ഭക്ഷണം നല്‍കിയതിന് തെരുവ് നായ പൊലീസുകാരനോട് നന്ദി പ്രകടനം നടത്തുന്നു; വീഡിയോ

മനുഷ്യനെക്കാല്‍ നന്ദിയുള്ള മൃഗമാണ് നായ എന്നാണ് പൊതുവെ പറയാറ്. പോലിസുകാരന്‍ ഭക്ഷണം കൊടുത്തപ്പോള്‍ തെരുവുനായ നന്ദി പ്രകടനം നടത്തുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

ലോക്ക് ഡൗണില്‍ കടകള്‍ അടച്ചതോടെ പട്ടിണിയിലാവുന്ന തെരുവുനായകള്‍ക്കും കുരങ്ങന്മാര്‍ക്കും ഭക്ഷണം ഉറപ്പാക്കുമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്. അത് ഏറെക്കുറെ പാലിക്കപ്പെടുന്നുമുണ്ട്. ഡ്യൂട്ടിയിലുള്ള പൊലീസുകാരാണ് പലപ്പോഴും തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുക.

അത്തരത്തിലുള്ള ചില ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ‘തെരുവ് നായകള്‍ക്കും കുരങ്ങുകള്‍ക്കും ഭക്ഷണം നല്‍കണമെന്ന മുഖ്യമന്ത്രിയുടെ അഭ്യര്‍ത്ഥന ഉള്‍ക്കൊണ്ട് ഗുരുവായൂര്‍ ടെമ്പിള്‍ സ്റ്റേഷനിലെ പോലീസ് ഓഫീസര്‍ വിനീത് തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഭക്ഷണം കഴിച്ചു വിശപ്പു മാറിയ തെരുവ് നായ നന്ദി പ്രകടിപ്പിക്കാന്‍ വിനീതിനെ സമീപിക്കുന്നതിന്റെ ദൃശ്യം ഗുരുവായൂരിലെ പ്രശസ്ത ഫോട്ടോഗ്രാഫര്‍ കിഷോര്‍ തന്റെ ക്യാമറയില്‍ പകര്‍ത്തിയപ്പോള്‍’ – എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പ്രചരിക്കുന്നത്. കിഷോര്‍ ഗുരുവായൂര്‍ എന്ന ക്യാമറമാനാണ് ഈ ദൃശ്യം പകര്‍ത്തിയത്.

https://www.facebook.com/100012321273529/videos/902504140170287/