പാക്കിസ്ഥാനിൽ ഹിന്ദു യുവതിയുടെ കുഞ്ഞിന്റെ തല പ്രസവ സമയത്ത് ഛേദിച്ചു

പാകിസ്ഥാനിലെ സിന്ധ് പ്രവശ്യയിൽ ഹിന്ദു മതത്തിൽപ്പെട്ട യുവതിയുടെ പ്രസവ സമയത്ത് കുഞ്ഞിന്റെ തല ഛേദിച്ചു. സിന്ധ് പ്രവശ്യയിലെ റൂറൽ ഹെൽത്ത് സെന്ററിൽ എത്തിയ ഗർഭിണിയായ അമ്മറ്റിൽ നിന്നാണ്‌ കുഞ്ഞിന്റെ തലക്ക് താഴേക്ക് ചേദിച്ചത്. ആശുപത്രിയിൽ നടന്ന അരും കൊലയും ക്രൂരതയുമാണ്‌ പാക്കിസ്ഥാനിൽ നിന്നും വരുന്നത്.

തുടർന്ന് ഛേദിക്കപ്പെട്ട തല അമ്മയുടെ ഗർഭപാത്രത്തിൽ ഉപേക്ഷിച്ചു. ഉടൽ മാത്രമായി പുറത്ത് എടുത്തതോടെ വലിയ തോതിൽ രക്ത സ്രാവം ഉണ്ടായി അമ്മയുടെ ജീവനും അപകടത്തിലാവുകയായിരുന്നു.ഭീൽ സമുദായത്തിൽ നിന്നുള്ള 32കാരിയായ ഹിന്ദു യുവതിയാണ് അമ്മ. ഉടൻ തന്നെ മിഥിയിലെ ഒരു ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിൽസിക്കാൻ മെഡിക്കൽ സൗകര്യങ്ങളൊന്നും ലഭ്യമായിരുന്നില്ല. ഒടുവിൽ യുവതിയുടെ കുടുംബം ജംഷോറോയിലെ ലിയാഖത്ത് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് സയൻസസിൽ എത്തിക്കുകയും നവജാതശിശുവിന്റെ ഛേദിക്കപ്പെട്ട തല അമ്മയുടെ ഗർഭപാത്രത്തിൽ നിന്ന് നീക്കം ചെയ്ത് പുറത്തെടുക്കുകയും ആയിരുന്നു. ലിയാഖത്ത് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് സയൻസ്ഗൈനക്കോളജി വിഭാഗം മേധാവി പ്രൊഫസർ റഹീൽ സിക്കന്ദർ മാധ്യമങ്ങളോട് ഔദ്യോഗികമായി കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്തു. അദ്ദേഹം പറയുന്നത് ഇങ്ങിനെ…

 തർപാർക്കർ ജില്ലയിലെ ഒരു വിദൂര ഗ്രാമത്തിൽ നിന്നുള്ള ഭീൽ ഹിന്ദു യുവതി ആദ്യം പോയത് അവളുടെ പ്രദേശത്തെ ഒരു ഗ്രാമീണ ആരോഗ്യ കേന്ദ്രത്തിലാണ്. വലിയ ആശുപത്രിയിൽ പോകാനു സൗകര്യം ഇല്ലായിരുന്നു.വനിതാ ഗൈനക്കോളജിസ്റ്റിന്റെ സേവനം ഇവിടെ ലഭ്യമായിരുന്നു എങ്കിലും യുവതിയുടെ പ്രസവ സമയത്ത് അവർ അവിടെ ഇല്ലായിരുന്നു എന്നായിരുന്നു വരുന്ന വിവരങ്ങൾ.തുടർന്ന് അനുഭവപരിചയമില്ലാത്ത ജീവനക്കാർ പ്രവസം എടുക്കുന്നതിനായി ശ്രമിച്ചു. കുഞ്ഞിനെ പുറത്ത് എടുത്തത് തെറ്റായ ദിശയിൽ ആയിരുന്നു. തുടർന്ന് കുഞ്ഞിന്റെ തല ഭാഗം വയ്ച്ച് മുറിക്കുകയായിരുന്നു.ഇത് കുഞ്ഞിന്റെ മരണത്തിനും അമ്മയ്ക്ക് വൻ ആഘാതത്തിനും കാരണമാക്കി.ഞായറാഴ്ച നടന്ന ഒരു തെറ്റായ നടപടിക്രമത്തിലൂടെ പ്രസവം എടുത്ത്തതിന്റെ ഫലമായി ജീവനക്കാർ ഗർഭസ്ഥ ശിശുവിന്റെ തല വെട്ടി അമ്മയുടെ ഗർഭപാത്രത്തിൽ ഉപേക്ഷിച്ചു,കുഞ്ഞിന്റെ തല അകത്ത് കുടുങ്ങിയതായും അമ്മയുടെ ഗർഭപാത്രം പൊട്ടിയതായും ശസ്ത്രക്രിയയിലൂടെ വയറു തുറന്ന് തല പുറത്തെടുത്ത് ജീവൻ രക്ഷിക്കേണ്ടി വന്നു എന്നും സിക്കന്ദർ അറിയിച്ചു.കുഞ്ഞിന്റെ തല അകത്ത് കുടുങ്ങിയതായും അമ്മയുടെ ഗർഭപാത്രം പൊട്ടിപോയതായും ഒടുവിൽ യുവതിയേ ചികിൽസിച്ച ഡോ.സിക്കന്ദർ പറഞ്ഞു.

ഭീകരമായ കാര്യമാണ്‌ പ്രസവ സമയത്ത് ഈ അമ്മയോട് പാക്കിസ്ഥാനിൽ ചെയ്തത്.ഭയാനകമായ സംഭവത്തിന്റെ വാർത്ത വൈറലായതിന് ശേഷം മാത്രമാണ് പാക്കിസ്ഥാൻ സർക്കാർ ഇടപെട്ടത്.ദുരന്തത്തെക്കുറിച്ച് അന്വേഷിക്കാനും കുറ്റവാളികളെ കണ്ടെത്താനും ഒരു മെഡിക്കൽ ഇൻവെസ്റ്റിഗേഷൻ ബോർഡ് രൂപീകരിക്കാൻ അധികാരികൾക്ക് നിർദ്ദേശം നൽകിയിരിക്കുകയാണ്‌ പാക്കിസ്ഥാൻ സർക്കാർ.റിപ്പോർട്ടുകൾ പ്രകാരം, സിന്ധ് ഹെൽത്ത് സർവീസസ് ഡയറക്ടർ ജനറൽ ഡോ. ജുമാൻ ബഹോട്ടോയും കേസിൽ പ്രത്യേക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.എന്താണ് സംഭവിച്ചതെന്ന് അന്വേഷണ സമിതികൾ പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു, യുവതി പ്രസവിക്കാൻ എത്തിയ ആരോഗ്യ കേന്ദ്രത്തിൽ ഗൈന ക്കോളജിസ്റ്റിന്റെ അഭാവം ഗുരുതര വീഴ്ച്ചയായിരുന്നു എന്നും പറയുന്നു.

സ്‌ട്രെച്ചറിൽ ജീവനുവേണ്ടി മല്ലിട്ട് കിടപ്പിലായ യുവതിയുടെ ചിത്രങ്ങളും വീഡിയോകളും ചില ആശുപത്രി ജീവനക്കാർ പകർത്തിയെന്ന റിപ്പോർട്ടുകളും അന്വേഷണസംഘം പരിശോധിക്കുമെന്ന് ഡോ.ജുമാൻ ബഹോട്ടോ കൂട്ടിച്ചേർത്തു. മതിയായ ചികിൽസ പോലും നല്കാതെ മരണാസന്ന നിലയിൽ പിടയുന്ന യുവതിയുടെ ചിത്രവും വീഡിയോകളും അവിടുത്തേ ജീവനക്കാർ പകർത്തിയതിനു പിന്നിലൌം വലിയ ദുരൂഹതകൾ ഉണ്ട്.ചില സ്റ്റാഫ് അംഗങ്ങൾ ഗൈനക്കോളജി വാർഡിലെ മൊബൈൽ ഫോണിലാണ്‌ ഈ അമ്മയുടെ ദൃശ്യങ്ങൾ പകർത്താൻ മൽസരിച്ചത്.ഇതെല്ലാം പിന്നീട് വിവിധ വിവിധ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പങ്കിടുകയും ചെയ്തു

ഗുരുതരമായ മെഡിക്കൽ അശ്രദ്ധയാണ്‌ പാക്കിസ്ഥാനിൽ ഉണ്ടായത്. ലോകത്ത് ഇത്തരത്തിൽ ഒരു ആശുപത്രിയിൽ ക്രൂര കൃത്യം അരങ്ങേറിയിട്ടില്ല. സംഭവം ഉണ്ടായി ആദ്യ ദിവസം പാക്കിസ്ഥാനിലെ പ്രാദേശിക മാധ്യമത്തിൽ മാത്രം വാർത്തയായത് പിന്നീട് ലോകമാകെ വൈറലാവുകയായിരുന്നു. ജൂൺ 19നു ഉണ്ടാറ്റ ദാരുനമായ സഭവം ഇപ്പോഴാണ്‌ പുറം ലോകത്തേക്ക് എത്തുന്നത്. പാക്കിസ്ഥാനിലെ ചികിൽസാ രംഗത്തേ പോരായ്മകളും മനുഷ്യത്വം ഇല്ലായ്മയും ആണിത് വ്യക്തമാക്കുന്നത്. പ്രസവത്തിനു ചെന്ന യുവതിയുടെ കുഞ്ഞിനെ കഷ്ണങ്ങളായി മുറിച്ച് പുറത്തെടുത്തത് ആരെയും ഞെട്ടിപ്പിക്കുന്നു എന്ന് ലോകാരോഗ്യ സംഘടന ഉദ്യോഗസ്ഥരും പ്രതികരിച്ചു