എസ് വി പ്രദീപിന്റെ മരണത്തിൽ ശ്രീകണ്‌ഠൻ നായർക്ക് പങ്കുണ്ടോ, വാദം കേൾക്കാതെ ജഡ്ജി മാറി

കർമ്മ ന്യൂസിന്റെ സ്ഥാപക എഡിറ്ററും,പ്രശസ്ത മാധ്യമ പ്രവർത്തകനുമായ എസ് വി പ്രദീപിന്റെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള മാതാവിന്റെ ഹർജി പരിഗണിക്കുന്നതിൽ നിന്ന് പിന്മാറി ഹൈക്കോടതി ജഡ്ജി. എസ് വി പ്രദീപിന്റെ മരണവുമായി ബന്ധപ്പെട്ട് ആർ ശ്രീകണ്ടൻ നായർക്കെതിരെ ആരോപണമുണ്ടതോടെയാണ് ജഡ്ജിയുടെ കാലുമാറ്റം. ശ്രീകണ്ഠൻ നായരുമായുള്ള വ്യക്തിപരമായ ബന്ധം കണക്കിലെടുത്താണ് ഹൈക്കോടതി ജസ്റ്റിസ് കെ.ഹരിപാൽ പിന്മാറിയത്. എന്നാൽ ഒരു ന്യായാധിപൻ തന്റെ കടമകൾ മറക്കുന്നത് നീതിന്യായ വ്യവസ്ഥയോട് ചെയ്യുന്ന വലിയ പാതകമാണ്.

മകൻ ദുരൂഹമായ വാഹനാപകടത്തിൽ മരിച്ച സംഭവം സിബിഐ അന്വേഷിക്കണം വേണമെന്നും,അതിൽ ശ്രീകണ്ഠൻ നായരുടെ പങ്കന്വേഷിക്കണമെന്നുമാണ് പ്രദീപിന്റെ മാതാവ് ആർ.വസന്തകുമാരി സമർപ്പിച്ച ഹർജിയിലുള്ളത്. ഇതിൽ ശ്രീകണ്ഡൻ നായർ വന്നതോടെയാണ് ജ്ഡ്ജിയുടെ പിന്മാറ്റം. ഇതിനെതിരെ വലിയ ആരോപണമാണ് ഉയർന്നിരിക്കുന്നത്. വസന്തകുമാരി കഴിഞ്ഞദിവസം സമർപ്പിച്ച സത്യവാങ്മൂലം പരിഗണിക്കവേയാണ് ജസ്റ്റിസ് കെ.ഹരിപാൽ പിന്മാറിയത്. പ്രദീപിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി നേരത്തെ തന്നെ ഹൈക്കോടതിയിൽ അമ്മ നൽകിയിരുന്നു. ഈ കേസ് പരിഗണിക്കാൻ ദിവസങ്ങളുള്ളപ്പോഴാണ് പുതിയ വെളിപ്പെടുത്തലുകൾ എത്തിയത്.

ശ്രീകണ്ഠൻ നായരുടെ 24 ന്യൂസ് ചാനൽ ജീവനക്കാരൻ ഫസൽ അബീനിൽ നിന്നു പ്രദീപിനു വധഭീഷണി ഉണ്ടായതായി അന്വേഷണ ഉദ്യോഗസ്ഥർക്കു മൊഴി നൽകിയിരുന്നെങ്കിലും അതിലേക്ക് അന്വേഷണം നടന്നില്ലെന്നു സത്യവാങ്മൂലത്തിൽ കുറ്റപ്പെടുത്തി. എ.ആർ. റഹ്മാൻ ഷോയുമായി ബന്ധപ്പെട്ട ഫ്ളവേഴ്സ് ചാനലും ശ്രീകണ്ഠൻ നായരും നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിലുള്ള വിരോധത്തിലായിരുന്നു വധഭീഷണിയെന്നാണ് ആരോപണം.

ഇതേക്കുറിച്ചു പ്രദീപ് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയിരുന്നതായും സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ശ്രീകണ്ഠൻ നായരുടെ സ്വാധീനം കണക്കിലെടുത്ത് കേസന്വേഷണം സിബിഐക്കു കൈമാറണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. കാരയ്ക്കാമണ്ഡപത്തുണ്ടായ വാഹനാപകടത്തിലാണു പ്രദീപ് മരിച്ചത്. പ്രദീപ് സഞ്ചരിച്ച സ്‌കൂട്ടറിനെ ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ജയ്ഹിന്ദ്, മനോരമ ന്യൂസ്, മീഡിയ വൺ, ന്യൂസ് 18, കൈരളി, മംഗളം ചാനലുകളിൽ പ്രദീപ് പ്രവർത്തിച്ചിട്ടുണ്ട്.

മലയാളം വാർത്താ ചാനൽ രംഗത്ത് വിവാദങ്ങൾ ഒഴിയാതെ ശ്രീകണ്ഠൻ നായർ നേതൃത്വം നൽതുന്ന 24 ന്യൂസ് ചാനൽ. മുട്ടിൽ മരംമുറി കേസുമായി ബന്ധപ്പെട്ട് വിവാദ നായകനായ ദീപക് ധർമ്മടത്തിന് സസ്പെൻഷൻ നൽകിയതിന് പിന്നാലെ മോൻസനുമായുള്ള ബന്ധത്തിന്റെ പേരിൽ സഹിൻ ആന്റണിയെ ചാനൽ പുറത്താക്കുകയും ചെയ്തിരുന്നു. ഇത്തരം വിവാദങ്ങൾക്ക് നടുവിൽ നിൽക്കുന്ന ചാനലിനും ചാനൽ മേധാവിക്കും എതിരെ ഗുരുതര ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.

എസ് വി പ്രദീപ് കൊല്ലപ്പെട്ട സംഭവത്തിൽ 24 ന്യൂസ ചാനൽ മേധാവി ശ്രീകണ്ഠൻ നായർക്ക് പങ്കുണ്ടെന്ന് ഒരു മാധ്യമ പ്രവർത്തകയും രംഗത്ത് വന്നിരുന്നു. ഇതോടെയാണ് സംഭവം വൻ വിവാദമാകുന്നത്. ആരോപണം ഉന്നയിച്ചു കൊണ്ടാണ് സിജി രംഗത്തുവന്നത്. ഈ സംഭവം വിവാദമായി കത്തിപ്പടർന്നതോടെ മാധ്യമ പ്രവർത്തകയ്‌ക്കെതിരെ ചാനൽ പരാതി നൽകിയിരുന്നു. 24 ചാനൽ സ്റ്റുഡിയോയിൽ എത്തിയ മാധ്യമ പ്രവർത്തക ശ്രീകണ്ഠൻ നായരെ അസഭ്യം വിളിച്ചെന്നും കരണത്തു പൊട്ടിക്കുമെന്നും പറഞ്ഞ് സ്റ്റുഡിയോയിൽ ആക്രമണം നടത്തിയെന്നുമുള്ള പരാതിയിലാണ് പൊലീസ് എഫ്ഐആർ ഇട്ടിരിക്കുന്നത്. 24 ന്യൂസ് ചാനലിനെ പ്രധാന അവതാരകയായ സുജയ പാർവ്വതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. 24 ന്യൂസ് ചാനലിന്റെ കൊച്ചിയിലെ ഓഫിസിൽ മാധ്യമ പ്രവർത്തക അതിക്രമിച്ചു കയറിയെന്നും സെക്യൂറിട്ടി ജീവനക്കാരനെ മർദ്ദിച്ചുവെന്നുമാണ് തൃക്കാക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുള്ളത്. പൊലീസ് എഫ്ഐആർ പ്രകാരം ഒക്ടോബർ 9ന് നടന്നെന്ന് പറയുന്ന സംഭവം പൊലീസിൽ റിപ്പോർട്ടു ചെയ്തിരിക്കുന്നത് ഒക്ടോബർ 19നാണ്