Home kerala സുരേഷ് ഗോപിക്കെതിരായ പുതിയ ക്യാപ്സുളും ചീറ്റി, പത്മശ്രീ ചോദിച്ചത് താനെന്ന് കലാമണ്ഡലം ഗോപി ആശാൻ

സുരേഷ് ഗോപിക്കെതിരായ പുതിയ ക്യാപ്സുളും ചീറ്റി, പത്മശ്രീ ചോദിച്ചത് താനെന്ന് കലാമണ്ഡലം ഗോപി ആശാൻ

ബിജെപി നേതൃത്വം നൽകുന്ന മണ്ഡലങ്ങളിലെല്ലാം ശക്തമായ ത്രികോണ മത്സരം നടക്കുകയാണ് സിപിഎമ്മിന്റെ നേതാക്കളും എൽഡിഎഫ് കൺവീനറും ഒക്കെ ബിജെപിയുടെ സ്ഥാനാർത്ഥികളുടെ കരുത്തിന്റെ കാര്യം ഇതിനകം സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു. കേരളത്തിൽ മത്സരം സിപിഎമ്മും ബിജെപിയും തമ്മിലാണെന്ന എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ പ്രസ്താവന തന്നെ എത്രമാത്രം ശക്തമായ മത്സരം നടക്കുന്നു എന്നതിന്റെ ഉദാഹരണമാണ്.

കേരളത്തിൽ താമര വിരിയുമെന്നും രണ്ടക്ക സീറ്റ് നേടുമെന്നും പ്രധാനമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തിൽ രണ്ടു സീറ്റിലെങ്കിലും ബിജെപി ജയിക്കും എന്ന് അഭിപ്രായ സർവ്വേകളും പുറത്തുവരികയാണ്. ശക്തമായ ത്രികോണ മത്സരങ്ങൾ നടക്കുന്ന നാലു അഞ്ചു മണ്ഡലങ്ങളെങ്കിലും കേരളത്തിലുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ടു മണ്ഡലമാണ് തിരുവനന്തപുരം തൃശൂരും. തിരുവനന്തപുരം രാജീവ് ചന്ദ്രശേഖർ പ്രചരണ രംഗത്തിറങ്ങിയതോടുകൂടി അത് ആത്മവിശ്വാസവും ആവേശവുമായി മാറുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്.

ഒരു കേന്ദ്രമന്ത്രി എന്നതിനപ്പുറം രാജ്യത്ത് മൊബൈൽ വിപ്ലവം കൊണ്ടുവന്ന വ്യക്തി അങ്ങനെ രാജീവ് ചന്ദ്രശേഖരനെ കുറിച്ചുള്ള കൃത്യമായ വിവരങ്ങൾ ആരായിരുന്നു എന്ന കാര്യം കൂടുതൽ കൂടുതൽ അറിവുകളിലൂടെ പുറത്തുവന്നതോടുകൂടി തലസ്ഥാനത്ത് സ്വീകാര്യനായ ഒരു നേതാവായി രാജീവ് ചന്ദ്രശേഖർ മാറുകയാണ് അതുപോലെ അല്ലെങ്കിൽ അതിനെക്കാൾ അല്പം കൂടി ഉയർന്ന ലെവലാണ് തൃശ്ശൂരിലെ രാഷ്ട്രീയ പോരാട്ടം. തൃശൂരിൽ ഏകദേശം വിജയം ഉറപ്പിച്ചു എന്ന് പറയാവുന്ന അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് കാര്യങ്ങൾ.

കഴിഞ്ഞ കുറേ കാലങ്ങളായി തൃശ്ശൂർ കേന്ദ്രീകരിച്ച് തന്നെയാണ് മത്സരിക്കുന്നത് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 90 ആയിരത്തോളം വോട്ടുകൾ സമാഹരിച്ച സുരേഷ് ഗോപി വീണ്ടും തന്റെ തട്ടകം തൃശ്ശൂർ തന്നെ ഉറപ്പിച്ച് അവിടെ പ്രവർത്തനം വ്യാപിപ്പിക്കുകയായിരുന്നു രാജ്യസഭാ എംപിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലും ഒക്കെ തന്നെ എല്ലാ പരിപാടികളിലും പങ്കെടുത്തുകൊണ്ട് പരമാവധി വികസന പ്രവർത്തനം നടത്തിക്കൊണ്ട് അവിടെ ഒരു അടിത്തറ ഉണ്ടാക്കാൻ സുരേഷ് ഗോപി കഴിഞ്ഞിട്ടുണ്ട്.

ഓരോ പ്രചരണ യോഗങ്ങളിലും ഓരോ തെരഞ്ഞെടുപ്പ് യോഗങ്ങളിലും ലഭിക്കുന്ന സ്വീകാര്യത ഇടതു വലകളെ അത്ഭുതപ്പെടുത്തുന്നത് സത്യം തന്നെയാണ്. അതുകൊണ്ടുതന്നെയാണ് പരാജയഭീതി അതുകൊണ്ട് തന്നെയാണ് പരാജയഭീതി മൂലം അനാവശ്യമായ ആരോപണങ്ങൾ സുരേഷ് ഗോപിക്കെതിരെ സിപിഎമ്മിന്റെ കോൺഗ്രസിന്റെ നേതാക്കൾ ഉയർത്തിവിടുന്നത് എല്ലാ ആരോപണങ്ങളും പോകുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത് ഏറ്റവും കൂടുതൽ ആയി കലാമണ്ഡലം ഗോപി ആശാന്റെ മകൻ പറഞ്ഞുതരത്തിൽ വന്ന അനാവശ്യ വിവാദങ്ങൾക്ക് കലാമണ്ഡലം ഗോപി ആശാൻ തന്നെ മറുപടി പറഞ്ഞിരിക്കുന്നു. പത്മശ്രീ ചോദിച്ചത് താനെന്ന് കലാമണ്ഡലം ഗോപി ആശാൻ തുറന്നു പറഞ്ഞിരിക്കുന്നു.