ഐസിയു പീഡനക്കേസില്‍ അതിജീവതയ്‌ക്കൊപ്പം നിന്ന നഴ്‌സിങ്ങ് ഓഫീസറെ സ്ഥലം മാറ്റിയ ഉത്തരവിന് സ്റ്റേ

കോഴിക്കോട്. മെഡിക്കല്‍ കോളേജിലെ ഐസിയു പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്ന സീനിയര്‍ നഴ്‌സിനെ സ്ഥലം മാറ്റിയ ഉത്തരവിന് സ്റ്റേ. സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പിബി അനിതയുടെ സ്ഥലംമാറ്റം അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലാണ് തടഞ്ഞത്.

സ്ഥലംമാറ്റം രണ്ട് മാസത്തേക്ക് നടപ്പാക്കരുതെന്നും അനിതയുടെ ഭാഗം കേള്‍ക്കണമെന്നും ഉത്തരവില്‍ പറയുന്നു. എന്നാല്‍ ഉത്തരവുമായി വന്നിട്ടും ജോലിയില്‍ പ്രവേശിപ്പിക്കാന്‍ അധികൃതര്‍ തയ്യാറാകാതെ വന്നതോടെ അനിത കുത്തിയിരുന്നു പ്രതിഷേധിച്ചു.

ഇടുക്കി മെഡിക്കല്‍ കോളേജിലേക്കാണ് അനിതയെ സ്ഥലംമാറ്റിയത്. ആശുപത്രി ജീവനക്കാര്‍ സ്വാധീനിക്കാന്‍ ശ്രമിച്ച കാര്യം അനിതയോട് അതിജീവിത പറഞ്ഞിരുന്നു. ഇത് സൂപ്രണ്ടിനെ അറിയിക്കുകയും ചെയ്തിരുന്നു.