ഐഐടി കാമ്പസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന് ആരോപണം

അസം ഗുവാഹത്തി ഐഐടി കാമ്പസില്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചുവെന്ന് ആരോപണം. വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായ സംഭവത്തില്‍ നിലവിൽ ഒരാള്‍ അറസ്റ്റിലായിട്ടുണ്ട്. പീഡനം നടന്നതിന് ശേഷം ഗുവാഹത്തി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച വിദ്യാര്‍ത്ഥിനിയെ നിര്‍ബന്ധിച്ച് ഐഐടി അധികൃതര്‍ ഡിസ്ചാര്‍ജ് ചെയ്യിപ്പിച്ചതായും പരാതിയുണ്ട്.

മാര്‍ച്ച് 28 നാണു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മെഡിക്കല്‍ റിപ്പോര്‍ട്ടും ഇതുവരെ പുറത്തുവിട്ടിട്ടില്ല. സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ഒരുപാടു പ്രവർത്തനങ്ങൾ നടത്തുമ്പോഴും പീഡനങ്ങൾ തുടർക്കഥയാകുന്ന അവസ്ഥയാണ് രാജ്യത്ത് തുടരുന്നത്.