Home more കേരളത്തെ കെ റയിൽ സാമ്പത്തികമായി തകർക്കും, ജനിച്ചു വീഴുന്ന കുഞ്ഞിനുപോലും ബാധ്യത സൃഷ്ടിക്കും, ജനങ്ങൾക്കൊപ്പം നിൽക്കും-...

കേരളത്തെ കെ റയിൽ സാമ്പത്തികമായി തകർക്കും, ജനിച്ചു വീഴുന്ന കുഞ്ഞിനുപോലും ബാധ്യത സൃഷ്ടിക്കും, ജനങ്ങൾക്കൊപ്പം നിൽക്കും- സുരേഷ് ​ഗോപി

കെ റെയിൽ കേരളത്തിന് വേണ്ടെന്ന വാദം ശക്തമാവുന്നു. ഇപ്പോളിതാ കെ റയിലിനെതിരെ സമരം ചെയ്യുന്നവർക്ക് ഒപ്പം നിൽക്കും എന്ന് പ്രഖ്യാപിച്ച് സിരേഷ് ​ഗോപി എംപി രം​ഗത്തെത്തി. കേരളത്തിന് കെ റയിൽ പദ്ധതി നടപ്പാക്കാൻ ഒന്നര ലക്ഷം കോടി രൂപയോളമാണ് വേണ്ടി വരുക, കെ റയിൽ വരുന്നതോടെ കേരളം രണ്ടായി വിഭജിക്കും. പ്രകൃതി ദുർബലമായ കേരളത്തിൽ ഇത് വലിയ പ്രത്യഘാതമാണുണ്ടാക്കുക. പ്രളയവും കോവിഡുമെല്ലാം തകർത്തടിച്ച കേരളത്തെ കെ റയിലും സാമ്പത്തികമായി തകർക്കും. ഒന്നരലക്ഷം കോടി മുടക്കി നിർമ്മിക്കുന്ന കെ റയിൽ നിന്ന് വരുമാനമുണ്ടാക്കാൻ അര നൂറ്റാണ്ടു വേണ്ടി വരും. ഏറെ കൊട്ടിഘോഷിച്ചു നടപ്പാക്കുന്ന കൊച്ചി മെട്രോ തന്നെ കോടിക്കണക്കിന് രൂപയുടെ സാമ്പത്തിക നഷ്ടത്തിലാണ്. നിലവിൽ ജനിച്ചു വീഴുന്ന ഒരു കുഞ്ഞിനു പോലും 80,000 രൂപ കടബാധ്യതയുണ്ട്. കെ റയിൽ വരുന്നതോടുകൂടി അത് ഒരു ഒന്നരലക്ഷത്തോളം രൂപയാകും ഇത്തരമൊരു സാഹചര്യത്തിലാണ് സമരക്കാർക്ക് പിന്തുണയുമായി സുരേഷ് ​ഗോപി എത്തുന്നത്.

കെ റെയിൽ ബാധിക്കുന്നവർക്കൊപ്പം നിൽക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് സുരേഷ് ​ഗോപി പറഞ്ഞു. ജനങ്ങൾക്ക് വേണ്ടാത്ത പദ്ധതി ആവശ്യമില്ലെന്നും സമരക്കാർ പറയുന്നതിൽ ന്യായമുള്ളതിനാൽ അവർക്കൊപ്പമാണ് നിൽക്കേണ്ടതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാരിന് സഹസ്രകോടികൾ കൊള്ള നടത്താനുള്ള ഉപാധിയായ കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി. കോഴിക്കോട് ഒഴികെ 13 ജില്ലാ കേന്ദ്രങ്ങളിൽ 20 ന് ബിജെപി ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ആണ് തീരുമാനം .കെ റയിൽ നടപ്പിൽ വന്നാൽ അത് പെരുവഴിയിലാകുന്ന ത് ഒരു പാട് കുടുംബങ്ങളെ ആയിരിക്കും. ഇപ്പോഴുംവികസനത്തിന്റെ പേരും പറഞ്ഞു അവരുടെ നഷ്ടപരിഹാരം പോലും കിട്ടാതെ പാർട്ടി ചൂഷണം ചെയ്ത പെരുവഴിയിലാക്കിയവർ. അതെ അവസ്ഥ തന്നെ ഇനി കെ റെയിൽ എന്ന പേരിലും നടക്കുകയുള്ളൂ. പ്രളയത്തിന്റെ പേരിൽ വഴിയിലായവർക്കു പ്രളയ അന്വേഷിച്ച് ചെന്നവർക്കു ആട്ടിപ്പുറത്താക്കിയ അനുഭവമാണ് ഉണ്ടായത് അത് കൊണ്ട് തന്നെ കെ റൈല്സിനെതിരെ ശക്തമായ നടപടികളുമായി തന്നയെയാണ് ഇത് ബാധിക്കുന്നവർ മുന്നോട്ട് പോകുന്നത്