ജന്മദിനത്തിൽ 1000ത്തിലധികം വീടുകളിൽ കുടിവെള്ളം എത്തിച്ച് സുരേഷ് ഗോപി, ജന പ്രതിനിധികളുടെ എണ്ണത്തിലല്ല കാര്യം, ഗുണത്തിലാണ്‌

മനുഷ്യത്വത്തിനു മനുഷ്യരെ വേർതിരിച്ച് കാണാൻ ആകുമോ. കരുണക്ക് മുന്നിൽ മതവും രാഷ്ട്രീയവും ഉണ്ടോ? എസ്.എഫ്.ഐ നേതാവ് 2019-ൽ മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കൊട്ടാക്കമ്പൂരിലെ വീട് സന്ദർശിച്ച നടൻ സുരേഷ് ഗോപിയിൽ അന്ന് കണ്ടത് ബിജെപി നേതാവിനെ ആയിരുന്നില്ല. മനുഷ്യനെ ആയിരുന്നു. അഭിമന്യുവിന്റെ വീട്ടിൽ എത്തിയപ്പോഴാണ്‌ കുടിക്കാൻ വെള്ളം ഇല്ലെന്ന് പറഞ്ഞ് ഒരു ഗ്രാമത്തിലെ ആളുകൾ അദ്ദേഹത്തോട് കൈ കൂപ്പി സഹായം ചോദിച്ചത്.വട്ടവടയിലെ എന്ന ഗ്രാമം.

അവർക്ക് സ്വന്തമായി പഞ്ചായത്ത് മെംബർ മുതൽ ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് അംഗവും, എം.എൽ.എയും, എം.പിയും ഒക്കെ ഉണ്ട്. അവർ വോട്ട് ചെയ്ത് വിട്ട ഇത്തരത്തിലെ 5 ജന പ്രതിനിധികൾ പരാജയമായപ്പോഴാണ്‌ അവർ വോട്ട് ചെയ്ത് ജയിപ്പിക്കാത്ത രാജ്യ സഭാംഗം സുരേഷ് ഗോപിയെ സമീപിച്ചത്. പ്രദേശവാസികളുമായി സുരേഷ് ഗോപി എം.പി. സംസാരിച്ചപ്പോഴാണ് അവരുടെ അവസ്ഥ അറിഞ്ഞത്. അന്നുതന്നെ കുടിവെള്ള സൗകര്യമെത്തിക്കുമെന്ന് എം.പി. ഉറപ്പുനൽകിയിരുന്നു.

തന്റെ ജന്മദിനത്തിൽ വട്ടവടയിലെ കുടിവെള്ളപ്രശ്നം അദ്ദേഹം എന്നേക്കുമായി പരിഹരിച്ചു. അദ്ദേഹത്തിൻറെ എം.പി.ഫണ്ടിൽനിന്ന് 73 ലക്ഷം രൂപ ചെലവിട്ട് നിർമിച്ച ‘കോവിലൂർ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിച്ചു.വട്ടവട പഞ്ചായത്തിൽ കോവിലൂർ ടൗണിലെ അഞ്ച് വാർഡുകളിലുള്ള ആയിരത്തിലധികം കുടുംബങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയാണിത്.

വട്ടവട പഞ്ചായത്തിലെ ചൂളക്കല്ലിൽനിന്നു വെള്ളമെടുത്ത് കോവിലൂർ കുളത്തുമട്ടയിലെത്തിച്ച്, ശുദ്ധീകരിച്ചാണ് വിതരണം. 1,60,000 ലിറ്റർ കൊള്ളാവുന്ന സംഭരണിയാണ് കുളത്തുമട്ടയിൽ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ 2 കാര്യം തെളിയിക്കുന്നു. ജന്മദിനങ്ങളിൽ വലിയ വലിയ ആളുകൾ ജനങ്ങൾക്കായി ഉപകാരം ചെയ്താൽ അതാകും ആ ജന്മദിനത്തിലെ ആയിരം പാടി പുകഴ്ത്തലിനേക്കാളും കേക്ക് മുറിയേക്കാളും നന്മയും പുണ്യവും. രണ്ടാമത്തേ കാര്യം ജന പ്രതിനിധികളുടെ എണ്ണത്തിലല്ല കാര്യം..ഗുണത്തിലാണ്‌ കാര്യം. ഒരു പാട് എം.പി.മാരും എം.എൽ.എ മാരും ഉണ്ടായിട്ടും കാര്യമില്ല. ജനങ്ങളുടെ പ്രയാസം മനസിലാക്കാവുന്ന ഒരു എം.പി മാത്രം കേരളത്തിൽ ഉണ്ടേലും 20 എം.പിമാരേക്കാളും നന്നായി കേരളത്തേ ചിലപ്പോൾ നയിക്കാൻ സാധിക്കും