അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്‌നിഗോളമായില്ല, പൈലറ്റിനെ അനുസ്മരിച്ച് സുരഭി ലക്ഷ്മി

കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ ഞെട്ടിയിരിക്കുകയാണ് കേരളം. 18 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. രണ്ട് പയലറ്റ്മാര്‍ ഉള്‍പ്പെടെ മരണത്തിന് കീഴടങ്ങി. അപകടത്തിന്റെ വ്യാപ്തി കുറച്ചത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന്റെ പൈലറ്റ് ഡി വി സാഠെയെയുടെ സമയോചിത ഇടപെടല്‍ ആയിരുന്നു. ഡിവി സാഠെയെ അനുസ്മരിച്ചിരിക്കുകയാണ് നടി സുരഭി ലക്ഷ്മി. ‘അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്‌നിഗോളമായില്ല. കോടി പ്രണാമങ്ങള്‍.’-സുരഭി കുറിച്ചു.

സുരഭിയുടെ വാക്കുകള്‍ ഇങ്ങനെ:

അഭിമാനം അങ്ങയെ ഓര്‍ത്ത് പൈലറ്റ് ഡി.വി. സാഠെ.. അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്‌നിഗോളമായില്ല. നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലും എയര്‍ഫോഴ്‌സിലും മികവ് തെളിയിച്ച ശേഷമാണ് അങ്ങ് എയര്‍ ഇന്ത്യയിലെത്തിയത്. ഇന്ത്യന്‍ എയര്‍ഫോഴ്‌സിലെ മികച്ച പൈലറ്റിനുള്ള അവാര്‍ഡും അങ്ങ് കരസ്ഥമാക്കിയിരുന്നു. കോടി പ്രണാമങ്ങള്‍.

അപകടത്തില്‍ മരിച്ച പ്രിയ സഹോദരങ്ങള്‍ക്ക് പ്രണാമം, ഈ കോവിഡ് സമയത്ത് അപകടത്തില്‍ പെട്ടവരെ സഹായിച്ച, എല്ലാവരോടും സ്‌നേഹം…. അപകടത്തില്‍ രക്ഷപ്പെട്ടവരുടെ ആരോഗ്യം എത്രയും പെട്ടെന്ന് പൂര്‍വസ്ഥിതിയില്‍ ആവട്ടെ എന്ന പ്രാര്‍ത്ഥനയോടെ.

അഭിമാനം അങ്ങയെ ഓർത്ത് പൈലറ്റ് D.V സാത്തേ.. അങ്ങയുടെ പ്രാഗത്ഭ്യം കൊണ്ട് മാത്രം ആ വിമാനം ഒരു അഗ്നിഗോളമായില്ല.നാഷണൽ ഡിഫൻസ്…

Opublikowany przez Surabhi Lakshmi Piątek, 7 sierpnia 2020