പത്ത്​, പ്ലസ്​ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര അനുമതി

നിബന്ധനകളോടെ രാജ്യത്ത്​ പത്ത്​, പ്ലസ്​ടു പരീക്ഷകള്‍ നടത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. വിദ്യാര്‍ഥികളുടെ അക്കാദമിക്​ താല്‍പ്പര്യങ്ങളുടെ അടിസ്​ഥാനത്തിലാണ്​ അനുമതിയെന്ന്​ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്​ ഷാ അറിയിച്ചു. ലോക്​ഡൗണ്‍ കാരണം വിവിധ സംസ്​ഥാന വിദ്യാഭ്യാസ ബോര്‍ഡുകള്‍, സി.ബി.എസ്​.ഇ, ഐ.സി.എസ്​.ഇ തുടങ്ങിയവയുടെ പരീക്ഷകളാണ്​ മാറ്റിവെച്ചിരുന്നത്​.

നിബന്ധനകള്‍:

കണ്ടെയ്​ന്‍മ​െന്‍റ്​ സോണുകളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ പാടില്ല.
വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ജീവനക്കാര്‍ എന്നിവര്‍ മാസ്​ക്​ ധരിക്കണം.
സാമൂഹിക അകലം പാലിക്കണം. പരീക്ഷകേന്ദ്രങ്ങളില്‍ തെര്‍മല്‍ സ്​ക്രീനിങ്​, സാനിറ്റൈസര്‍ എന്നിവ ഒരുക്കണം. പരീക്ഷ ആവശ്യാര്‍ഥം സര്‍ക്കാറുകള്‍ക്ക്​ പ്രത്യേക ബസുകള്‍ ഏര്‍പ്പെടുത്താവുന്നതാണ്​. കേരളത്തില്‍ എസ്​.എസ്​.എല്‍.സി, പ്ലസ്​ടു പരീക്ഷകള്‍ ജൂണ്‍ ആദ്യവാരം നടത്താനാണ്​ തീരുമാനിച്ചിട്ടുള്ളത്​. നേരത്തെ മേയ്​ 26ന്​ തുടങ്ങുമെന്ന്​ അറിയിച്ചിരുന്നെങ്കിലും ബുധനാഴ്​ച ചേര്‍ന്ന മന്ത്രിസഭ യോഗം തീയതി മാറ്റുകയായിരുന്നു. ലോ​ക്​​ഡൗ​ണി​നെ തു​ട​ര്‍​ന്ന്​ മാ​റ്റി​വെ​ച്ച സി.​ബി.​എ​സ്.​ഇ 12ാം ക്ലാ​സ്​ പ​രീ​ക്ഷ ജൂ​ലൈ ഒ​ന്നു​ മു​ത​ല്‍ 15 വ​രെ നടത്താന്‍​ തീരുമാനിച്ചിട്ടുണ്ട്​​. വം​ശീ​യ ആ​ക്ര​മ​ണ​ത്തെ​ത്തു​ട​ര്‍​ന്ന് വ​ട​ക്കു-​കി​ഴ​ക്ക​ന്‍ ഡ​ല്‍​ഹി​യി​ല്‍​ മാ​ത്ര​മാ​ണ് 10ാം ക്ലാ​സ് പ​രീ​ക്ഷ ന​ട​ക്കാ​നു​ള്ള​ത്.