എന്റെ ഫാമിലിയിലെ ഒരംഗത്തെ പോലെ നുഴഞ്ഞുകയറിയ സഹോദരിയാണ് ഗൗരി, സുരേഷ് ഗോപി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സുരേഷ് ഗോപി. നടന്‍ എന്നതില്‍ ഉപരി മികച്ച ഒരു പൊതു പ്രവര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം. സിനിമയില്‍ നിരവധി വ്യക്തി ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് സുരേഷ് ഗോപി. ഇപ്പോള്‍ സിനിമ ജീവിതത്തില്‍ നിന്നും തനിക്ക് ലഭിച്ച കുഞ്ഞനുജത്തിയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി.

മലയാള സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്തിട്ടുള്ള അതിലുപരി മികച്ച സിനിമകളുടെ ഭാഗമായിട്ടുള്ള നടി ജോമോളിനെക്കുറിച്ചാണ് സുരേഷ് ഗോപി പറഞ്ഞത്. ഒരു മുന്‍പൊരിക്കല്‍ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആയിരരുന്നു അദ്ദേഹം ഹൃദ്യമായ അനുഭവം പങ്കുവെച്ചത്.

നടി ജോമോളെക്കുറിച്ച് സുരേഷ് ഗോപി പറഞ്ഞ വാക്കുകളിങ്ങനെ, ‘ജോമോള്‍ എന്ന ഗൗരിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയാണ് മനസ്സില്‍ വരുന്നത്. 1988 തൃത്താല പുഴ, ചുട്ടുപൊള്ളുന്ന പുഴമണലില്‍കൂടി പല്ലക്കിലിരുന്ന് പോകുന്ന ഒരു ഉണ്ടക്കണ്ണിയായിട്ടാണ് ഞാന്‍ ആദ്യമായി ഗൗരിയെ കാണുന്നത്. അന്ന് ഗൗരിയെ കാണുമ്പോള്‍ ഭയങ്കര കൗതുകം തോന്നും, സാധാരണ കുട്ടികളില്‍ കാണാന്‍ പറ്റാത്ത ഒരു മുഖം, വല്ലാത്തൊരു ഭംഗി. അതിലുപരി മനോഹരമായ ചിരി. ഇതൊക്കെ ഭയങ്കരമായിട്ട് ആകര്‍ഷിച്ചിട്ടുണ്ട്. ഇത് കഴിഞ്ഞു 90 കാലഘട്ടങ്ങളില്‍ എന്റെ കുടുംബവും ഗൗരിയുമായി ഭയങ്കര ആത്മ ബന്ധമായി, എന്റെ ഭാര്യയും മക്കളുമൊക്കെയായി ഗൗരി നല്ല അടുപ്പമായി. എന്റെ ഫാമിലിയിലെ ഒരംഗത്തെ പോലെ നുഴഞ്ഞുകയറിയ സഹോദരിയാണ് ഗൗരി’.