കൗമാരക്കാര്‍ ബൈക്കില്‍ കറങ്ങി, രക്ഷിതാക്കളുടെ കീശ കാലി

വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി പോലിസ് രംഗത്തെത്തിയിട്ടുണ്ട്. ഇരു ചക്രവാഹനങ്ങളാണ് സംസ്ഥാനത്ത് കൂടുതലും അപകടത്തില്‍ പെടുന്നത്. അമിത വേഗതയും അശ്രദ്ധയുമാണ് അപകടത്തിന്റെ പ്രധാന കാരണങ്ങള്‍.

നിയമങ്ങള്‍ കാറ്റില്‍പ്പറത്തി നഗരത്തിലൂടെ ബൈക്കില്‍ കറങ്ങിയ 16 കൗമാരക്കാരുടെ രക്ഷിതാക്കള്‍ക്ക് 5000 രൂപ വീതം പിഴയടിച്ചു നല്‍കി ട്രാഫിക്ക് പൊലീസ്. കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലെ പ്രധാന വിദ്യാലയങ്ങള്‍ വിടുന്ന സമയത്ത് ഇരു ചക്ര വാഹനങ്ങളില്‍ കറങ്ങിയടിച്ചു നടന്നവരാണ് പിടിയിലായത്. പിടിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. 20 വയസിന് മുകളിലുള്ള നാല് പേരുണ്ടായിരുന്നു ഇക്കൂട്ടത്തില്‍. ഇവര്‍ക്ക് നാല് പേര്‍ക്കും ലൈസന്‍സും ഉണ്ടായിരുന്നില്ല. ഇവരുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തി വാഹനം കൈമാറി. പുതുക്കിയ മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ലൈസന്‍സില്ലാതെ വാഹനം ഓടിച്ചാലും കുട്ടികള്‍ വാഹനം ഓടിച്ചാലും കനത്ത ശിക്ഷയാണ് ലഭിക്കുക. നേരത്തേ കുട്ടികള്‍ വണ്ടിയോടിച്ചാല്‍? പിഴ മാത്രമായിരുന്നു ശിക്ഷയെങ്കില്‍ പുതിയ നിയമ ഭേദഗതിയോടെ രക്ഷാകര്‍ത്താവിന്? മൂന്ന് വര്‍ഷം തടവും 25000 രൂപ പിഴയുമാണ്? ശിക്ഷ.

കുട്ടികള്‍ വാഹനമോടിച്ചുണ്ടാകുന്ന അപകടം വര്‍ധിച്ചതിനെ തുടര്‍ന്നാണ് സ്‌കൂളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പരിശോധന കര്‍ശനമാക്കിയത്. ഹൈസ്?കൂള്‍ പരിസരങ്ങളില്‍ ലൈസന്‍സില്ലാത്ത ഇരുചക്ര വാഹന യാത്ര വ്യാപകമാണെന്നും രക്ഷിതാക്കളുടെ അനുമതിയോടെയാണ് പല കുട്ടികളും വാഹനങ്ങളുമായി റോഡിലിറങ്ങുന്നതെന്നുമാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇത്തരത്തില്‍ പിടികൂടുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിക്കാണ് നിര്‍ദേശം.