അമീറുള്‍ ഇസ്ലാമിന്റെ ഹര്‍ജിയില്‍ കേരളത്തിനും അസമിനും സുപ്രീംകോടതിയുടെ നോട്ടീസ്

ന്യൂഡല്‍ഹി. പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ഥിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുള്‍ ഇസ്ലാം അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കേരള സര്‍ക്കാരിനും അസമിനും സുപ്രീംകോടതി നോട്ടീസ് അയച്ചു. നാല് ആഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്നാണ് ഇരു സംസ്ഥാനങ്ങളോടും സുപ്രീംകോടതി നിര്‍ദേശിച്ചു. പ്രതിയെ നിലവിലെ ചട്ടപ്രകാരം അസിലേക്ക് മാറ്റുവാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി മുമ്പ് പറഞ്ഞിരുന്നു.

തുടര്‍ന്ന് 2014ലെ ജയില്‍ ചട്ടം കൂടി ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് പ്രതി കോടതിയില്‍ നല്‍കിയത്. 2014ലെ ജയില്‍ ചട്ടപ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ജയില്‍ മാറ്റം അനുവദിക്കാന്‍ സാധിക്കില്ലെന്നാണ് വ്യവസ്ഥ. വധശിക്ഷയ്ക്ക് എതിരായ അപ്പീല്‍ കോടതിയുടെ പരിഗണനില്‍ ആണെങ്കില്‍ അവരെയും മറ്റൊരു ജയിലിലേക്ക് മാറ്റുവാന്‍ കഴിയില്ലെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇതില്‍ മനുഷ്യാവകാശ പ്രശ്‌നമുണ്ടെന്ന് പ്രതി വാദിക്കുന്നു.