Home national ടിഎന്‍ പ്രതാപനും രമ്യ ഹരിദാസും ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വിലിച്ചു

ടിഎന്‍ പ്രതാപനും രമ്യ ഹരിദാസും ഉള്‍പ്പെടെ നാല് കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വിലിച്ചു

ന്യൂഡല്‍ഹി. ലോക്‌സഭയില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയതിന് സസ്‌പെന്റ് ചെയ്ത നാല് കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ സ്പീക്കര്‍ പിന്‍വലിച്ചു. ടി.എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്കാം ടാഗോര്‍, ജോതിമാണി എന്നിവരുടെ സസ്പെന്‍ഷന്‍ ആണ് പിന്‍വലിച്ചത്.

പ്ലക്കാര്‍ഡുകള്‍ സഭയില്‍ കൊണ്ടുവന്ന കൊണ്ടുവന്നതിനും സഭയ്ക്കുള്ളില്‍ പ്രതിഷേധം നടത്തിയതിനുമായിരുന്നു സസ്പെന്‍ഷന്‍. കഴിഞ്ഞ മാസം 25 നാണ് ഇവരെ സസ്പെന്‍ഡ് ചെയ്തത്. ഇവരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് എംപിമാര്‍ ലോക്‌സഭയില്‍ ബഹളം വച്ചിരുന്നു. പ്ലക്കാര്‍ഡുകള്‍ കൊണ്ടുവരുന്നത് ഭരണപക്ഷമായാലും പ്രതപക്ഷമായാലും നടപടി സ്വീകരിക്കുമെന്ന് സ്പൂക്കര്‍ പറഞ്ഞു.

ഇത് അവസാന അവസരമാണെന്ന് പറഞ്ഞാണ് സസ്‌പെന്‍ഷന്‍ സ്പീക്കര്‍ പിന്‍വലിച്ചത്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതിന് പിന്നാലെ എംപിമാര്‍ സഭയിലെത്തി. സഞ്ജയ് റാവത്തിന്റെ അറസ്റ്റില്‍ ഉള്‍പ്പെടെ ഇരുസഭയിലും പ്രതിപക്ഷം ബഹളം വെച്ചു.

സഭകള്‍ പ്രവര്‍ത്തിക്കുവാന്‍ പ്രതിപക്ഷം അനുവദിക്കുന്നില്ലെന്ന് ബിജെപി കുറ്റപ്പെടുത്തി. ഇരുസഭകളും പ്രതിപക്ഷ ബഹളത്തെതുടര്‍ന്ന് തടസ്സപ്പെട്ടു. വിലക്കയറ്റത്തില്‍ ചൊവ്വാഴ്ച ലോക്‌സഭയില്‍ ചര്‍ച്ച നടക്കും.