ലക്ഷങ്ങൾ വില കൊടുത്ത് സുഹാനക്കായി പാർട്ടി ഒരുക്കി ബഷീറും മഷൂറയും

സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ സമ്പാദിച്ച വൈറൽ കുടുംബമാണ് ബഷീർ ബഷിയുടേത്. ബഷീർ സോഷ്യൽമീഡിയകളിൽ‌ വീഡിയോ ചെയ്താണ് ആരാധകരെ സമ്പാദിച്ചതെങ്കിലും മലയാളികൾക്ക് ബഷീർ സുപരിചിതനായത് ബി​ഗ് ബോസ് മലയാളം സീസൺ ഒന്നിൽ മത്സരാർഥിയായി എത്തിയ ശേഷമാണ്. ബഷീർ ബഷി ബി​ഗ് ബോസിൽ മത്സരാർഥിയായിരിക്കെ എൺപത്തിയഞ്ചാം ദിവസമാണ് മത്സരത്തിൽ നിന്നും പുറത്തായത്. അതുവരെ ഏറ്റവും ശക്തമായി മത്സരിച്ച ചുരുക്കം ചിലരിൽ ഒരാളുമായിരുന്നു ബഷീർ ബഷി. രണ്ട് ഭാര്യമാരുണ്ടെന്ന് ബഷീർ വെളിപ്പെടുത്തിയപ്പോൾ വലിയ വിമർശനമാണ് കേൾക്കേണ്ടി വന്നത്. അടുത്തിടെയാണ് മഷൂറ ഒരു ആൺകുട്ടിക്ക് ജന്മം കൊടുത്തത്.

ബഷീറിന്റെ ആദ്യ ഭാര്യ സുഹാനയുടെ യൂ ട്യൂബ് ചാനൽ ഒരു മില്യണിലേക്ക് എത്തിയിരിക്കുകയാണ്. കുറച്ചുനാൾ മുൻപാണ് ബഷീർ ബഷിയും മഷൂറയും ഒരു മില്യൺ എത്തിയത്. ഇവർ രണ്ടുപേരും പങ്കിടുന്ന വീഡിയോസിന്റെ എണ്ണം വച്ച് നോക്കുമ്പോൾ സുഹാനയുടെ ചാനലിൽ വീഡിയോസ് അപ്‌ലോഡ് ചെയ്യുന്നത് കുറവാണ്. ആകെ 224 വീഡിയോസ് ആണ് സുഹാനയുടെ ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത് എങ്കിൽ 518 വീഡിയോസ് ആണ് ബഷീർ ഇട്ടിരിക്കുന്നത്. 876 വീഡിയോസ് ആണ് മഷൂറയുടെ ചാനലിൽ അപ്ലോഡ് ചെയ്തിരിക്കുന്നത്.

Grand Hyatt ഹോട്ടലിൽ വച്ചാണ് സുഹാനയ്ക്ക് വേണ്ടി ആഘോഷം കുടുംബം ഒരുക്കിയത്. ഒരു ട്രിപ്പ് പോകുന്നു എന്ന് പറഞ്ഞുകൊണ്ടാണ് സുഹാനയെ ഹോട്ടലിൽ എത്തിച്ചത്. താരം പ്രതീക്ഷിക്കാതെയാണ് ഈ സന്തോഷം അവരിലേക്ക് എത്തിച്ചത് എന്നും ബഷീർ പറയുന്നു. ലക്ഷങ്ങൾ വില കൊടുത്താണ് Grand Hyatt ത്തിൽ ഈ ആഘോഷം കുടുംബം ഒരുക്കിയത് എന്നാണ് സൂചന.

ഇത് എങ്കിലും ആ പാവത്തിന് കൊടുക്കാമായിരുന്നു എന്നാണ് ഒരു മില്യൺ ആഘോഷത്തിന്റെ വീഡിയോ ബഷിയുടെ ചാനലിൽ കണ്ട സുഹാനയുടെ ആരാധകർ പറയുന്നത്. മാത്രമല്ല ലോഡ് കണക്കിന് വീഡിയോസ് ഇടുന്ന നിങ്ങളെക്കാളും ഫാൻസ്‌ സുഹാനയ്ക്ക് ആണല്ലോ എന്നുള്ള കമന്റുകളും പുത്തൻ വീഡിയോയിൽ ലഭിക്കുന്നുണ്ട്.