ശുദ്ധ അസംബന്ധം, സുപ്രീം കോടതിയും പറഞ്ഞു രഹന ഫാത്തിമയ്ക്ക് ജാമ്യമില്ല, ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: കുട്ടികളുടെ മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയ കേസില്‍ രഹ്ന ഫാത്തിമ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി സുപ്രീം കോടതിയും തള്ളി. നേരത്തെ കുട്ടികളുടെ മുന്നില്‍ നഗ്നത പ്രദര്‍ശനം നടത്തിയതിന് രഹ്നയ്ക്ക് എതിരെ കേസ് എടുക്കുകയും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മുന്‍കൂര്‍ ജാമ്യത്തിനായി രഹന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ഹൈക്കോടതി ജാമ്യ ഹര്‍ജി തള്ളി. ഇതിന് പിന്നാലെയാണ് രഹന സുപ്രീം കോടതിയെ സമീപിച്ചത്. രഹ്ന ഫാത്തിമ ചെയ്തത് അസംബന്ധവും പ്രചരിപ്പിച്ചത് അശ്ലീലവുമെന്ന് ചൂണ്ടിക്കാട്ടി ജസ്റ്റിസ് അരുണ്‍മിശ്രയുടെ നേതൃത്വത്തിലുളള ബെഞ്ചാണ് ജാമ്യാപേക്ഷ തളളിയത്. രാജ്യത്തിന്റെ സംസ്‌കാരത്തെ കുറിച്ച് കുട്ടികള്‍ക്ക് എന്ത് ധാരണയാണ് ഈ പ്രവൃത്തിയിലൂടെ ലഭിക്കുക എന്നും കോടതി ചോദിച്ചു. ചിത്രം വരയ്ക്കുമ്പോള്‍ കുട്ടികള്‍ വസ്ത്രം ധരിച്ചിരുന്നുവെന്ന് രഹ്ന ഫാത്തിമയുടെ അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി. അശ്ലീലതയല്ല, മറിച്ച് കുട്ടികളെ ഉപയോഗിച്ച് ഉള്ള ലൈംഗിക കുറ്റകൃത്യമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ചുമത്തിയിരിക്കുന്നതെന്നും അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

ഐടി ആക്ട് പ്രകാരമാണ് രഹനയ്ക്ക് എതിരെ കേസ് എടുത്തിരിക്കുന്നത്. കുട്ടികള്‍ക്ക് മുമ്പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും അശ്ലീകരമായി അവരെ ഉപയോഗിക്കുകയും ചെയ്തു എന്നാണ് കേസിനാധാരമായ പരാതി. രഹ്ന തന്റെ അരക്ക് മുകളിലേക്കുള്ള വസ്ത്രങ്ങള്‍ പൂര്‍ണ്ണമായി അഴിച്ചു മാറ്റി കുട്ടികളേ കൊണ്ട് ശരീരത്തില്‍ വരപ്പിക്കുകയായിരുന്നു. മാറിടത്തിലും മറ്റും കുട്ടികളേ ഉപയോഗിച്ച് പെയിന്റെങ്ങ് ചെയ്തു. കുട്ടികള്‍ പോണ്‍ മൂവികള്‍ ഒളിച്ചിരുന്ന് കാണുന്നതിലും നല്ലതാണ് അവര്‍ നഗ്‌നത പരസ്യമായി കണ്ട് വളരുന്നത് എന്നാണ് ഇതിനെ കുറിച്ച് രഹ്ന പറഞ്ഞത്.

സോഷ്യല്‍ മീഡിയകള്‍ വഴി വീഡിയോ വന്‍ വിവാദം ആയതോടെയാണ് രഹനയ്ക്ക് എതിരെ നടപടി ഉണ്ടായത്. ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് രഹനയ്ക്ക് എതിരെ കേസ് എടുത്തെങ്കിലും ഇവര്‍ ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ തിരക്കി വീട്ടില്‍ എത്തിയെങ്കിലും കണ്ടെത്താനായില്ല. രഹന ഇവിടെ ഇല്ല എന്നായിരുന്നു ഭര്‍ത്താവിന്റെ മറുപടി.

 

സ്ത്രീശരീരത്തെ കുറിച്ചുള്ള കപട സദാചാര ബോധവും ലൈംഗികത സംബന്ധിച്ചുള്ള മിഥ്യാധാരണകള്‍ക്കുമെതിരെ എന്ന മുഖവുരയോടെയാണ് രഹന ഫാത്തിമ യൂട്യൂബ് ചാനലിലൂടെ വീഡിയോ പുറത്തുവിട്ടത്. ‘ബോഡിആര്‍ട്‌സ് ആന്‍ഡ് പൊളിറ്റിക്‌സ്’ എന്ന തലക്കെട്ടാണ് വീഡിയോയ്ക്ക് നല്‍കിയിരിക്കുന്നത്. കടുത്ത ലൈംഗിക നിരാശ അനുഭവിക്കുന്ന സമൂഹത്തില്‍ കേവലം വസ്ത്രങ്ങള്‍ക്കുള്ളില്‍ സ്ത്രീ സുരക്ഷിതയല്ല. സ്ത്രീശരീരം എന്താണെന്നും ലൈംഗികത എന്താണെന്നും തുറന്നു പറയുകയും കാട്ടുക തന്നെയും വേണം. അത് വീട്ടില്‍ നിന്ന് തന്നെ തുടങ്ങിയാലേ സമൂഹത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയൂ എന്ന് രഹന പറയുന്നു.