സൂര്യയ്ക്ക് ദിവ്യ ​ഗർഭം,ആരെ പറ്റിക്കാൻ, ആരോപണങ്ങൾക്ക് മറുപടിയുമായി സൂര്യ ഇഷാൻ

സജ്ന ഷാജിയുടെ വിവാദങ്ങൾ പൊങ്ങി വന്നതോടുകൂടിയാണ് കേരളത്തിലെ ട്രാൻസ്ജെന്ററുകൾ തമ്മിലുള്ള ഉൾപ്പോര് മറനീക്കി പുറത്തുവരുന്നത്. സജ്ന ഷാജിയുടെ വിവാദത്തെ തുടർന്ന് സീമ വിനീത് ​ഗുരുതര ആരോപണങ്ങളാണ് രഞ്ജു രഞ്ജിമാർക്കെതിരെയും സൂര്യാ- ഇഷാൻ ദമ്പതികൾക്കെതിരെയും ഉയർത്തിയത്. സുര്യയുടെ കള്ള ​ഗർഭമാണെന്നും ​ഗർഭിണിയാണെന്ന് വിശ്വസിപ്പിച്ച് നാട്ടുകാരിൽ നിന്ന് സൂര്യ ഇഷാൻ പണം തട്ടുന്നുവെന്നും ആയിരുന്നു സീമ വിനീത് ഫേസ്ബുക്ക് ലൈവിൽ വന്ന് പറഞ്ഞത്. ഇതിന് മറുപടിയായി സൂര്യ ഇഷാൻ തന്നെ രം​ഗത്തെത്തി.

സൂര്യയുടെ യൂട്യൂബ് ചാനൽ വഴിയാണ് സൂര്യ രൂക്ഷമായി പ്രതികരിക്കുന്നത്. സൂര്യക്ക് കള്ള ​ഗർഭോ? എന്ന് ചോദിച്ചവരോടുള്ള മറുപടിയാണ് ഇതെന്ന് സൂര്യ തന്നെ വ്യക്തമാക്കുന്നുണ്ട്. താൻ ​ഗർഭിണിയാണെന്ന് എവിടെയും പറഞ്ഞിട്ടില്ലെന്നും ഇതിന്റെ പേരിൽ ആരുടെ കയ്യിൽ നിന്നും പണം തട്ടിയിട്ടില്ലെന്നും സൂര്യ വ്യക്തമാക്കുന്നുണ്ട്. പേര് പറയാതെ കേരള പ്രമുഖ ട്രാൻസ് ദമ്പതികൾ എന്ന് പരാമർശിച്ചാണ് സീമ വിനീത് തനിക്കെതിരെ ആരോപണങ്ങൾ നടത്തിയത്.

തന്നെ മോശമായി ചിത്രീകരിക്കുകയാണ്. ഇവരിൽ നിന്നും ലാഭേച്ഛയോട് കൂടി ഒന്നും കൈപ്പറ്റിയിട്ടില്ല. സൂര്യ നിത്യ ​ഗർഭിണിയാണോ, ഇന്നോ നാളെയൊ പ്രസവിക്കുമോ എന്ന് പറഞ്ഞാണ് ഇവർ കളിയാക്കുന്നത്. ​ഗർഭിണിയാണെന്ന് താൻ ആരോടും പറഞ്ഞിട്ടില്ല. ​ഗർഭധാരണത്തിനായുള്ള ചികിത്സയിലാണ് താൻ. മലയാളത്തിലെ പ്രമുഖ മാ​ഗസിനോടാണ് താൻ ​ഗർഭധാരണത്തെക്കുറിച്ചുള്ള ആ​ഗ്രഹം തുറന്ന് പറഞ്ഞത്. എന്നാൽ പൊതു സമൂഹം താൻ ​ഗർഭിണിയാണെന്ന് തെറ്റിദ്ധരിച്ചു.

ഡോക്ടറുടെ നിർദ്ദേശാനുസരണം ഫീഡിങ്ങിനുവേണ്ടിയുള്ള മരുന്നുകൾ കഴിക്കുന്നുണ്ട്. ​ഗർഭധാരണം നടത്താൻ ധാരണം പണം വേണം. എങ്കിലും ഇതിന്റെ പേരിൽ ഞാൻ ആരുടെയും പണം തട്ടിയിട്ടില്ല. എന്റെ ജീവൻ തന്നെ പോയാലും താൻ തന്റെ ആ​ഗ്രഹത്തിൽ നിന്ന് പിന്മാറില്ല. എന്റെ കമ്മ്യൂണിയിൽ ഉൾപ്പെട്ടവരാണ് എനിക്കെതിരെ അപവാദ പ്രചരണങ്ങൾ നടത്തുന്നത്. യൂട്രസ് ട്രാൻസ് പ്ലാന്റേഷൻ നടത്താം എന്നാണ് ഡോക്ടർ പറഞ്ഞത്. യൂട്രസ് തരാം എന്ന് ഒരു പാട് പേർ പറഞ്ഞിട്ടുണ്ട്. എന്റെ മനസ്സിലും ഉണ്ട് ഒരു അമ്മ മനസ്സ്, അങ്ങനെ ആ​ഗ്രഹിക്കുന്നത് തെറ്റാണോ?. അതിന് സൂര്യക്ക് നിത്യ ​ഗർഭമെന്നും ദിവ്യ ​ഗർഭമാണെന്നും പ്രസവിക്കാത്തവളെന്നും എന്ന് പറഞ്ഞ് അപമാനിക്കാണോ.

കഷ്ടപ്പെട്ടാണ് സമൂഹത്തിന് മുന്നിൽ ജീവിക്കുന്നത്. താൻ ആരുടെയും മുന്നിൽ ജീവിക്കാൻ കൈനീട്ടിയില്ല. ഞാൻ ആരെയും പറ്റിച്ചിട്ടില്ല. സംശയമുള്ളവർ‌ക്ക് ഞാൻ കൺസൾട്ട് ചെയ്യുന്ന ഡോക്ടറുടെ നമ്പർ തരാമെന്നും സൂര്യ പൊട്ടിക്കരഞ്ഞു പറയുന്നു. ചോറുകൊടുത്ത കൈയ്ക്ക് തന്നെയാണ് ഇവർ തിരിഞ്ഞു കൊത്തുന്നത്. ഞാൻ തെരുവിലിറങ്ങിയാണ് അച്ചർ വിൽപ്പന നടത്തുന്നത്. ഇനിയെങ്കിലും എന്നെ ജീവിക്കാൻ അനുവദിക്കൂ എന്ന് സൂര്യ കൈകൂപ്പി പറയുന്നു.

ഇക്കഴിഞ്ഞ ദീവസങ്ങളില് സീമ വിനീത് ഫേസ്ബുക്ക് പേജിൽ നടത്തിയ ലൈവിൽ സൂര്യ- ഇഷാൻ ദമ്പതികൾക്കെതിരെ ​ഗുരുതര ആരോപണങ്ങളാണ് ഉയർത്തിയത്. ഇതിന് മറുപടിയായാണ് സൂര്യ ഇഷാൻ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.