നടന്‍ സുരാജ് വെഞ്ഞാറമൂട് ക്വാറന്റീനില്‍

നടന്‍ സുരാജ് വെഞ്ഞാറമൂട് ക്വാറന്റീനില്‍ പ്രവേശിച്ചു. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷനില്‍ അറസ്റ്റ് ചെയ്ത പ്രതിക്ക കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ആണ് സുരാജ് വെഞ്ഞാറമൂടിനെും വാമനപുരം എം എല്‍ എ ഡി കെ മുരളിയെയും ക്വാറന്റീനില്‍ ആക്കിയത്. സ്റ്റേഷനിലെ പോലീസുകാര്‍ക്ക് ഒപ്പം കൃഷി സംബന്ധപരമായ പരിപാടിയില്‍ ഇരുവരും പങ്കെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇരുവരെയും ക്വാറന്‍ീനില്‍ ആക്കിയത്.

വഞ്ഞാറമൂട് പോലീസ് പിടികൂടിയ പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ വെഞ്ഞാറമൂട് സ്റ്റേഷനില്‍ സി ഐ അടക്കമുള്ള പോലീസുകാരെ പരിശോധനയ്ക്ക് വിധേയരാക്കി. അതേസമയം സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച ആള്‍ക്ക് എങ്ങനെ ആണ് രോഗം പകര്‍ന്നത് എന്ന് ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

മാത്രമല്ല പോലീസുകാര്‍ക്ക് പുറമെ പ്രതിയെ റിമാന്‍ഡ് ചെയ്ത കോടതിയിലെ ജഡ്ജി അടക്കം ഉള്ളവരും തിരുവനന്തപുരം സ്‌പെഷ്യല്‍ സബ് ജയിലിലെ പന്ത്രണ്ടോളം ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍ കഴിയുകയാണ്. വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന്‍ അണുവിമുക്തമാക്കിയ ശേഷം ബാക്കിയുള്ള പോലീസ് ഉദ്യോഗസ്ഥരുമായി പ്രവര്‍ത്തനം പുനരാരംഭിച്ചു. തിരുവനന്തപുരത്ത് മാത്രം 5966 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. സുരാജിന്റെ സ്ഥലത്താണ് കപ്പകൃഷി ഉദ്ഘാടനം ചെയ്തത്. കേരളത്തില്‍ ഇത്തരത്തില്‍ സമ്ബര്‍ക്കത്തിന്റെ ഫലമായി ക്വാറന്റൈനില്‍ പോകേണ്ടി വന്ന ആദ്യ താരമാണ് സുരാജ്.

ഇത് സംബന്ധിച്ച് സുരാജ് ഒരു ഫേസ്ബുക്ക് കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. കുറിപ്പിങ്ങനെ;

Dear Friends, കേരള സര്‍ക്കാരിന്റെ സുഭിക്ഷം പദ്ധതിയുടെ ഭാഗമായി വെഞ്ഞാറമൂടിലുളള എന്റെ പുരയിടം കൃഷി ചെയ്യുന്നതിനായി ഞാന്‍ വെഞ്ഞാറമൂട് സര്‍വീസ് സഹകരണ ബാങ്കിനു വിട്ടു നല്‍കുകയും പദ്ധതിയുടെ ഉദ്ഘാടനം ഇക്കഴിഞ്ഞ 23 ന് വാമനപുരം എംഎല്‍എ ശ്രീ. ഡി കെ മുരളി നിര്‍വഹിക്കുകയും ഞാന്‍ ആ ചടങ്ങില്‍ അതിഥിയായി പങ്കെടുക്കുകയും ചെയ്തു. ആ ചടങ്ങില്‍ വെഞ്ഞാറമൂട് പോലീസ് ഇന്‍സ്‌പെക്ടറും പങ്കെടുത്തിരുന്നു.എന്നാല്‍ അദ്ദേഹം തലേദിവസം അറസ്റ്റ് ചെയ്യുകയും സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്ത ഒരു പ്രതിക്ക് കോവിഡ് രോഗം സ്ഥിതീകരിച്ചിരിക്കുകയാണ്. അതിനാല്‍ പോലീസ് ഇന്‍സ്‌പെക്ടറും മറ്റു പോലീസുകാരും ഇപ്പോള്‍ ഹോം ക്വാറന്റയിനില്‍ ആണ്.

ആ ഉദ്ഘാടനച്ചടങ്ങില്‍ ഞാനും മറ്റുളളവരും സാമൂഹിക അകലം പാലിച്ചിരുന്നു.മാസ്‌കും ധരിച്ചിരുന്നു.എങ്കിലും സുരക്ഷാര്‍ത്ഥം നിരീക്ഷണത്തില്‍ പോകണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നോട് ആവശ്യപ്പെട്ടിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥരുടെ പരിശോധന ഫലം പുറത്ത് വരുന്നത് വരെ ജാഗ്രത അത്യാവശ്യമായതിനാല്‍ ഞാന്‍ ഹോം ക്വാറന്റയിനില്‍ തുടരുന്നതാണ്…കോവിഡ് പ്രതിരോധ ത്തില്‍ കേരളം ലോകത്തിനു മാതൃക ആയത് മാനസിക മായ അടുപ്പം സൂക്ഷിച്ചു കൊണ്ട് തന്നെ പുലര്‍ത്തിയ സാമൂഹിക അകലം കൊണ്ട് ആണ്.. അത് ഞാനും ഉത്തരവാദിത്വത്തോടെ അനുസരിക്കുന്നു..ആരോഗ്യ പ്രവര്‍ത്തകര്‍ കാട്ടുന്ന ജാഗ്രതയും കരുതലും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു.എത്രയും പെട്ടെന്ന് നേരില്‍ കാണാമെന്ന വിശ്വാസത്തോടെ നിങ്ങളുടെ സുരാജ് വെഞ്ഞാറമൂട്.

https://www.facebook.com/surajofficialpage/photos/a.215184028692265/1281889778688346/?type=3&theater