കെ സുരേന്ദ്രന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാത്തതിന്റെ കാരണം വ്യക്തമാക്കി സുരേഷ് ​ഗോപി

ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ മകന്റെ വിവാഹത്തിൽ ബിജെപി നേതാവും നടനുമായ സുരേഷ് ഗോപി പങ്കെടുക്കാതിരുന്നത് ചർച്ചയായിരുന്നു. ഇപ്പോൾ വിവാഹത്തിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് സുരേഷ് ​ഗോപി. ഷൂട്ടിംഗ് ഉള്ളതിനാലാണ് കെ. സുരേന്ദ്രന്റെ മകന്റെ കല്യാണത്തിനും പങ്കെടുക്കാഞ്ഞത് എന്നും ഈ ക്കാര്യ അറിയിച്ചിരുന്നു എന്നും സുരേഷ് ഗോപി പറഞ്ഞു. കെ സുരേന്ദ്രന്റെ മകന്റെ വിവാഹത്തിൽ എം എ യൂസഫലിയും നടൻ മമ്മുട്ടിയും ഒക്കെ പങ്കെടുത്ത ചിത്രത്തിനടിയിൽ നിരവധി കമന്റുകൾ വന്നിരുന്നു. ഇതിൽ സുരേഷ് ഗോപിയെ കണ്ടില്ലെന്നും മറ്റും ആരാധകർ കുറിച്ചിരുന്നു.

സംഘപരിവാർ ഇടങ്ങളിൽ സ്വീകര്യർ അല്ലാത്തവരും സംഘപരിവാർ അണികൾ നിരന്തിരം വിമർശിക്കുകയും ചെയ്യുന്നവർ പോലും കെ സുരേന്ദ്രന്റെ അഥിതികളായി എത്തിയപ്പോശാണ്‌ ആരാധകർ ഏറെയുള്ള സുരേഷ് ഗോപിയേ ചടങ്ങിൽ കാണാതിരുന്നത്. രാഷ്ട്രീയത്തിനും സംഘടനാ പ്രവർത്തനത്തിനും അപ്പുറത്ത് കെ സുരേന്ദ്രനുമായുള്ള സൗഹൃദത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു മറ്റ് പലരും വിവാഹ ചടങ്ങിൽ എത്തിയതും.

ഇതിനിടെ തൃശൂർ പൂരം കാണാൻ സുരേഷ് ഗോപിയും ഉണ്ടാകുമെന്ന് സൂചന നല്കി നടൻ. പൂരം കാണാനും വെടിക്കെട്ട് കാണാനും ഒക്കെ വരുന്നവർ കോടതി നിർദ്ദേശങ്ങൾ അനുസരിക്കണം എന്നും സുരക്ഷയാണ്‌ ഏറ്റവും പ്രധാനം എന്നും നടൻ സുരേഷ് ഗോപി പറഞ്ഞു.സ്വരാജ് റൗണ്ടിൽ നിന്ന് വെടിക്കെട്ട് കാണാൻ അനുമതിയില്ല. സുപ്രീം കോടതിയുടെ നിർദ്ദേശം എല്ലാവരും അനുസരിക്കണമെന്നും സുരേഷ് ഗോപി അറിയിച്ചു.എല്ലാ വർഷവും ഇത് തുടർന്നു പോകേണ്ടതല്ലേ, ഒരു ജീവഹാനിയും സംഭിക്കാതെ നല്ല രീതിയിൽ തുടരണ്ടതല്ലേ, സുരക്ഷിതമായ സ്ഥലങ്ങളിൽ നിന്നും എല്ലാവരും വെടിക്കെട്ട് കാണണമെന്നും സുരേഷ് ഗോപി പറഞ്ഞു. സ്വരാജ് ഗ്രൗണ്ടിൽ നിന്നും വെടിക്കെട്ട് കാണാൻ സാധിക്കില്ലെന്ന എക്‌സ്‌പ്ലോസീവ് കേരള മേധാവി ഡോ.പി കെ റാണയുടെ പ്രതികരണത്തിന് പിന്നാലെ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.സുപ്രീം കോടതിയുടെ നിർദ്ദേശത്തെ വൈകാരികമായി ചോദ്യം ചെയ്യാനുള്ള അവകാശമില്ല, നിയമപരമായി ചോദ്യം ചെയ്യാം. അടുത്ത വർഷം സുരക്ഷാ മാനദണ്ഡങ്ങൾ കൂട്ടി സംവിധാനങ്ങൾ ഒരുക്കണം. ഉള്ള സൗകര്യത്തിൽ എല്ലാവരും പൂരം ആസ്വദിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. ഇത്തവണത്തെ പൂരത്തിന് പങ്കെടുക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഷൂട്ടിംഗ് തിരക്കുകൾ ഉള്ളതിനാൽ പൂരത്തിന് പങ്കെടുക്കാനാകില്ലെന്നാണ് സുരേഷ് ഗോപി പറഞ്ഞത്.അതേസമയം തൃശ്ശൂർ പൂരത്തിന്റെ സാമ്പിൾ വെടിക്കെട്ടിന് രാത്രി 7മണിക്ക് പാറമേക്കാവ് ദേവസ്വവും 8 മണിക്ക് തിരുവമ്പാടി ദേവസ്വവും വെടിക്കെട്ടിന് തിരി കൊളുത്തും. ഒരുക്കങ്ങളെല്ലാം പൂർത്തിയായി. വൈകുന്നേരം 4 മണിയോടെ നഗരത്തിൽ ഗതാഗത നിയന്ത്രമുണ്ടാകും.കേരളത്തിനകത്തും പുറത്തും ഏറ്റവും ജനശ്രദ്ധയാകർഷിക്കുന്ന ഉത്സവങ്ങളിൽ ഒന്നാണ് തൃശ്ശൂർ പൂരം . തൃശൂർ പൂരത്തിന് എകദേശം 200 വർഷത്തെ ചരിത്ര പാരമ്പര്യമുണ്ട്.

കോവിഡ് കാല നിയന്ത്രണങ്ങൾ മാറിയ ശേഷമുള്ള ആദ്യ പൂരം മഹാ സംഭവമാക്കി മാറ്റാനാണ്‌ പൂര പ്രേമികൾ. ആനകളെ അണിനിരത്തിയുള്ള പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളുടെ മേള, പഞ്ചവാദ്യ ഘോഷങ്ങളും ആനപ്പുറത്തെ കുടമാറ്റം, പുലരുന്നതിനു മുമ്പുള്ള വെടിക്കെട്ട് എന്നിവ പ്രധാന ആകർഷണങ്ങളാണ്. തിരുവമ്പാടി ഭഗവതിയുടെ തിടമ്പ് ബ്രഹ്മസ്വം മഠത്തിലേക്ക് കൊണ്ടുപോകുന്ന പുറപ്പാട് എഴുന്നള്ളത്ത്, മഠത്തിൽ നിന്ന് പഞ്ചവാദ്യത്തോടുകൂടിയുള്ള മഠത്തിൽ വരവ് എഴുന്നള്ളത്ത്, ഉച്ചക്ക് പാറമേക്കാവ് ക്ഷേത്രത്തിന്റെ പൂരപ്പുറപ്പാട്, അതിനോടനുബന്ധിച്ചു ഒരു മണിക്കൂർ ദൈർഘ്യം വരുന്ന ചെമ്പട മേളം, ഇലഞ്ഞിത്തറമേളം, തെക്കോട്ടിറക്കം, പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാരുടെ പരസ്പരമുള്ള കൂടിക്കാഴ്ച, കുടമാറ്റം, സന്ധ്യാ സമയത്തെ ചെറിയ വെടിക്കെട്ട്, രാത്രിയിലെ പഞ്ചവാദ്യം, പുലർച്ചെയുള്ള പ്രധാന വെടിക്കെട്ട്‌, പിറ്റേന്നു നടക്കുന്ന പകൽപ്പൂരം, പകൽപ്പൂരത്തിന് ശേഷമുള്ള വെടിക്കെട്ട്, ഉപചാരം ചൊല്ലിപ്പിരിയൽ എന്നിവയാണ് പ്രധാന ചടങ്ങുകൾ.