നിങ്ങൾ പൊത്തിപ്പിടിച്ച ഈ സ്ഥലത്തിനെ കുറിച്ചാണോ ചോദിച്ചത്? ‍ഞരമ്പന്റെ ചോദ്യത്തിന് മറുപടിയുമായി സുബി

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അവതാരകയും നടിയുമായ സുബി സുരേഷ്. ദൃശ്യമാധ്യമങ്ങളിലും മറ്റ് സ്റ്റേജ് ഷോകളിലും പുരുഷ ഹാസ്യ താരങ്ങളെ തോൽപ്പിക്കുന്ന പ്രകടനം കാഴ്ചവയ്ക്കുന്ന ഹാസ്യതാരമാണ് സുബി. എപ്പോഴും കോമഡി മാത്രം പറയുന്ന സുബി കോമഡി സ്‌കിറ്റുകളിൽ സ്ത്രീകൾ അധികമില്ലാത്ത കാലത്താണ് ആ രംഗത്ത് എത്തുന്നത്. നിരവധി കലാകാരന്മാരെ സമ്മാനിച്ച കൊച്ചിൻ കലാഭവനിലൂടെയാണ് സുബിയും എത്തിയത്. 38 വയസ്സായിട്ടും താരം ഇതുവരെ വിവാഹം കഴിച്ചിട്ടില്ല.

സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോഴിതാ തൻറെ പോസ്റ്റിന് താഴെ അസഭ്യം പറഞ്ഞ ഞരമ്പന് താരം നൽകിയ മറുപടിയാണ് ശ്രദ്ധനേടുന്നത്. ഒരു ചിത്രം പങ്ക് വച്ച് ഈ സ്ഥലം ഏതെന്ന് പറയാമോ എന്നുമായിരുന്നു അതിന് താരം ക്യാപ്ഷൻ നൽകിയത്. അതിന് ഒരു ഞരമ്പൻ ചോദിച്ച ചോദ്യം നിങ്ങൾ പൊത്തിപ്പിടിച്ച ഈ സ്ഥലത്തിനെ കുറിച്ചാണോ ചോദിച്ചത് എന്നാണ്. ഉമ്മയ്ക്ക് സുഖമല്ലേ എന്നാണ് സുബി മറുപടി നൽകിയത്. എന്തായാലും ഈ മറുപടി ഇപ്പോൾ വൈറൽ ആണ്.

സുബി സ്കൂൾ പഠനകാലത്തു തന്നെ നൃത്തം പഠിയ്ക്കാൻ തുടങ്ങി. ബ്രേക്ക് ഡാൻസായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു. സിനിമാല എന്ന കോമഡി പരമ്പരയിലൂടെ സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായി. ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി നിരവധി സ്കിറ്റുകളിൽ വിവിധതരത്തിലുള്ള കോമഡി റോളുകൾ സുബി ചെയ്തിട്ടുണ്ട്. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളിൽ കോമഡി സ്കിറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. സൂര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന കൊച്ചുകുട്ടികളുടെ പരിപാടിയുടെ അവതാരകയായിരുന്നു സുബി.

രാജസേനൻ സംവിധാനം ചെയ്ത കനക സിംഹാസനം എന്ന സിനിമയിലൂടെ 2006-ലാണ് സുബി സുരേഷ് ചലച്ചിത്രലോകത്തേയ്ക്ക് കടക്കുന്നത്. എൽസമ്മ എന്ന ആൺകുട്ടി, പഞ്ചവർണ്ണ തത്ത, ഡ്രാമ.. എന്നിവയുൾപ്പെടെ ഇരുപതിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.