എന്റെ ആദ്യത്തെ കുഞ്ഞിനെ തോളത്ത് എടുക്കുമ്പോൾ രണ്ടാമത്തെ കുഞ്ഞിന് എല്ലാം അത്ഭുതം- സുപ്രിയ

സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ് പൃഥ്വിരാജും സുപ്രിയ മേനോനും. മകൾ അല്ലിയുടെ വിശേഷങ്ങൾ പങ്കുവെച്ചാണ് ഇരുവരും സോഷ്യൽ മീഡിയയിലെത്താറ്. മകൾ അല്ലിതോളത്തിരിക്കുന്ന ചിത്രമാണ് ഏറ്റവും ഒടുവിലായി സുപ്രിയ പങ്കുവെച്ചിരിക്കുന്നത്. അഞ്ചു വയസ്സുകാരി അല്ലി അമ്മയോളം ഉയരം വച്ചിരിക്കുന്നു

അല്ലി വൈകാതെ അമ്മയെക്കാളും ഉയരം വയ്ക്കും. ആദ്യത്തെ കുഞ്ഞായ അല്ലിയെ തോളത്തെടുക്കുമ്പോൾ രണ്ടാമത്തെ കുഞ്ഞ് എല്ലാം അത്ഭുതത്തോടെ നോക്കി നിൽക്കുന്നു. ഡാഡ ഇതെല്ലം ക്യാമറയിൽ പകർത്തുന്ന തിരക്കിലുമാണ് എന്ന് സുപ്രിയ പറയുന്നു. രണ്ടാമത്തെ കുഞ്ഞിനെ മനസ്സിലായോ? ഇതാണ് ആ കുഞ്ഞ്. പൃഥ്വിയുടെയും സുപ്രിയയുടെയും വീട്ടിലെ പുതിയ അതിഥി സൊറോ ആണിത്

പൃഥ്വിരാജ് ജോർദാനിൽ നിന്നും മടങ്ങിയെത്തിയതോടെയാണ് സൊറോ സോഷ്യൽ മീഡിയയിൽ എത്തി തുടങ്ങിയത്. ഡാഷ്ഹണ്ട് ഇനത്തിലെ വളർത്തുനായയാണ് സൊറോ. പൃഥ്വിരാജ് നാട്ടിലെത്തിയ ശേഷം സൊറോയും ഒരംഗമായി ഒപ്പം കൂടി. സൊറോ വീട്ടിൽ വന്നത് മുതലുള്ള ചിത്രങ്ങൾ പൃഥ്വിരാജും സുപ്രിയയും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്