകൊണ്ടാണ്!

ആരുമില്ലാത്ത നേരത്ത് മാത്രം സഞ്ചാര സ്വാതന്ത്ര്യം ആസ്വദിക്കാൻ വിധിക്കപ്പെട്ടവൾ, അവളെ പ്രണയം അത്രത്തോളം അന്ധയാക്കിയിരുന്നോ!ആടുജീവിതം പോലെയല്ലെങ്കിലും പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ജീവിക്കുക എന്നാൽ വല്ലാത്ത വീർപ്പുമുട്ടലാണ്.ആ സ്ഥാനത്തു നമ്മളെ ചിന്തിച്ചാൽ ഈ ദിവ്യ പ്രണയം ഒക്കെ കോപ്പാണ് എന്നുപറഞ്ഞു പുറത്തോട്ട് ഇറങ്ങി ജീവവായു ശ്വസിച്ചേനെ.ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാതിരുന്നു എന്നാണോ അതോ ദിവ്യ പ്രണയത്തിന്റെ കരുതൽകാട്ടി ഹോസ്പിറ്റൽ ഫെസിലിറ്റീസ് നിഷേധിച്ചിരുന്നു എന്നതാണോ സത്യം?

ഒരു തളത്തിൽ ദിനേശൻ line ആയിപോയല്ലോ കേരളം വാഴ്ത്തിയ റഹ്മാന്റെ ഈ ദിവ്യ പ്രണയവും.സത്യത്തിൽ ഒരു പെണ്ണിന്റെ മാനസിക സംഘർഷങ്ങൾളെ പോലും കണ്ടില്ലെന്ന് നടിക്കാൻ നമുക്കായിരിക്കുന്നു. ഭീക്ഷണിപെടുത്തിയൊ ചതിവിലൂടെയോ തടങ്കലിലാക്കി പീഡിപ്പിക്കുന്നവർക്കുള്ള പ്രോത്സാഹനമായി മാത്രമേ ഇതിനെ കാണാനാവുന്നുള്ളു. ഇതിനെയൊക്കെ മഹത്വവത്കരിക്കുന്ന മാധ്യമങ്ങളോട് പുച്ഛം മാത്രം.