ബുര്‍ഖ ധരിച്ച് നൃത്തം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

ബംഗളൂരു. ബുര്‍ഖ ധരിച്ച് സ്റ്റേജില്‍ ഗ്രൂപ്പ് ഡാന്‍സ് അവതരിപ്പിച്ച നാല് വിദ്യാര്‍ഥികളെ കോളേജില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തതായി പരാതി. മംഗളൂരുവിലെ സെന്റ് ജോസഫ് എന്‍ജിനീയറിംഗ് കോളേജിലാണ് സംഭവം. നാല് ആണ്‍ കുട്ടികള്‍ ചേര്‍ന്നാണ് നൃത്തം ചെയ്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

വിദ്യാര്‍ഥി അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയിാണ് നൃത്തം അവതരിപ്പിച്ചത്. നാല് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ഗാനത്തിന് ചുവടുവെയ്ക്കുകയായിരുന്നു. ഇത് വൈറലായതിന് പിന്നാലെയാണ് വിദ്യാര്‍ഥികളെ കോളേജില്‍ നിന്നും സസ്‌പെന്റ് ചെയ്തത്. സ്റ്റേജില്‍ കയറി നൃത്തം ചെയ്തത് മുസ്ലീം വിദ്യാര്‍ഥികളാണെന്ന് കോളേജ് പറഞ്ഞു. നൃത്തത്തിന് അനുമതി നല്‍കിയിരുന്നില്ല ഇതാണ് വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യുവാന്‍ കാരണം.