ബിവറേജസ് ഗോഡൗണിലെ മദ്യമോഷണം: മുഖ്യപ്രതിയെ പോലീസ് പിടികൂടി

തിരുവനന്തപുരം ആറ്റിങ്ങലിലെ ബിവറേജസ് കോർപ്പറേഷൻ ഗോഡൗണിൽ നിന്നും മദ്യം മോഷ്ടിച്ച മുഖ്യപ്രതിയെ പോലീസ് പിടികൂടി. കവലയൂർ സ്വദേശി രജിത്താണ് പിടിയിലായത്. ഒൻപത് പേർ ചേർന്ന് 101 കേസ് മദ്യമാണ് മോഷ്ടിച്ചത്.

മെയ് 9 ന് രാത്രിയാണ് ബിവറേജസ് കോർപറേഷന്റെ ഗോഡൗണിൽ മോഷണം നടന്നത് എന്നാണ് നിഗമനം. ഗോഡൗണിനകത്തെ സിസിടിവിയിലും പുറത്തെ ക്യാമറകളിലും പതിഞ്ഞിരുന്ന ദൃശ്യങ്ങലുപയോഗിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ ദിവസം വർക്കലയിൽ നിന്ന് 54 ലിറ്റർ വിദേശമദ്യവുമായി ഒരാളെ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് മോഷണ സൂചന ലഭിച്ചത്. ഇതേതുടർന്ന് വെയർഹൗസ് മാനേജരെ വിളിച്ചുവരുത്തി സ്റ്റോക്ക് എടുത്തപ്പോഴാണ് 90 കെയ്സ് മദ്യം നഷ്ടപ്പെട്ടതായി ബോദ്ധ്യപ്പെട്ടത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.