എസ്‌എസ്‌എല്‍സിക്ക്‌ 98.82 ശതമാനം വിജയം;41,906 പേര്‍ക്ക്‌ എ പ്ലസ്

എസ്‌എസ്‌എല്സി 2020 പരീക്ഷയില് 98.82 ശതമാനം വിജയം. 4.2 ലക്ഷം വിദ്യാര്ഥികളാണ് പരീക്ഷ എഴുതിയത്. ഇതില് ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത് 4,17,101 പേരാണ്.

കഴിഞ്ഞ വര്ഷത്തേക്കാള് 0.71 ശതമാനം കൂടുതല്‍ പേര്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി . 41906 വിദ്യാര്ഥികള്ക്കാണ് എല്ലാ വിഷയത്തിലും എ പ്ലസ് ഉള്ളത്. www.prd.kerala.gov.in, https://keralapareekshabhavan.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://results.kerala.nic.in, www.sietkerala.gov.in എന്നീ വെബ്സൈറ്റുകളില് ലഭിക്കും.

എസ്‌എസ്‌എല്സി (എച്ച്‌ഐ) ഫലം https://sslchiexam.kerala.gov.in ലും ടിഎച്ച്‌എസ്‌എല്സി (എച്ച്‌ഐ) റിസള്ട്ട് https://thslchiexam.kerala.gov.in ലും ടിഎച്ച്‌എസ്‌എല്സി റിസള്ട്ട് https://thslcexam.kerala.gov.inലും എഎച്ച്‌എസ്‌എല്സി റിസള്ട്ട് https://ahslcexam.kerala.gov.in ലും ലഭിക്കും. ഇന്ഫര്മേഷന് പബ്ലിക് റിലേഷന്സ് വകുപ്പിന്റെ പിആര്ഡി ലൈവ് ആപ്പിലൂടെയും കൈറ്റ് വിക്ടേഴ്സിന്റെ സഫലം 2020 ആപ്പിലൂടെയും ഫലം അറിയാം.