കര്‍ഷകനെ പൂട്ടാനെത്തിയ ബാങ്കിനെ പിടിച്ച് കുടഞ്ഞ് സുപ്രീം കോടതി

കര്‍ഷകനെടുത്ത ലോണ്‍ പലിശയും കൂട്ട് പലിശയും പിഴ പലിശയും സഹിതം തിരികെപിടിക്കാനായി സമീപിച്ച ബാങ്കിനെ കണക്കിന് ശകാരിച്ച് സുപ്രീം കോടതി. പാവപ്പെട്ടവരുടെ പിന്നാലെ പോയി സമയം കളയാതെ വന്‍ മല്‍സ്യങ്ങള്‍ക്ക് പിന്നാലെ പോകാന്‍ സുപ്രീം കോടതി ബാങ്കിെന ശകാരിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്ര ഒരു കര്‍ഷകനില്‍ നിന്നും ലോണ്‍ തുകയും പലിശയും കൂട്ട് പലിശയും പിഴ പലിശയും ജപ്തി നടപടി ചിലവും ബാങ്കിന്റെ ചിലവുകളും സഹിതം വസൂലാക്കുന്നത് സുപ്രീം കോടതി തടയുകയായിരുന്നു. സുപ്രീം കോടതി ബാങ്കിനേ തുരത്തി ഓടിച്ച് കൊണ്ട് ചോദിച്ച ചോദ്യങ്ങള്‍ ഇങ്ങിനെ…

നിങ്ങള്‍ നിങ്ങളുടെ ആയിര കണക്കിനു കോടികളുമായി കടന്നു കളയുന്നവരെ കാണുന്നില്ലേ… 1000 കോടി കൊള്ളയടിക്കുന്നവര്‍ക്കെതിരെ നിങ്ങള്‍ കേസെടുക്കില്ല, എന്നാല്‍ കര്‍ഷകരുടെ കാര്യം വരുമ്പോള്‍ മുഴുവന്‍ നിയമവും നിലവില്‍ വരും. നിങ്ങള്‍ ഈ കര്‍ഷകനില്‍ നിന്നും നിങ്ങള്‍ ഡൗണ്‍ പേയ്മെന്റും സ്വീകരിച്ചു. ഇപ്പോഴുള്ള വിഷയത്തില്‍, പ്രതിഭാഗം ഒരു ലോണ്‍ നേടുകയും 36.5ലക്ഷം – രൂപയായി കണക്കാക്കിയ ഒറ്റത്തവണ സെറ്റില്‍മെന്റ് പ്രകാരം അടയ്ക്കാന്‍ ഉദ്ദേശിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി പ്രതിഭാഗം 35,00,000 രൂപ ബാങ്കില്‍ നിക്ഷേപിച്ചു.എന്നിരുന്നാലും, കുടിശ്ശികയുടെ പൂര്‍ണ്ണവും അവസാനവുമായ സെറ്റില്‍മെന്റായി 50.50 ലക്ഷം രൂപ നിക്ഷേപിക്കണമെന്ന് ബാങ്കിന്റെ അസറ്റ് റിക്കവറി ബ്രാഞ്ച് അദ്ദേഹത്തെ അറിയിച്ചു.

എന്നാല്‍ കുടിശിക മുഴുവന്‍ ആയ 50.5 ലക്ഷം രൂപ പൂര്‍ണ്ണമായി കര്‍ഷകന്‍ അടക്കണം എന്ന് ബാങ്ക് ആവശ്യപ്പെടുകയായിരുന്നു. സര്‍ക്കാരിന്റെ ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതിക്കെതിരായിരുന്നു ബാങ്കിന്റെ പണത്തിനോടുള്ള ഈ ആര്‍ത്തി. തുടര്‍ന്ന് ഹൈക്കോടതിയില്‍ കേസ് വന്നു. 35,00,000/ നിക്ഷേപിച്ചിട്ടുണ്ടെന്നും ഇത് ഒറ്റ തവണ തീര്‍പ്പാക്കല്‍ പ്രകാരമാണ് എന്നും കര്‍ഷകന്റെ അഭിഭാഷകന്‍ ഹൈക്കോടതിയേ അറിയിച്ചു. എന്നാല്‍ 50.5 ലക്ഷം രൂപയും കര്‍ഷകന്‍ അടക്കണം എന്നും ഒറ്റ തവണ തീര്‍പ്പാക്കല്‍ അംഗീകരിക്കാന്‍ ആകില്ലെന്നും ബാങ്കിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ ഒറ്റ തവണ തീര്‍പ്പാക്കല്‍ പ്രകാരം ഹൈക്കോടതി കര്‍ഷകനു അനുകൂലമായി വിധി പറയുകയായിരുന്നു. ഇതിനെതിരേ ആയിരുന്നു സുപ്രീം കോടതിയില്‍ കേസ് വന്നത്.

ഒറ്റ തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് വിരുദ്ധമായി ബാങ്ക് ഏകപക്ഷീയമായി 50.50 ലക്ഷം രൂപയായി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് സുപ്രീം കോടതിക്ക് ബോധ്യപ്പെട്ടു. പണം പാവപ്പെട്ടവരില്‍ നിന്നും പിടിച്ച് വാങ്ങാല്‍ നിയമത്തേ കൂട്ട് പിടിക്കുന്ന ബാങ്കിനെതിരേ സുപ്രീം കോടതി പൊട്ടി തെറിക്കുകയായിരുന്നു. ജസ്റ്റിസുമാരായ സുജോയ് പോള്‍, ദ്വാരക ദീഷ് ബന്‍സാല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ബാങ്കിന്റെ ഉത്തരവുകള്‍ റദ്ദാക്കിക്കൊണ്ട് വിധി പറഞ്ഞത്.ബാങ്കിന്റെ ഉത്തരവുകള്‍ എല്ലാം സുപ്രീം കോറ്റതി മരവിപ്പിച്ചു. മേലില്‍ ഇത്തരം വ്യവഹാരങ്ങളുമായി സമയം കളയാന്‍ വന്നേക്കരുത് എന്നും കോടതി ശാസിച്ചു.

ബാങ്കിന്റെ നിയമ വിരുദ്ധമായ ഉത്തരവുകള്‍ക്കും നടപടികള്‍ക്കും അംഗീകാരത്തിന്റെ മുദ്ര നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല എന്ന് സുപ്രീം കോടതി വെട്ടി തുറന്ന് പറഞ്ഞു. കര്‍ഷകര്‍ക്ക് ആശ്വാസം ലഭിക്കാന്‍ ഉള്ള ഒറ്റ തവണ ലോണ്‍ തീര്‍പ്പാക്കല്‍ നിയമത്തേ ബാങ്ക് വെല്ലുവിളിക്കുകയാണ്. പാവപ്പെട്ടവരില്‍ നിന്നും പണം എങ്ങിനെയും പിടിച്ച് വാങ്ങാന്‍ എന്ത് നിയമവും എടുത്ത് ഉപയോഗിക്കുന്ന ബാങ്കുകള്‍ ആയിര കണക്കിനു കോടികള്‍ ബാങ്കില്‍ നിന്നും കവര്‍ച്ച ചെയ്ത് മുങ്ങുന്ന വമ്പന്മാര്‍ക്കെതിരേ ഒന്നും ചെയ്യുന്നില്ല.

വിജയ് മല്യയും, നീരവ് മോദിയും അടക്കം ഉള്ളവര്‍ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്നും ലോണ്‍ എടുത്ത് മുങ്ങുകയായിരുന്നു. ഈ 2 വ്യവസായികളില്‍ നിന്നു തന്നെ 20000 കോടിക്കടുത്ത് ബാങ്കുകള്‍ക്ക് കിട്ടാനുണ്ട്. കൂടാതെ രാജ്യത്തേ വന്‍ വ്യവസായികളുടെ ആയിര കണക്കിനു കോടിയുടെ കടങ്ങള്‍ ബാങ്കുകള്‍ എഴുതി തള്ളുന്നു. ഈ അവസരത്തിലാണ് കൃഷി ചെയ്യാന്‍ കടം എടുത്ത കര്‍ഷകര്‍ എടുത്ത ലോണുകളുടെ ിപലശയും കടവും തിരിച്ചടയ്ക്കുമ്പോള്‍ കൂട്ടു പലിശയും പിഴ പലിശയും, ബാങ്ക് ചിലവും വരെ പറഞ്ഞ് ബാങ്കുകള്‍ തര്‍ക്കം ഉന്നയിക്കുന്നത്.