എന്റെ പ്രണയമേ, നീ തന്നെയാണ് ജീവിതം എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം, രാധികക്ക് ജന്മദിനാശംസയുമായി സുരേഷ് ​ഗോപി

നിരവധി കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം നേടിയ നടനാണ് സുരേഷ് ഗോപി.പോലീസ് ഓഫീസറായും ഐഎഎസ്സുകാരനായും ഗുണ്ടയായും പത്രപ്രവർത്തകനായുമൊക്കെ നിരവധി റോളുകളിലാണ് താരം തിളങ്ങിയത്.ഭാര്യ രാധികയും ഗോകുൽ സുരേഷ്,ഭാഗ്യ സുരേഷ്,ഭവ്‌നി സുരേഷ്,മാധവ് സുരേഷ് എന്നീ നാലു മക്കളും അടങ്ങുന്നതാണ് സുരേഷ് ഗോപിയുടെ കുടുംബം

ചെറിയ ഇടവേളയെടുത്ത താരം വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തിയിരുന്നു.സിനിമയിൽ അഭിനയിച്ചപ്പോഴും രാഷ്ട്രീയത്തിൽ എത്തിയപ്പോഴും ഇരുകയ്യും നീട്ടിയാണ് ജനങ്ങൾ സുരേഷ്‌ഗോപിയെ സ്വീകരിച്ചത്.സുരേഷ് ഗോപിക്കൊപ്പം മിക്ക ചടങ്ങുകൾക്കും ഭാര്യ രാധിക ഉണ്ടാകാറുണ്ട്. 1990 ഫെബ്രുവരി എട്ടിനായിരുന്നു സുരേഷ് ഗോപി- രാധിക വിവാഹം നടക്കുന്നത്.

രാധികയുടെ പിറന്നാൾ ദിനത്തിൽ കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് സുരേഷ് ​ഗോപി. ‘എന്റെ പ്രണയമേ, നീ തന്നെയാണ് ജീവിതം എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനമെന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്. ഒപ്പം ഒരു ചിത്രവും പങ്കു വച്ചിട്ടുണ്ട്. സുരേഷ്, രാധിക എന്നിവർ അവരുടെ വളർത്ത്നായയ്ക്കൊപ്പമുള്ള ഒരു ചിത്രമാണ് താരം ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിട്ടുള്ളത്.

 

View this post on Instagram

 

A post shared by Suresh Gopi (@sureshgopi)

സംഗീതം നിറഞ്ഞ വീട്ടിൽ ആയിരുന്നു രാധികയുടെ ജനനം. 13വയസ്സ് ഉള്ളപ്പോൾ സംഗീത സംവിധായകൻ ശ്രീ എം ജി രാധാകൃഷ്ണൻ അവളെ പിന്നണി ഗാനരംഗത്തേക്ക് എത്തിച്ചതും 1985ൽ പുറത്തിറങ്ങിയ പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്ന സിനിമയിൽ അങ്ങേ കുന്ന് ഇങ്ങേ കുന്ന് ആന വരമ്പത്ത് എന്ന ഗാനം എംജി ശ്രീകുമാറിനൊപ്പം പാടിക്കൊണ്ടായിരുന്നു രാധിക പിന്നണിഗാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ചത്. സംഗീത പഠനം തുടർന്ന രാധിക പിന്നെയും പാട്ടിന്റെ വഴിൽ മുന്നേറി.1989ൽ റിലീസ് ചെയ്ത അഗ്നി പ്രവേശം എന്ന സിനിമയിൽ എംജി ശ്രീകുമാറിനൊപ്പം രാധിക പാടിയ രാത്രിതൻ എന്ന ഗാനം നല്ല അഭിപ്രായം നേടുകയും പിന്നണി ഗാന രംഗത്തെ വിടരുന്ന സാന്നിധ്യമായി രാധിക നായർ വിലയിരുത്തപ്പെടുകയും ചെയ്തു. വിവാഹിതരായ തൊട്ടടുത്ത വർഷം തന്നെ ഇവരുടെ ജീവിതത്തിലേക്ക് ആദ്യ കൺമണിയെത്തി. ലക്ഷ്മി,എന്നാൽ ലക്ഷ്മിക്ക് കേവലം ഒന്നര വയസ്സുള്ളപ്പോൾ ഒരു കാർ അപകടത്തിൽ അവൾ രാധികയെ വിട്ടുപോയി