Home entertainment ഹൃദയാഘാതം…സൂഫിയും സുജാതയും സംവിധായകന്‍ ഗുരുതരാവസ്ഥയില്‍

ഹൃദയാഘാതം…സൂഫിയും സുജാതയും സംവിധായകന്‍ ഗുരുതരാവസ്ഥയില്‍

കോയമ്പത്തൂര്‍: സംവിധായകന്‍ നരണിപ്പുഴ ഷാനവാസിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയസൂര്യ നായകനായെത്തിയ സൂഫിയും സുജാതയും എന്ന ചിത്രത്തിന്റ സംവിധായകനും തിരക്കഥാകൃത്തുമാണ് ഷാനവാസ്. കോയമ്പത്തൂര്‍ കെജി ഹോസ്പിറ്റലില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച ഷാനവാസിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിലാണ്. ഷാനവാസ് അപകടനില തരണം ചെയ്തിട്ടില്ലെന്നും 72 മണിക്കൂര്‍ നേരത്തേ നിരീക്ഷണം വേണമെന്നുമാണ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

പുതിയ സിനിമയുടെ എഴുത്തിന്റെ തിരക്കുകളിലായിരുന്നു അദ്ദേഹം. കോവിഡ് പശ്ചാത്തലത്തില്‍ ഓടിടി റിലീസായെത്തിയ ആദ്യ മലയാള ചിത്രമായിരുന്നു സൂഫിയും സുജാതയും. അതിഥി റാവു ഹൈദരി, കലാരഞ്ജിനി, ദേവ് മോഹന്‍, സിദ്ധിഖ് എന്നിവരായിരുന്നു മറ്റ് താരങ്ങള്‍ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവായിരുന്നു നിര്‍മാണം.