മറയൂരില്‍ 13-കാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 30 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും

തൊടുപുഴ. മറയൂരില്‍ 13-കാരിയെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 30 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും. പീഡനത്തിന് ഇരയായ കുട്ടിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചു. ഇടുക്കി അതിവേഗ കോടതിയാണ് കേസില്‍ ശിക്ഷ വിധിച്ചത്.

കേസിന്റെ വിചാരണ സമയത്ത് കുട്ടിയുടെ അമ്മ പ്രതിക്ക് അനുകൂലമായി കൂറുമാറിയിരുന്നു. രണ്ടാനച്ഛനായ യുവാവ് പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചെന്ന് മൊഴിയെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്.

പീഡനത്തിന് ഇരയായ കുട്ടിയുടെ അനുജത്തിയും കേസില്‍ പ്രതിക്കെതിരെ മൊഴി നല്‍കിയിരുന്നു. പ്രതിക്കെതിരെ ചുമത്തിയ വിവിധ കുറ്റങ്ങള്‍ സംശായതീതമായി തെളിയിക്കാന്‍ കഴിഞ്ഞെന്ന് കോടതി പറഞ്ഞു.