സ്വന്തം ശരീരം തുണിയുരിഞ്ഞ് കണ്ണാടിയിൽ നോക്കി വേണം ഇനി കമന്റ് ചെയ്യാൻ, സുജിത് ഭക്തനും ശ്വേതയും

വ്‌ളോഗർമാരായ സുജിത് ഭക്തനും ഭാര്യ ശ്വേതയക്കും ആരാധകർ നിരവധിയാണ് ഇവരുടെ വീഡിയോകൾക്കായി പ്രേക്ഷകർ ആകാക്ഷയോടെ കാത്തിരിക്കാറുണ്ട്. ഇപ്പോളിതാ ഇവർക്കിതെരെ വരുന്ന ബോഡിഷെയിമിം​ഗുകൾക്കെതിരെ ശക്തമായി പ്രതികരിക്കുകയാണ് ഇരുവരും, വാക്കുകളിങ്ങനെ, എന്റെ ഭാര്യ തടിച്ചിയാണ്. എന്റെ ഭാര്യക്ക് വണ്ണമുണ്ട്. എനിക്കും വണ്ണമുണ്ട്, അത്യാവശ്യം കുടവയറുണ്ട്. എന്റെ അനിയനും വണ്ണമുണ്ട്, വീട്ടിൽ എല്ലാവർക്കും വണ്ണമുണ്ട്. എന്റെ ഭാര്യക്ക് വണ്ണമുള്ളത് ഞാൻ സഹിച്ചോളാം. പക്ഷെ അത് സഹിക്കാൻ പറ്റാത്ത കുറേ ആൾക്കാരുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി അത് വലിയ പ്രശ്‌നമാണ്. ഞങ്ങളുടെ കല്യാണം കഴിഞ്ഞത് മുതൽ തുടങ്ങിയതാണ്.

ഈയിടെ ഞങ്ങൾ യാത്ര തുടങ്ങിയത് മുതൽ അനുഭവിക്കുന്ന ഒരു പ്രശ്‌നമാണ് ബോഡി ഷെയിമിങ്. ശ്വേതയെ ടാർഗറ്റ് ചെയ്ത് ധാരാളം കമന്റുകൾ വരുന്നുണ്ട്. സ്ത്രീകളാണ് കൂടുതൽ കമന്റിടുന്നുണ്ട്.എനിക്ക് ശരിക്കും മനസിലാവുന്നില്ല, ശരിക്കും ആളുകളുടെ പ്രശ്‌നം എന്താണെന്ന്.ഒരു സ്ത്രീക്ക് പ്രസവത്തിന് ശേഷം അവരുടെ ശരീരത്തിലുണ്ടാകുന്ന ഹോർമോണൽ ചേഞ്ചസും ബാക്കിയുള്ള മാറ്റങ്ങളും സ്വന്തംഅമ്മയും പെങ്ങളും ഭാര്യയും ആരാണെന്ന് മനസിലാവുന്ന ആൾക്കാർക്ക് മാത്രമേ മനസിലാക്കാൻ പറ്റുകയുള്ളൂ.തൈറോയ്ഡിന്റെ പ്രശ്‌നങ്ങൾ കാരണം ശരീരം വണ്ണം വെക്കും. ശ്വേതക്ക് തൈറോയ്ഡിന്റെ പ്രശ്‌നമുണ്ട്. അത് കൺട്രോൾ ചെയ്യാൻ മരുന്നുകൾ കഴിക്കുന്നുണ്ട്. ഹെൽത്ത് വൈസ് തടിയുള്ളവർക്ക് പ്രശ്‌നങ്ങളുണ്ടാകാം. ആരോഗ്യ ബുദ്ധിമുട്ടുകളുണ്ടാവാം. തടിയില്ലാത്തവർക്കെന്താ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാവില്ലേ. ഫുൾടൈം ജിമ്മിൽ പോയി ഫിറ്റായി നടക്കുന്ന ആളുകൾ ഹാർട്ട് അറ്റാക്ക് വന്ന് മരിക്കുന്നില്ലേ.

വെളുത്തവൻ കറുത്തവനെ കളിയാക്കുന്നു, മെലിഞ്ഞാൽ പ്രശ്‌നം, തടിച്ചാൽ പ്രശ്‌നം, എന്താണ് നിങ്ങളുടെയൊക്കെ പ്രശ്‌നം. ഇതൊക്കെ ശരിക്കും മോശമാണ്.സ്വന്തം ശരീരം തുണിയുരിഞ്ഞ് കണ്ണാടിയിൽ നോക്കിയിട്ട് വേണം അങ്ങനെ കമന്റ് ചെയ്യുന്നവർ ഇനി കമന്റ് ചെയ്യാൻ. നിങ്ങൾ അത്ര ഫിറ്റാണോ എന്ന് നോക്കിയിട്ട് വേണം കമന്റ് ചെയ്യാൻ