ഇഷ്ടദേവന്റെ പേര് പറയാന്‍ കഴിയാത്തത് ഭക്തന്റെ ഗതികേടാണ്; ഇതിന് ജനം മറുപടി നല്‍കും: സുരേഷ് ഗോപി

ശബരിമലയെയും അയ്യപ്പന്റെയും പേര് പറഞ്ഞ് വോട്ട് തേടിയതില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയതിന് പിന്നാലെ പ്രസംഗത്തെ ന്യായീകരിച്ച് തൃശ്ശൂരിലെ എന്‍ ഡി എ സ്ഥാനാര്‍ഥി സുരേഷ് ഗോപി. പ്രസംഗത്തില്‍ താന്‍ ഉറച്ച് നില്‍ക്കുന്നു. ഇഷ്ടദേവന്റെ പേര് പറയാന്‍ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേടാണ്. ഇതിന് ജനം മറുപടി നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസിന് പാര്‍ട്ടി മറുപടി നല്‍കും. അയ്യന്‍ എന്ന പദത്തിന്റെ അര്‍ഥം എന്താണെന്ന് പരിശോധിക്കു. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കില്ലെന്നാണ് പ്രസംഗത്തില്‍ പറഞ്ഞത്. ഇതെല്ലാം കമ്മീഷനെ ബോധ്യപ്പെടുത്തുമെന്നും സുരേഷ് ഗോപി പറഞ്ഞു

അയ്യപ്പന്‍ ഒരു വികാരമാണെങ്കില്‍ കേരളത്തില്‍ മാത്രമല്ല, ഇന്ത്യയിലും അത് അലയടിക്കുമെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലാണ് വോട്ട് തേടുന്നതെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടര്‍ ടി വി അനുപമ സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചു.